കെകെ ആയി വിക്രം ഞെട്ടിച്ചു! കരിയറിലെ അടുത്ത സൂപ്പര്‍ഹിറ്റായി കടാരം കൊണ്ടാനെന്ന് ആരാധകര്‍!
തമിഴകത്തിന്റെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിക്രം. നാളുകള്‍ക്ക് ശേഷം അദ്ദേഹം സിനിമയുമായി എത്തിയപ്പോള്‍ ആരാധകരും ആവേശത്തിലായിരുന്നു. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് കടാരം കൊണ്ടാന്‍. ആക്ഷനും കാര്‍ ചേയ്‌സും അധോലോകവുമൊക്കെയായി ഗംഭീര വരവ് തന്നെയാണ് ഇത്തവണയും ചിയാന്‍ നടത്തിയത്. അദ്ദേഹത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സംവിധായകനായ രാജേഷ് എം സെല്‍വ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അക്ഷര ഹസന്‍ , അബി ഹാസന്‍, വികാസ് ജാസ്മിന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ നാസറിന്റെ മകനായ അബി ഈ സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. താരപുത്രന്റെ വരവിനും മികച്ച കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗംഭീര പ്രതികരണവുമായി മുന്നേറുന്ന സിനിമ ബോക്‌സോഫീസ് പ്രകടനത്തിലും മോശമാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. ചെന്നൈ ബോക്‌സോഫീസില്‍ നിന്നും ആദ്യ ദിനത്തില്‍ 70 ലക്ഷത്തോളം സിനിമ നേടിയെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് എല്ലാവരും.

ആടൈയും കടാരം കൊണ്ടാനും ഒരേ ദിവസം തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അവസാന നിമിഷമായിരുന്നു ആടൈയുടെ റിലീസ് മാറ്റിയതായുള്ള വിവരങ്ങളെത്തിയത്. ഇതോടെ നിരാശരായവരും വിക്രം ചിത്രം കാണാനായി എത്തിയിരുന്നു. ആരാധകരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള ത്രില്ലര്‍ ചിത്രവുമായിത്തന്നെയാണ് ഇത്തവണയും വിക്രം എത്തിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്തത്. വാരാന്ത്യങ്ങളിലെ കലക്ഷനെക്കുറിച്ച് അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വിക്രമും അമല പോളും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലായിരുന്നു. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമകളായിരുന്നു രണ്ടും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയാണ് ആടൈയ്ക്ക് വിനയായി മാറിയത്. രാവിലെയുള്ള പ്രദര്‍ശനങ്ങളായിരുന്നു മാറ്റിവെച്ചത്. വൈകുന്നേരത്തോടെ സിനിമയുടെ പ്രദര്‍ശനം തുടങ്ങിയിരുന്നു.


Click it and Unblock the Notifications