വിജയ്ക്ക് വില്ലനായി ബംഗാളില്‍ നിന്നൊരു താരം
എ ആര്‍ മുരുകദോസ് തന്റെ ചിത്രത്തിലെ നായകന്മാര്‍ക്കെല്ലാം കിടിലന്‍ വില്ലന്മാരെയാണ് പരിചയപ്പെടുത്താറുള്ളത്. ഏഴാ അറിവില്‍ സൂര്യയ്ക്ക് വില്ലനായി എത്തിയത് ജോണി ട്രി ഗൂയനാണ്. തുപ്പാക്കിയില്‍ വിജയ്ക്ക് വിദ്യുത് ജമാലും. തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും മുരുകദോസും ഒന്നിക്കുന്ന പതിയ ചിത്രത്തില്‍ എത്തുന്നതും അത്തരത്തിലൊരു വില്ലനാണ്.
ബംഗാളി നടനായ തോട്ട റോയ് ചൗദരിയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത വിജയ് - മുരുകദോസ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ഇന്റര്‍ നാഷണല്‍ ഗാങ്‌സ്റ്ററായ വിവേക് ബാനര്‍ജി എന്ന കഥാപാത്രത്തെയാണ് ചൗദരി അവതരിപ്പിക്കുന്നത്.

ക്രിമിനലായ വിവേകിനെ പിടിക്കാന്‍ പൊലീസ് വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹായം തേടുന്നു. പൊലീസ് പ്ലാനില്‍ ഇന്റര്‍ നാഷണല്‍ ഗാങ്സ്റ്റര്‍ കുടുങ്ങുന്നു. പിന്നീട് പ്രതികാരം ചെയ്യാന്‍ വില്ലനെത്തുമ്പോഴാണ് കഥയുടെ ട്വിസ്റ്റ്. വിവേക് തേടിവരുന്ന വിജയ് ഇരട്ടവേഷമാണെന്നറിയുന്നതോടെ കഥ സങ്കീര്‍ണമാകുന്നു.
വിജയ് യുടെ അമ്പത്തിയേഴാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ സമാന്തയാണ് വിജയ് യുടെ നായികയായെത്തുന്നത്. രാജറാണി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ജോര്‍ജ് സി വില്യമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.


Click it and Unblock the Notifications