ധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ട് ഇതോടെ നിന്റെ കാര്യം തീര്‍ന്നെന്ന് ബാല പറഞ്ഞു! മനസ് തുറന്ന് വിക്രം

By Midhun Raj

തമിഴിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിക്രം. ചിയാന്റെ സിനിമകള്‍ക്കായി വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അദ്ദേഹം തമിഴില്‍ ചെയ്തിരുന്നു. അഭിനയപ്രാധാന്യമുളള കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറുകള്‍ ചെയ്താണ് വിക്രം തമിഴില്‍ സൂപ്പര്‍താരമായി മാറിയത്. പിതാമകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു വിക്രമിന് ആദ്യമായി മികച്ച നടനുളള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നത്.

ബാല സംവിധാനം ചെയ്ത ഈ ചിത്രം വിക്രമിന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്. പിതാമകനു പുറമെ സേതു എന്ന ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു. വിക്രമിന്റെ മകന്‍ ധ്രുവിന്‌റെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും ബാല തന്നെയാണ്. അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പിലൂടെയാണ് വിക്രമിന്റെ മകന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്. അടുത്തിടെ നടന്നൊരു ചടങ്ങില്‍ ധ്രുവിന്റെ സിനിമാ അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയതിനെക്കുറിച്ച് വിക്രം സംസാരിച്ചിരുന്നു.

വിക്രം പറഞ്ഞത്

വിക്രം പറഞ്ഞത്

അടുത്തിടെ നടന്ന വര്‍മ്മ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെയായിരുന്നു ചിത്രത്തില്‍ ധ്രുവ് എത്തിപ്പെട്ടതിനെക്കുറിച്ച് വിക്രം സംസാരിച്ചത്. മുന്‍പ് ചെയ്‌തൊരു ഡബ്‌സ്മാഷ് വീഡിയോ ആണ് ധ്രുവിന്റെ അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയതെന്ന് വിക്രം പറയുന്നു. സിനിമ ആരംഭിക്കുന്നതിനു രണ്ടു മൂന്ന് വര്‍ഷം മുന്‍പ് ധ്രുവിന്റെ ഡബ്‌സ്മാഷ് ബാല കണ്ടിരുന്നു. എടാ ഇതോടെ നിന്റെ കാര്യം തീര്‍ന്നു എന്നായിരുന്നു വീഡിയോ കണ്ട ശേഷം ബാല എന്നോട് പറഞ്ഞത്.

നിര്‍മ്മാതാവിന്റെ നിര്‍ബന്ധം

നിര്‍മ്മാതാവിന്റെ നിര്‍ബന്ധം

അര്‍ജുന്‍ റെഡ്ഡി റീമേക്കില്‍ അഭിനയിക്കാന്‍ പല താരങ്ങളും ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ധ്രുവ് തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചത് നിര്‍മ്മാതാവാണെന്നും വിക്രം പറയുന്നു. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അഭിനയിക്കാന്‍ ഒരുപാട് താരങ്ങള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. യാതൊരു പ്രതിഫലവും ഇല്ലാതെ ചിത്രം ചെയ്യാമെന്ന് പറഞ്ഞ താരങ്ങളുമുണ്ട്. എന്നാല്‍ ഇത് ധ്രുവ് തന്നെ ചെയ്യണമെന്ന് നിര്‍ബന്ധം പിടിച്ചത് നിര്‍മ്മാതാവായ മുകേഷ് സാറായിരുന്നു. ധ്രുവിന്റെ ഡബ്‌സ്മാഷ് കണ്ടാണ് അദ്ദേഹവും മുന്നോട്ടുവന്നത്. വിക്രം പറയുന്നു

അര്‍ജുന്‍ റെഡ്ഡി ആര് ചെയ്താലും ഹിറ്റാകും

അര്‍ജുന്‍ റെഡ്ഡി ആര് ചെയ്താലും ഹിറ്റാകും

വര്‍മ്മയില്‍ ധ്രുവിന് അഭിനയിച്ച് ഫലിപ്പിക്കേണ്ടതായ ഒരുപാട് നിമിഷങ്ങളുണ്ട്. അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്ക് ആര് ചെയ്താലും ഹിറ്റാകുമെന്ന് അറിയാം.എന്നാല്‍ ധ്രുവിന്റെ ആദ്യം ചിത്രം വളരെ സ്‌പെഷ്യല്‍ ആയിട്ടുളള ഒരാള്‍ സംവിധാനം ചെയ്യണമെന്ന് എനിക്ക് ആഗഹമുണ്ടായിരുന്നു.ടീസര്‍ ലോഞ്ച് ചടങ്ങില്‍ വിക്രം പറഞ്ഞു.

ടീസറിന് ലഭിച്ച സ്വീകാര്യത

ടീസറിന് ലഭിച്ച സ്വീകാര്യത

വര്‍മ്മയുടെതായി പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ധ്രുവ് വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ധ്രുവ് വിക്രമിന്റെ മേക്ക് ഓവറുകള്‍ തന്നെയായിരുന്നു വര്‍മ്മയുടെ ടീസറില്‍ ശ്രദ്ധേയമായിരുന്നത്. ടീസറില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ധ്രുവ് എത്തുന്നത്.

താരങ്ങള്‍

താരങ്ങള്‍

ചിത്രത്തില്‍ ടൈറ്റില്‍ റോളില്‍ ധ്രുവ് എത്തുമ്പോള്‍ പുതുമുഖം മേഘയാണ് നായികാ വേഷത്തില്‍ എത്തുന്നത്. ഇഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മെഹ്ത്ത ചിത്രം നിര്‍മ്മിച്ചിരിക്കുന്നു. നവംബറിലാണ് വര്മ്മ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഈശ്വരി റാവു,റായിസ വില്‍സണ്‍,,ആകാശ് പ്രേംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X