»   » മകന്‍ സംവിധായകനോ നടനോ ആവും: വിക്രം

മകന്‍ സംവിധായകനോ നടനോ ആവും: വിക്രം

Posted By:
Subscribe to Filmibeat Malayalam
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമിന്റെ മകന്‍ ധ്രുവ് സിനിമവൃത്തങ്ങളിലേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ്. രൂപത്തിലും ഭാവത്തിലും പെരുമാറ്റങ്ങളിലും വിക്രമിനെ ധ്വനിപ്പിക്കുന്ന മകനെ അഭിനയിക്കാന്‍ ഇതിനകം പലരും ക്ഷണിച്ചുകഴിഞ്ഞു.

യുവാവായി തീര്‍ന്നിരിക്കുന്ന ധ്രുവിന് പസങ്ക എന്ന ചിത്രത്തിലേക്ക് വിളിച്ചിരുന്നെങ്കിലും പഠനം പാതിവഴിയാല്‍ മുടക്കി സിനിമയിലേക്ക് ധൃതിപിടിച്ചുവരേണ്ട എന്ന് പറഞ്ഞ് വിക്രം തന്നെ പിന്‍തിരിപ്പിക്കുകയായിരുന്നു.

സിനിമ അവന്റെയുള്ളില്‍ ഉണ്ടെന്നും അത് നടനായോ സംവിധായകനായോ ഭാവിയില്‍ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്ന് വിക്രം ഉറച്ചു വിശ്വസിക്കുന്നു. കോളിവുഡിലെ സൂപ്പര്‍സ്റ്റാറിന്റെ മകനിന്ന് സിനിമപ്രവേശം ഒരു പ്രയാസമുള്ള കാര്യമല്ല. അപ്പോള്‍ പഠനമാണ് മുഖ്യം.

മലയാളസിനിമയില്‍ ചെറിയ വേഷങ്ങളുമായ് അലഞ്ഞുനടന്ന വിക്രം തമിഴിലും ആദ്യവസാനങ്ങളില്ലാതെ വിഷമിച്ച ഘട്ടങ്ങളുണ്ടായിരുന്നു. ഉറച്ച ആത്മവിശ്വാസത്തോടെ ഇന്ന് തലഉയര്‍ത്തി പിടിച്ചു നില്ക്കുന്നുണ്ടെങ്കില്‍ പരിശ്രമത്തിന്റെ ഫലമായാണത്. സിനിമാരംഗത്തെ പ്രശസ്തരുടെ മക്കള്‍ മിക്കവാറും സിനിമയിലെത്തുന്നത് ബോളിവുഡിലും തെന്നിന്ത്യയിലും പതിവായിരിക്കുന്നു.

അഭിനയം, സംവിധാനം, നിര്‍മ്മാണം എന്നീ മേഖലകളില്‍ ചുവടുറപ്പിച്ചവരാണ് ഇവരില്‍ ഏറെയും. പരിചിതമായ ചുറ്റുപാടും എത്തിപ്പെടാനും എത്തിപിടിക്കാനുമുള്ള സുഗമമായ മാര്‍ഗ്ഗങ്ങളാണ് അവരെ സിനിമയിലേക്കുന്നതന്നെ നയിക്കുന്നത്. അഭിനയരംഗത്തേക്കു കടന്നുവരുന്ന ഇവരില്‍ പലരും കഴിവു തെളിയിച്ചുകൊണ്ടുതന്നെയാണ് സാന്നിദ്ധ്യം ഉറപ്പിക്കുന്നതും.പുതിയ തലമുറയില്‍ കഷ്ടപ്പാടുകളുടെ കഥകള്‍കുറയുകയും കഴിവ് മാനദണ്ഡമാക്കിയവര്‍ പിടിച്ചുനില്ക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കും

English summary
Vikram, one of the big stars who give more importance for acting skills is looking forward the release of Thaandavam. He openly speaks out in an interview that his son Dhruv also will become as an actor.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam