പ്രണവും ദുല്‍ഖറും കാളിദാസും മാത്രമല്ല, ധ്രുവും ഉണ്ട്
മലയാളത്തില്‍ ഇത് മക്കള്‍ മാഹാത്മ്യമാണ്. ദുല്‍ഖറിന് പിന്നാലെ സിനിമയുടെ പിന്നണി പ്രവര്‍ത്തനത്തിലൂടെ പ്രണവ് മോഹന്‍ലാലും തമിഴിലാണെങ്കിലും നടനായി അരങ്ങേറുന്ന കാളിദാസ് ജയറാം, അഹാന കൃഷ്ണ, കീര്‍ത്തി സുരേഷ് അങ്ങനെ അങ്ങനെ നീളുന്ന താരപുത്ര/പുത്രികളുടെ വരവ് മലയാളികള്‍ ആഘോഷിക്കുകയാണ്.
തമിഴില്‍ മക്കള്‍ മാഹാത്മ്യം മലയാളത്തെയും ബോളിവുഡിനെയും അപേക്ഷിച്ച് കുറവാണ്. എന്നാല്‍ തമിഴ് ആരാധകര്‍ക്ക് സന്തോഷമുള്ള ഒരു വാര്‍ത്ത അടുത്തിടെ കോടംമ്പക്കത്തുനിന്നും കേട്ടു. ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് കൃഷ്ണ സിനിമയിലേക്ക് വരുന്നത്രെ.

തമിഴകത്തിന് മാത്രമല്ല, ബോളിവുഡ് സിനിമാസ്വാദകര്‍ക്കും മലയാള സിനിമാസ്വാദകര്‍ക്കും വിക്രം പ്രിയപ്പെട്ട നടനാണ്. കരിയറിലായാലും ജീവിതത്തിലായാലും അര്‍പ്പണബോധത്തോടെയും കഠിനാദ്ധ്വാനത്തോടെയുമാണ് വിക്രം ഓരോ കാര്യവും ചെയ്യുന്നത്. ആ പാദ പിന്തുടര്‍ന്നാണ് ജൂനിയര്‍ വിക്രമും വെള്ളിത്തിരയിലെത്തുന്നത്.
അടുത്തിടെ ഫേസ്ബുക്കിലൂടെ ധ്രുവ് വിക്രമിന്റെ ഫോട്ടോ പടര്‍ന്ന് പിടിച്ചതിന് പിന്നാലെയാണ് താരപുത്രന്റെ സിനിമാപ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകളും വരുന്നത്. ധ്രുവിന്റെ സ്വപ്‌നവും അച്ഛമനെ പോലെ വലിയൊരു നടനാകുക എന്നത് തന്നെയാണ്.

ധ്രുവിന്റെ അരങ്ങേറ്റത്തിന് വിക്രമിനും പൂര്‍ണ സമ്മതം. ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ധ്രവിന് സിനിമയിലേക്ക് എടുത്തു ചാടാന്‍ അതിമോഹമൊന്നുമില്ല. നല്ലൊരു കഥയും കഥാപാത്രവും ഒത്തുവന്നാല്‍ ചെയ്യും.


Click it and Unblock the Notifications