»   » വിനായകന്‍ ഇനി വിക്രമിനൊപ്പം... തമിഴിലും താരമാകാന്‍ വിനായകന്‍...

വിനായകന്‍ ഇനി വിക്രമിനൊപ്പം... തമിഴിലും താരമാകാന്‍ വിനായകന്‍...

Posted By: Karthi
Subscribe to Filmibeat Malayalam

കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളത്തിലെ മികച്ച നടനായി മാറിയ വിനായകന്‍ ഭാഷയുടെ അതിര്‍ത്തി കടന്ന് തമിഴില്‍ ചുവടുറപ്പിക്കുകയാണ്. ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ധ്രുവനക്ഷത്രത്തിലാണ് വിനായകനും വേഷമിടുന്നത്. ഏറെ വര്‍ഷങ്ങളായി ചിത്രീകരണത്തിലിരിക്കുന്ന സിനിമയാണിത്. ചിത്രീകരണം ഇതിന്റെ അവസാന ഘട്ടത്തിലാണെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ തുര്‍ക്കി ഷെഡ്യൂള്‍ കഴിഞ്ഞ് ദിവസം പൂര്‍ത്തിയാക്കിയിരുന്നു.

മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് വേണ്ടി ഇനി ചാനലുകള്‍ മത്സരിക്കേണ്ട... അവകാശം ഇനി ഒരാള്‍ക്ക് മാത്രം...

പറവ പറന്നുയരുന്നു... അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും നേടിയ കോടികള്‍ എത്രയെന്നോ?

Vinayakan Vikram

ഐശ്വര്യ രാജേഷും ഋതു വര്‍മ്മയുമാണ് ചിത്രത്തിലെ നായികമാര്‍. ഇവരെ കൂടാതെ സിമ്രാന്‍, രാധിക ശരത്കുമാര്‍, പാര്‍ത്ഥിപന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കാള്‍. വിനായകനും ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി എത്തുന്നു.

വിനായകനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വിക്രം പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറത്തറിയുന്നത്. ചിത്രത്തില്‍ ശക്തമായ ഒരു അതിഥി വേഷത്തിലാണ് വിനായകന്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Vinayakan in Gautham Menon-Vikram team’s Dhruva Natchathiram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam