For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധ്രുവ് മദ്യപിച്ചിരുന്നില്ല! അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്! ചങ്ക് തകര്‍ന്ന് വിക്രം പറയുന്നത്?

  |

  തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വിക്രം. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം ഒരരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരം തമിഴകത്തേക്ക് പോയതോടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. വളരെ പെട്ടെന്ന് തന്നെ താരമായി മാറിയെന്ന് മാത്രമല്ല ശക്തമായ ആരാധകപിന്തുണയും വിക്രമിന് ലഭിച്ചിരുന്നു. വിക്രമിന് പിന്നാലെ തന്നെ മകന്‍ ധ്രുവും സിനിമയിലേക്ക് അരങ്ങേറുന്നുണ്ട്. വളരെ മുന്‍പ് തന്നെ ഇക്കാര്യം പ്രചരിച്ചിരുന്നുവെങ്കിലും അടുത്തിടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്.

  മമ്മൂട്ടി തന്നെ ഒാണവും കൊണ്ടുപോവും! കുട്ടനാടന്‍ ബ്ലോഗ് ട്രെയിലറിന് സര്‍വ്വത്ര ട്രോള്‍, കാണൂ!

  അര്ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെ സിനിമയില്‍ തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍. അതിനിടയിലാണ് താരപുത്രനെക്കുറിച്ച് അത്ര ശുഭകരമല്ലാത്ത വാര്‍ത്ത പ്രചരിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടര്‍ന്ന് താരപുത്രന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്നും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചത്. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിശദീകരണവുമായി താരത്തിന്റെ മാനേജര്‍ മുഗിലന്‍ ചന്ദ്രശേഖരകുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലെങ്കിലും ഇക്ക പൊളിയാണ്! ഓണം മമ്മൂട്ടിക്ക് തന്നെ! കാണൂ!

  മദ്യപിച്ച് വാഹനമോടിച്ചില്ല

  മദ്യപിച്ച് വാഹനമോടിച്ചില്ല

  മദ്യപിച്ചാണ് താരപുത്രന്‍ വാഹനമോടിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ധ്രുവും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നുവെന്നും അതാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകളിലേക്ക് വണ്ടിയിടിക്കാന്‍ കാരണമായതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ വാസ്തവമില്ലെന്നും മകന്‍ മദ്യപിച്ചിരുന്നില്ലെന്നും വ്യക്തമാക്കി വിക്രമും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇതോടെയാണ് ഇക്കാര്യത്തിലെ ആശങ്കയ്ക്ക് താല്‍ക്കാലിക വിരാമമായത്.

  അശ്രദ്ധയാണ് കാരണം

  അശ്രദ്ധയാണ് കാരണം

  ഞായറാഴ്ച രാവിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടയിലായിരുന്നു താരപുത്രന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നുവെന്നും അപ്പോള്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാരമുള്ള പരിക്കല്ലാത്തതിനാല്‍ അദ്ദേഹത്തെ വിട്ടയച്ചിരുന്നുവെന്നും താരത്തിന്റെ മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യ്കതമാക്കിയത്.

  ട്വിറ്ററിലൂടെ വിശദീകരണം

  ട്വിറ്ററിലൂടെ വിശദീകരണം

  സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഈ വാര്‍ത്ത വൈറലായി മാറിയത്. താരപുത്രന്റെ സിനിമാപ്രവേശനത്തിനായി നാളെണ്ണി കാത്തിരിക്കുന്നതിനിടയിലെത്തിയ അപകടവാര്‍ത്തയില്‍ ആരാധകരും പരിഭ്രാന്തരായിരുന്നു. ചെന്നൈ പോലീസ് കമ്മീഷണറുടെ വസതിക്ക് മുന്നില്‍ വെച്ചായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് താരപുത്രനെ അറസ്റ്റ് ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് വിശദീകരണവുമായി മാനേജര്‍ എത്തിയത്.

  ആശങ്കയോടെ ആരാധകര്‍

  ആശങ്കയോടെ ആരാധകര്‍

  തെന്നിന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര താരങ്ങളിലൊരാളായ വിക്രമിനെ പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലാണ് തനിക്ക് പിന്നാലെ മകവും സിനിമയിലേക്കെത്തുന്നുവെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചത്. വിക്രമിന്റെ ബാല്യകാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായെത്തിയ ധ്രുവിന്റെ ചിത്രങ്ങള്‍ ക്ഷണനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തംരഗമായി മാറാറുള്ളത്.

  ട്വീറ്റ് കാണാം

  വിക്രമിന്റെ മാനേജരുടെ ട്വീറ്റ് കാണാം.

  English summary
  Vikram’s Manager Comments On Dhruv Being Arrested For ‘Rash Driving’
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X