വിക്രമിന് ഭ്രാന്താണെന്ന് ശങ്കര്‍
വിക്രമിന് ഭ്രാന്താണ്, അല്ലെങ്കില്‍ ഭ്രാന്തമായ സമര്‍പ്പണം...പറയുന്നത് ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കറാണ്. ശങ്കറിന്റെ രണ്ട് ബ്രഹ്മാണ്ഡ (അന്യന്‍, ഐ) ചിത്രത്തില്‍ അഭിനയിച്ച ആളാണ് വിക്രമെന്നുള്ളതുകൊണ്ട്, ഒരു സംവിധായകന്‍ എന്ന നിലയില്‍ വിക്രമിനെ ശങ്കര്‍ വിലയിരുത്തുമ്പോള്‍ ചെവി കൊടുക്കുക തന്നെ വേണം.
വിക്രമിന്റെ ആത്മസമര്‍പ്പണം അടുത്ത അറിഞ്ഞ സംവിധായകനാണ് ശങ്കര്‍. വിക്രമിന്റെ ഈ മനോഭാവത്തെ കുറിച്ച് പറയുമ്പോള്‍ ശങ്കര്‍ വാചാലനാവും. ഐ എന്ന ചിത്രത്തിന് വേണ്ടി വിക്രം എടുത്ത പ്രയത്‌നം അത്രവലുതാണ്.

ഐ യിലെ ഒരു വേഷത്തിന് വേണ്ടി ബോഡി ബില്‍ഡപ്പ് വേണമെന്ന് ഞാന്‍ വിക്രമിനോട് ആവശ്യപ്പെട്ടിരുന്നു. കഠിനപ്രയത്‌നത്തിലൂടെ അദ്ദേഹം ഞാനുദ്ദേശിച്ചതിലും ഉയര്‍ന്ന ഒരു റിസള്‍ട്ട് അതിന് തന്നു. മറ്റൊരു ഗെറ്റപ്പ് വളരെ വികൃതമായ ശോഷിച്ച രൂപമാണ്. പക്ഷെ ഒരിക്കലും ആ കഥാപാത്രത്തിന് വേണ്ടി തടി കുറയ്ക്കാന്‍ ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ കഥാപാത്രത്തെ മനസ്സിലാക്കിയ വിക്രം അതും ചെയ്തു- ശങ്കര്‍ പറഞ്ഞു.
എന്തൊക്കെ സിനിമയ്ക്ക് വേണ്ടി ചെയ്യാമോ അതിന്റെ പരമാവധിയ്ക്ക് അപ്പുറവും വിക്രം പരിശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും ഇക്കാര്യം വിക്രമിന്റെ ഭാര്യയോട് പറഞ്ഞെന്നും ശങ്കര്‍ പറഞ്ഞു. ഭ്രാന്തമായ ആത്മസമര്‍പ്പണമാണ് വിക്രമിന്, ഭ്രാന്താണ് വിക്രമിനെന്ന് പറയുമ്പോഴും ശങ്കറിന്റെ വാക്കുകളില്‍ വിക്രമെന്ന നടനെ കുറിച്ചുള്ള അഭിമാനമുണ്ടയിരുന്നു.


Click it and Unblock the Notifications