»   » മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണിയാണ് ഏറ്റവും ഇഷ്ടമെന്ന് വിക്രം

മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണിയാണ് ഏറ്റവും ഇഷ്ടമെന്ന് വിക്രം

Posted By:
Subscribe to Filmibeat Malayalam

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തമിഴ് ഹിറോ വിക്രം മനസ് തുറക്കുന്നു. ചിക്കനും,ബീഫും,സദ്യയൊന്നുമല്ല ഈ താരത്തിന്റെ പ്രിയ ഭക്ഷണം. നല്ല നാടന്‍ പഴകഞ്ഞിയും ഉണക്കമീനുമാണ്. എത്ര കഴിച്ചാലും വീണ്ടും കഴിക്കണമെന്നു തോന്നുന്നത് ഏതാണെന്നുള്ള ചോദ്യത്തിനാണ് വിക്രം പഴകഞ്ഞിയും ഉണക്ക മീനിന്റെയും കഥ പറഞ്ഞത്.

ഇതോടൊപ്പം മറ്റൊരു വിഭവം കൂടി വിക്രം പറഞ്ഞു. ചിക്കന്‍ ബിരിയാണിയാണ് മറ്റൊരു ഇഷ്ട ഭക്ഷണം. എന്നാല്‍, അതിനോട് ഇഷ്ടം തോന്നാന്‍ കാരണം മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണി കഴിച്ചതു മുതലാണത്രേ. മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണിയാണ് കഴിക്കാന്‍ തോന്നുന്ന മറ്റൊരു ഭക്ഷണമെന്ന് വിക്രം പറയുന്നു.

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തമിഴ് ഹിറോ വിക്രം മനസ് തുറക്കുന്നു.

എത്ര വലിയ താരമായാലും നാടന്‍ ഭക്ഷണത്തോടാണ് വിക്രമിനു താല്‍പര്യം. നല്ല പഴകഞ്ഞിയും ഉണക്കമീനും കഴിക്കാനാണ് കൊതിയെന്നും വിക്രം പറയുന്നു.

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തമിഴ് ഹിറോ വിക്രം മനസ് തുറക്കുന്നു.

മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണി കഴിച്ചതില്‍ പിന്നെ അതും ഇഷ്ട ഭക്ഷണമായി. ബിരിയാണി കഴിക്കണമെങ്കില്‍ അവിടെ തന്നെ പോണം. ഇഷ്ട ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വിക്രം മമ്മൂട്ടിയുടെ വീട്ടിലെ ബിരിയാണിയെപ്പറ്റി പറഞ്ഞത്.

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തമിഴ് ഹിറോ വിക്രം മനസ് തുറക്കുന്നു.

സിനിമയിലെ കഥാപാത്രങ്ങള്‍ക്കുവേണ്ടി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും ഇഷ്ട വിഭവങ്ങള്‍ കഴിക്കാന്‍ പറ്റാറില്ല. ഭാരം കൂട്ടാന്‍ വേണ്ടി 30 കോഴിമുട്ടയും ഒരു കിലോ ചിക്കനും കഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തമിഴ് ഹിറോ വിക്രം മനസ് തുറക്കുന്നു.

മലബാറുകാരുടെ പ്രത്യേക വിഭവങ്ങള്‍ ഉണ്ടാക്കി തരാന്‍ മലയാളിയായ ഭാര്യ വിക്രമിന്റെ കൂടെയുണ്ടല്ലോ. ഭാര്യ നന്നായി പാചകം ചെയ്യുമെന്നാണ് വിക്രം പറയുന്നത്.

തന്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് തമിഴ് ഹിറോ വിക്രം മനസ് തുറക്കുന്നു.

കോഴിക്കോട്ടില്‍ നിന്നു കിട്ടുന്ന കല്ലുമ്മക്കായയും ഇഷ്ടമാണെന്ന് വിക്രം പറയുന്നു. സത്യത്തില്‍ കേരളീയരുടെ ഭക്ഷണത്തോട് വിക്രമിനു പ്രത്യേക പ്രിയമാണത്രേ.

English summary
Tamil actor Vikram talking about his favourite foods

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam