മമ്മൂട്ടിയില്‍ നിന്നുമാണ് അത് പഠിച്ചത്! മോഹന്‍ലാലിനേയും ഏറെയിഷ്ടം! ധ്രുവിനൊപ്പം എത്തുമെന്നും വിക്രം
മമ്മൂട്ടിയേയും മോഹന്‍ലാലിനേയുമൊക്കെ ഏറെയിഷ്ടമാണ് തനിക്കെന്നും അവരുമായി അടുത്ത ബന്ധമാണ് തനിക്കുള്ളതെന്നും വിക്രം നിരവധി തവണ പറഞ്ഞിരുന്നു. കേരളത്തിലേക്ക് എത്തുമ്പോഴെല്ലാം അദ്ദേഹത്തോട്് ഇവരെക്കുറിച്ച് ചോദിക്കാറുണ്ട്. എന്നാണ് വീണ്ടും മലയാളത്തിലേക്ക് എത്തുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരാറുണ്ട്. മികച്ച അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് എത്തുമെന്നും താരം പറഞ്ഞിരുന്നു. തമിഴില്‍ കുറച്ച് കാലമായി ഇടവേളയിലായിരുന്നു. അതിനാല്‍ത്തന്നെ ഇപ്പോള്‍ തമിഴകത്താണ് ശ്രദ്ധ. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മമ്മൂട്ടിയെ മാത്രമല്ല മോഹന്‍ലാലിനേയും ഏറെ ഇഷ്ടമാണ് തനിക്കെന്ന് അദ്ദേഹം പറയുന്നു. ഭാര്യ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്, അദ്ദേഹത്തിന്റെ സിനിമകളെല്ലാം താനും കാണാറുണ്ടെന്നും താരം പറയുന്നു. മമ്മൂട്ടിക്കൊപ്പം ധ്രുവത്തില്‍ അഭിനയിക്കുന്നതിനിടയിലെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ജയറാം മരിച്ചുവെന്നറിഞ്ഞതിന് ശേഷം അദ്ദേഹം കരയുന്നൊരു രംഗമുണ്ട്, ആ രംഗത്ത് അദ്ദേഹം കരഞ്ഞത് എങ്ങനെയാണെന്ന് താനും നോക്കി മനസ്സിലാക്കിയിരുന്നു. എങ്ങനെയാണ് ഇത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് ധാരണയായതും അപ്പോഴാണെന്നും വിക്രം പറയുന്നു.

സംവിധാനത്തോട് താല്‍പര്യമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഭാവിയില്‍ താനും സംവിധായകനായി എത്തുമെന്നും ധ്രുവിനെ നായകനായിക്ക സിനിമയൊരുക്കുമെന്നും വിക്രം പറഞ്ഞിരുന്നു. മകന്റെ ആദ്യ ചിത്രമായ ആദിത്യവര്‍മ്മയുമായി താനും സഹകരിക്കുന്നുണ്ട്. ചിത്രത്തിന്‍രെ ക്രിയേറ്റീവ് ഡയറക്ടറാണ് താന്‍. മൂന്നാല് സിനിമകള്‍ ചെയ്തതിന് ശേഷം മാത്രമേ ധ്രുവിനെ നായകനാക്കി സിനിമയൊരുക്കുന്നുള്ളൂവെന്നും വിക്രം പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.


Click it and Unblock the Notifications











