അവർ കുറച്ച് കൂടി വളരട്ടെ; കുഞ്ഞുങ്ങളെ കണ്ട് നയൻതാരയോട് ഞാൻ പറഞ്ഞത്; സന്താനം

തെന്നിന്ത്യൻ സിനിമയിലെ താരറാണിയായ നയൻതാര ജീവിതത്തിലെ മനോഹരമായ ഘട്ടത്തിലൂടെയാണ് ഇന്ന് കടന്ന് പോകുന്നത്. ആ​ഗ്രഹിച്ച പോലെയുള്ള ജീവിതം സ്വന്തം അധ്വാനത്തിൽ പടുത്തുയർത്തിയ നയൻതാരയ്ക്ക് ഇന്ന് കരിയറിലെ നേട്ടങ്ങൾക്കപ്പുറമുള്ള സന്തോഷങ്ങൾ ഏറെയാണ്. തന്നെ പൂർണമായും മനസ്സിലാക്കുന്ന, കരിയറിന് എല്ലാ പിന്തുണയും നൽകുന്ന ഭർത്താവിന്റെ സാന്നിധ്യം, ഇരട്ടക്കുഞ്ഞുങ്ങൾ തുടങ്ങി കുടുംബജീവിതത്തിൽ നയൻതാര ഇന്ന് പൂർണ സംതൃപ്തയാണ്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഉയിർ, ഉലകം എന്നീ മക്കളും ദമ്പതികൾക്ക് പിറന്നു. വാടക​ഗർഭധാരണം വഴിയാണ് നയൻതാര കുഞ്ഞുങ്ങളെ സ്വീകരിച്ചത്. തമിഴ്നാട്ടിൽ ഇത് വലിയ തോതിൽ ചർച്ചാ വിഷയമായി. വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഇതോടെ ഇത് സംബന്ധിച്ച രേഖകൾ താരങ്ങൾ സർക്കാരിന് സമർപ്പിച്ചു.

Nayanthara

രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാ​ദം അവസാനിച്ചത്. കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ടെങ്കിലും ഇവയിൽ മുഖം വ്യക്തമാക്കാറില്ല. കഴിഞ്ഞ ദിവസം ഉയിർ എന്ന മകനെ താലോലിക്കുന്ന നയൻതാരയുടെ ചിത്രം വൈറലായിരുന്നു. ഷൂട്ടിം​ഗ് തിരക്കുകൾക്കൊപ്പം കുഞ്ഞുങ്ങൾക്കൊപ്പമുള്ള സമയത്തിനും നയൻതാര ഇന്ന് പ്രാധാന്യം നൽകുന്നു.

ഉയിരിനെയും ഉലകത്തിനെയും ആദ്യമായി കണ്ട സന്തോഷം പങ്കുവെക്കുകയാണ് നടൻ സന്താനം ഇപ്പോൾ. നയൻതാരയുടെയും വിഘ്നേശിന്റെയും വീട്ടിൽ പോയപ്പോഴുള്ള വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടൻ. രണ്ട് പേരും തന്നെ നല്ല പോലെ സൽക്കരിച്ചു. വല്ലവൻ എന്ന സിനിമ മുതൽ നയൻതാരയെ അറിയാം. തന്റെ ഇളയ സഹോദരിയെ പോലെയാണ് നയൻതാരയെ കാണുന്നത്. കുഞ്ഞുങ്ങളെ എന്റെ മടിയിൽ വെച്ച് കളിപ്പിച്ചു. അവർ കുറച്ച് കൂടി വളർന്ന ശേഷം കാത് കുത്തൽ താൻ നടത്തുമെന്ന് നയൻ‌താരയോട് പറഞ്ഞതായും സന്താനം വ്യക്തമാക്കി.

Nayanthara

ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് വിഘ്നേശ് ശിവനെ കാണാനെത്തിയതായിരുന്നു സന്താനം. അജിത്തിനെ നായകനാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്യാനിരുന്ന സിനിമയിൽ സന്താനത്തിനും ഒരു വേഷമുണ്ടായിരുന്നു. എന്നാൽ ഈ പ്രൊജക്ട് മുന്നോട്ട് പോയില്ല. ഷൂട്ടിം​​ഗ് തുടങ്ങാനിരിക്കെ വിഘ്നേശ് ശിവൻ സംവിധാന സ്ഥാനത്ത് നിന്ന് മാറി. നിർമാണ കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ തീരുമാന പ്രകാരമായിരുന്നു മാറ്റം. മ​ഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ പുതിയ സംവിധായകൻ.

മറുവശത്ത് നയൻതാരയുടെ ബി​ഗ് ബജറ്റ് സിനിമ ജവാൻ റിലീസിന് ഒരുങ്ങുകയാണ്. ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രത്തിൽ സുപ്രധാന വേഷമാണ് നയൻതാരയ്ക്ക്. ദീപിക പദുകോൺ, പ്രിയാമണി, വിജയ് സേതുപതി തുടങ്ങി വൻ താര നിര സിനിമയിൽ അണിനിരക്കുന്നുണ്ട്. കുടുംബജീവിതത്തിലേക്ക് കടന്നെങ്കിലും കരിയറിൽ തുടരാനാണ് തന്റെ തീരുമാനമെന്ന് നയൻതാര വ്യക്തമാക്കിയിട്ടുണ്ട്.

നടിയുടെ ഒന്നിലേറെ സിനിമകളുടെ ചർച്ചകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. അടുത്തിടെ ചില പരാജയങ്ങൾ ഉണ്ടായെങ്കിലും നടിയുടെ മാർക്കറ്റിന് ഇടിവ് സംഭവിച്ചിട്ടില്ല. 38ാം വയസ്സിലും തെന്നിന്ത്യയിലെ മുൻനിര നായികനടിയായി തുടരുന്നത് അധികമാർക്കും അവകാശപ്പെടാൻ കഴിയാത്ത നേട്ടമാണ്.

നടി കരിയറിനോട് കാണിച്ച ആത്മാർത്ഥതയാണ് ഇതിന് കാരണമെന്ന് സിനിമാ ലോകവും ആരാധകരും പറയുന്നു. മലയാളത്തിൽ ​ഗോൾഡ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പൃഥിരാജ് ആയിരുന്നു ചിത്രത്തിലെ നായകൻ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X