സിനിമയിലെത്തുന്നതിന് മുമ്പ് അരവിന്ദ് സ്വാമിയും വിക്രമും തമ്മില്‍ ഒരു ട്വിസ്റ്റ് ഉണ്ട്, എന്താണെന്നോ?

നീണ്ട ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി തിരിച്ചു വരുന്ന ചിത്രമാണ് തനി ഒരുവന്‍. റൊമാന്റിക് ചിത്രങ്ങളിലൂടെ പ്രേഷകരുടെ മനസ് കീഴടക്കിയ അരവിന്ദ് സ്വാമി തിരിച്ച് വന്നതോ സിദ്ദാര്‍ത്ഥ് അഭിമന്യൂ എന്ന വില്ലന്‍ കഥാപാത്രത്തിലൂടെയും. വില്ലന്‍ വേഷത്തിലൂടെയാണെങ്കിലും സിനിമയിലേക്ക് തിരിച്ച് വന്നതിന്റെ സന്തോഷത്തിലാണ് അരവിന്ദ്.

എന്നാല്‍ തനി ഒരുവനിലെ വേഷത്തിന് ശേഷം അരവിന്ദ് ഒരു മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. ഇനി താന്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാനില്ലെന്നതാണ് പറയുന്നത്. ശ്രദ്ധിക്കുന്ന വേഷങ്ങള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് അത്രയും നന്നായിട്ടുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയാതെ വന്നാല്‍ അത് കൂടുതല്‍ ചീത്ത പേരിന് വഴി തെളിക്കുമെന്നും അരവിന്ദ് പറയുന്നു.

aravind-swami

അരവിന്ദ് സ്വാമി സിനിമയിലേക്ക് തിരിച്ച് വരുമ്പോള്‍ സിനിമയ്ക്ക് പുറമേ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തുകയണ്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രമും അരവിന്ദും തമ്മില്‍ ആര്‍ക്കുമറിയാത്ത സത്യമാണ് അരവിന്ദ് പറയുന്നത്.

അരവിന്ദ് സ്വാമിയും വിക്രമും സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് കോളേജില്‍ ഒരുമിച്ച് പഠിച്ചിട്ടുണ്ടത്രേ. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരധകര്‍ക്ക് താല്പര്യവും ഏറുമല്ലോ. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുമ്പോഴാണ് അരവിന്ദ് വിക്രമിനൊപ്പം പഠിച്ച കാര്യം പറയുന്നത്. ഇരുവരും ഒരുമിച്ച് പഠിച്ചെന്ന് മാത്രമല്ല അരവിന്ദ് സ്വാമിയുടെ സീനിയറായിട്ടാണ് പഠിച്ചതെന്നും അരവിന്ദ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X