»   » ഇരുമുഖന് ശേഷം വിക്രമിന് തിരക്ക് കൂടുന്നു, അടുത്ത നായിക കാജല്‍ അഗര്‍വാള്‍

ഇരുമുഖന് ശേഷം വിക്രമിന് തിരക്ക് കൂടുന്നു, അടുത്ത നായിക കാജല്‍ അഗര്‍വാള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

ഇരുമുഖന് ശേഷം വിക്രം തിരക്കിലാണ്. സോക്രേട്ട്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം ഇനി അഭിനയിക്കുക. കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ വിക്രമിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

ആറു മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. തെങ്കാശിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സ്വാമി, ധൂള്‍ പോലെ ഒരു മാസ് എന്റര്‍ടെയ്‌നറാകും ചിത്രമെന്നാണ് കേള്‍ക്കുന്നത്.

vikram-kajal-aggarwal

സില്‍വര്‍ ലൈന്‍ ഫിലിം ഫാക്ടറിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മുമ്പ് വിക്രമിനെയും കാജല്‍ അഗള്‍വാളിനെയും കേന്ദ്ര കഥാപാത്രമാക്കി തിരു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നതാണ്. ചിത്രം നീട്ടി വച്ചതായാണ് അറിയുന്നത്.

English summary
Vikram takes a huge risk after 'Iru Mugan'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam