ധനുഷ് എഴുതിയ പാട്ട് വിനീത് ശ്രീനിവാസന്‍ പാടി; കേള്‍ക്കൂ
ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരി. ഇപ്പോള്‍ ധനുഷിന്റെ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ പ്രതീക്ഷിയ്ക്കുന്ന ഒരു സംഭവമുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍.
ഒരു ധനുഷ് സ്‌പെഷ്യല്‍ സോങ് തീര്‍ച്ചയായും ചിത്രത്തിലുണ്ടാവും. അതിന് ഈണം നല്‍കുന്നത് അനിരുദ്ധ് രവിചന്ദ്രാവും. പാടുന്നത് ധനുഷും. ഇത്തവണ അതിന് ചെറിയൊരു മാറ്റമുണ്ട്. ധനുഷിന് വേണ്ടി പാടുന്നത് മലയാളികളുടെ സ്വന്തം വിനീത് ശ്രീനിവാസനാണ്.

മാരി എന്ന ചിത്രത്തിന് വേണ്ടി ധനുഷ് എഴുതി അനിരുദ്ധ് ഈണം നല്‍കിയിരിക്കുന്ന 'ഒരുവിധ ആസൈ...' എന്ന് തുടങ്ങുന്ന പാട്ടാണ് വിനീത് ശ്രീനിവാസന്‍ പാടിയിരിയ്ക്കുന്നത്. കാജള്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക
അനിരുദ്ധിനും ധനുഷിനുമൊപ്പം ജോലി ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം വിനീത് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍നില്‍ക്കുമ്പോഴാണ് വിനീതിന് ബാലാജി മോഹന്റെ കോള്‍ വരുന്നത്. ഇങ്ങനെ ഒരവസരം തനിയ്ക്ക് നല്‍കിയ ബാലാജി സാറിനും വിനീത് നന്ദി അറിയിക്കുന്നുണ്ട്. പാട്ട് കേള്‍ക്കൂ...


Click it and Unblock the Notifications