വിക്രമും ശ്രേയയും കന്തസ്വാമിയില്‍
ശ്രേയയും വിക്രമും നായികാനായകന്‍മാരാവുന്ന കന്തസ്വാമിയുടെ ചിത്രീകരണം ആരംഭിച്ചു. ഭീമയ്ക്ക് ശേഷം വിക്രം നായകനാവുന്ന കന്തസ്വാമിയുടെ ചിത്രത്തിന്‍റെ എട്ടു മിനിറ്റ് നീളുന്ന മൂവി ട്രയ്ലര്‍ ഇക്കഴിഞ്ഞ് വിനായകപൂജാ ദിനം പ്രദര്‍ശിപ്പിക്കുകയുണ്ടായി.
തെലുങ്കിലും ചിത്രം ഇറങ്ങുന്നുണ്ട്. 'മല്ലാനാ' എന്നാണ് തെലുങ്കില്‍ ചിത്രത്തിന്‍റെ പേര്.
വിവേക്, ശന്തനം, വിനോദ് രാജ്, വൈ.ജി മഹേന്ദ്രന്‍, അരുണ്‍ മാധവന്‍, വിനായക്, അലക്സ് തുടങ്ങിയവരും അഭിനയിക്കുന്നു. സൂസി ഗണേഷനാണ് ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതസംവിധായകന്‍.
കന്തസ്വാമിയില്‍ വിക്രമും ശ്രേയയും (ചിത്രങ്ങള്‍) അടുത്ത പേജുകളില്‍...


Click it and Unblock the Notifications