ഗൗതമിന്റെ അടുത്ത ചിത്രം വിക്രമിനൊപ്പം!
ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലഭിച്ച ലഹരിയില്‍ നിന്ന് വിക്രം ഇനിയും മുക്തനായിട്ടില്ല. അജിത്തിനെ നായകനാക്കി ഒരുക്കിയ എന്നൈ അറിന്താല്‍ എന്ന ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വിജയത്തിന്റെ ലഹരിയിലാണ് ഗൗതം വാസുദവ മേനോനും.
വ്യത്യസ്തമായ കഥപറച്ചില്‍ രീതികൊണ്ട് തമിഴ് സംവിധായകരില്‍ വേറിട്ടു നില്‍ക്കുന്ന ഗൗതം മേനോനും, കഥാപാത്രങ്ങളില്‍ വ്യത്യസ്തത തേടിപ്പോകുന്ന ചിയാന്‍ വിക്രമും ഒന്നിച്ചാല്‍ എങ്ങിനെയിരിക്കും? ഇനി അധികമൊന്നും ചിന്തിക്കാനില്ല, തമിഴ് സിനിമാലോകം ഇനി സാക്ഷിയാകുന്നത് അത്തരമൊരു കൗതുകത്തിനാണ്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായകന്‍ ചിയാന്‍ വിക്രമാണെന്ന കാര്യം തീരുമാനമായിക്കഴിഞ്ഞു. ഗൗതം ഒരു കഥ വിക്രമിന് വായിച്ച് കേള്‍പ്പിച്ചെന്നും, കഥ കേട്ട് ഇഷ്ടപ്പെട്ട വിക്രം ചെയ്യാം എന്നേറ്റു എന്നുമാണ് അറിയുന്നത്.
വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന പത്ത് എന്‍ട്രതുക്കുള്ള എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിമ്പുവിനെ നായകനാക്കി ഒരു സിനിമ ചെയ്യുന്നിതിന്റെ ഇടയിലാണ് ഗൗതം എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലേക്ക് കടന്നത്. മാര്‍ച്ചോടെ വിക്രം പത്ത് എന്‍ട്രതുക്കുള്ളെ പൂര്‍ത്തിയാക്കുമ്പോഴേക്കും ചിമ്പു- ഗൗതം ചിത്രവും പൂര്‍ത്തിയാവും. അതിന് ശേഷം വിക്രമും ഗൗതം മേനോനും കൈകോര്‍ക്കും.


Click it and Unblock the Notifications











