»   » ‌'ഐ'യ്ക്കുവേണ്ടി വിക്രം മൊട്ടയടിച്ചു

‌'ഐ'യ്ക്കുവേണ്ടി വിക്രം മൊട്ടയടിച്ചു

Posted By:
Subscribe to Filmibeat Malayalam

തമിഴകത്തെ പ്രമുഖ സംവിധായകനായ ശങ്കറിന്റെ ചിത്രങ്ങള്‍ ഓരോപ്രത്യേകതകളുമായിട്ടാണ് എത്താറുള്ളത്. ചിലപ്പോള്‍ വിഷയത്തിലെ പ്രത്യേകതയായിരിക്കും ശ്രദ്ധിക്കപ്പെടുന്നത്. മറ്റു ചിലപ്പോള്‍ നായകന്മാരുടെ പ്രത്യേക രൂപഭാവങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്. പുതിയ ചിത്രത്തിലും ഈ പതിവ് ശങ്കര്‍ തെറ്റിയ്ക്കുന്നില്ല. ഏറ്റവും പുതിയതായി സംവിധാനം ചെയ്യുന്ന ഐ എന്ന ചിത്രത്തില്‍ വളരെ വ്യത്യസ്തമായ രൂപഭാവങ്ങളാണേ്രത നായകന്റേത്. വിക്രമാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

ഇന്ത്യന്‍ സിനിമയുടെ നൂറാംവാര്‍ഷികാഘോഷത്തിന് മൊട്ടത്തലയുമായി എത്തിയ വിക്രത്തെ കണ്ടതോടെയാണ് ശങ്കറിന്റെ ഐയിലെ നായകന്റെ ലുക്ക് എന്തായിരിക്കുമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരു ഏകദേശരൂപം പിടികിട്ടിയത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്കുവേണ്ടി എന്ത് സാഹസം ചെയ്യാനും വിക്രം തയ്യാറാകാറുണ്ട്.

Vikram

മുമ്പ് അന്യന്‍ എന്ന ചിത്രത്തിന് വേണ്ടി ശങ്കര്‍ വിക്രമിനെക്കൊണ്ട് മുടി നീട്ടിച്ചിരുന്നു. ഇപ്പോഴിതാ താരത്തെ സംവിധായകന്‍ മൊട്ടയാക്കിയിരിക്കുകയാണ്. മൊട്ടയടിച്ചതിനൊപ്പം വിക്രം ആകെ മെലിഞ്ഞ് സ്റ്റൈലന്‍ ലുക്കിലായിട്ടുണ്ട്. ഇതെല്ലാം ഐയ്ക്കുവേണ്ടിയുള്ള രൂപമാറ്റങ്ങളാണെന്നാണ് സൂചന.

എമി ജാക്‌സണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് താരം ഉപുന്‍ പട്ടേല്‍ വില്ലനാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, പ്രഭു, സന്താനം തുടങ്ങിയവരെല്ലാം അഭിനയിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം തയ്യാറാക്കുന്നത്.

English summary
Actor Vikram has completely shaven of his head and shed about 15 KG for new film Ai directed by Shankar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam