വിക്രം 'ഇടം മാറി ഇറങ്ങിയവനല്ല'!

By Aswathi

വിക്രം ഇടംമാറി ഇറങ്ങിയവനല്ലെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അഭിനയമാണ് തനിക്ക് വഴങ്ങുന്ന മേഖല എന്ന് മനസ്സിലാക്കി തന്നെയാണ് ആ കളത്തില്‍ വിക്രം ഇറങ്ങിയത്. പിന്നെന്തിനാണ് വിക്രമിന്റെ ചിത്രത്തിന് ഇങ്ങനെ ഒരു പേര്???

'ഇടം മാറി ഇറങ്ങിയവന്‍' എന്നാണ് വിക്രമിന്റെ പുതിയ ചിത്രത്തിന് പേരു നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ പേര് മാറ്റി. 'ഗോലി സോഡ' ഒരുക്കിയ വിജയ് മില്‍ട്ടന്‍ വിക്രമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് '10 എണ്‍ട്രതുക്കുള്ളൈ' എന്നാക്കിമാറ്റി.

vikram

സമാന്തയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ വിജയ്‌ക്കൊപ്പം 'കത്തി' എന്ന ചിത്രത്തിലും സൂര്യയ്‌ക്കൊപ്പം 'അഞ്ചാന്‍' എന്ന ചിത്രത്തിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് സമാന്ത. അതുകഴിഞ്ഞാലാണ് വിക്രമിന്റെ നായികയായി എത്തുന്നത്.

ചിത്രത്തില്‍ പശുപതിയും ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. എ ആര്‍ മുരുകദോസും ഫോക്‌സ് സ്റ്റാര്‍ പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഡി ഇമ്മാനാണ്. ഒരു റോഡ് മൂവിയാണ് പത്ത് എണ്‍ട്രതുക്കുള്ളൈ. ഹൈദരാബാദ്, സിക്കിം ലഡാക്ക് എന്നിവിടങ്ങളില്‍ വച്ചായിരിക്കും ചിത്രം പൂര്‍ത്തിയാക്കുന്നത്.

ഈ വര്‍ഷം ഇറങ്ങിയ 'ഗോലിസോഡ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വിജയ് മില്‍ട്ടന്‍. കോയമ്പേട്ട് മാര്‍ക്കറ്റിലെ നല്‍വര്‍ സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം തമിഴകത്ത് വന്‍ വിജയമായിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന 'ഐ' എന്ന ചിത്രത്തിന്റെ പണി പൂര്‍ത്തിയായാല്‍ വിക്രം പുതിയ ചിത്രത്തിലേക്ക് പ്രവേശിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X