»   » നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

By: Rohini
Subscribe to Filmibeat Malayalam

നിവിന്‍ പോളി ഇതിനോടകം തമിഴ് സിനിമയിലെ സ്റ്റാറായിക്കഴിഞ്ഞു. തങ്ങളില്‍ ഒരാളായിട്ടാണ് തമിഴ് താരങ്ങളും നിവിനെ സ്വീകരിക്കുന്നത്. ഇത്തവണത്തെ ബിഹൈന്റ് വുഡ് ഗോള്‍ഡ് മെഡല്‍ 2016 എന്ന പരിപാടിയില്‍ നിവിന്‍ പോളിയ്ക്കാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്.

വിക്രമിന്റെയും നയന്‍താരയുടെയും ഇരു മുഖനില്‍ നിവിന്‍ പോളിക്ക് എന്താണ് കാര്യം?

ജൂലൈ 24 ന് ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിയാന്‍ വിക്രമാണ് പുരസ്‌കാരം നിവിന് സമ്മാനിച്ചത്. വേദിയില്‍ ഇരുവര്‍ക്കുമൊപ്പം ജയം രവിയും ഉണ്ടായിരുന്നു. തങ്ങളുടെ സൗഹൃദ നിമിഷങ്ങളില്‍ നടന്ന ചില തമാശകളെ കുറിച്ച് വിക്രം വേദിയില്‍ സംസാരിക്കുകയുണ്ടായി.

നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

ബിഹൈന്റ് വുഡ് ഗോള്‍ഡ് മെഡല്‍ 2016 എന്ന പരിപാടിയില്‍ നിവിന്‍ പോളിയ്ക്കാണ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചത്. ജൂലൈ 24 ന് ചെന്നൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിയാന്‍ വിക്രം പുരസ്‌കാരം നിവിന് സമ്മാനിച്ചു.

നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

തങ്ങളുടെ സൗഹൃദ നിമിഷങ്ങളില്‍ നടന്ന ചില തമാശകളെ കുറിച്ച് വിക്രം വേദിയില്‍ സംസാരിക്കുകയുണ്ടായി. പുറത്തേക്ക് പോകുമ്പോള്‍ ഞാന്‍ കൈയ്യില്‍ കാശ് കരുതാറില്ല. അസിസ്റ്റന്‍സിനോട് കടം വാങ്ങിക്കാറാണ് പതിവ്. ഒരിക്കല്‍ ജയം രവിയോട് കടം ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോട് പൈസയ്ക്ക് ചോദിക്കുന്നത് കണ്ടു. നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍ കൈയ്യില്‍ കാശില്ല എന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞുവത്രെ.

നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

വിക്രമുമായുള്ള സൗഹൃദത്തെ കുറിച്ച് നിവിന്‍ പോളിയും വാചാലനായി. ദ സ്പരിറ്റ് ഓഫ് ചെന്നൈ എന്ന വിക്രമിന്റെ ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴുള്ള അനുഭവവും നിവിന്‍ പങ്കുവച്ചു

നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

നിവിന്‍ പോളിയെ തമിഴ്‌നാട്ടില്‍ സൂപ്പര്‍സ്റ്റാര്‍ ആക്കിയ പ്രേമം എന്ന ചിത്രത്തിലെ മലരേ എന്ന പാട്ട് നടന്‍ വേദിയില്‍ പാടി. നിവിനൊപ്പം പാടാന്‍ വിക്രമും ശ്രമിച്ചു. എന്നാല്‍ വരികള്‍ അറിയാത്തതുകൊണ്ട് ഹമ്മിങിന് ശേഷം വിക്രം മൂളിപ്പാടി അഡ്ജസ്റ്റ് ചെയ്യുകയായിരുന്നു. എന്തായാലും നിവിന്റെയും വിക്രമിന്റെയും ജയം രവിയുടെയും സൗഹൃദം ആ വേദിയില്‍ വച്ച് ആരാധകര്‍ മനസ്സിലാക്കി.

നിവിനോട് കാശ് കടം ചോദിച്ചു, ഇല്ലെന്ന് നിവിന്‍ പച്ചക്കള്ളം പറഞ്ഞു എന്ന് വിക്രം

പ്രേമം എന്ന ചിത്രത്തിലെ കണ്ണു ചുവക്കണ് എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ നിവിനും വിക്രമും റാംപ് വാക്ക് നടത്തിയപ്പോള്‍, വീഡിയോ കാണൂ...

English summary
Vikram shares funny secrets about Jayam Ravi and Nivin Pauly
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam