ചുംബന രം​ഗം ഞാൻ എതിർത്തു; സംവിധായകൻ ഭാര്യയെ വിളിച്ച് സംസാരിച്ചു; അവൾ പറഞ്ഞ മറുപടി; ശ്രീകാന്ത്

തമിഴ് സിനിമാ രം​ഗത്ത് ഒരു കാലത്ത് സെൻസേഷനായിരുന്നു നടൻ ശ്രീകാന്ത്. തെലുങ്കിലും ഒ‌ട്ടനവധി സിനിമകളിൽ അഭിനയിച്ച ശ്രീകാന്ത് ശ്രീ രാം എന്ന പേരിലാണ് ടോളിവുഡിൽ അറിയപ്പെട്ടത്. തെലുങ്കിൽ ശ്രീകാന്ത് എന്ന പേരിൽ മറ്റൊരു നടനുള്ളത് കൊണ്ടാണ് പേര് മാറ്റിയത്. കൂടുതലും റൊമാന്റിക്, കുടുംബ ചിത്രങ്ങളാണ് ശ്രീകാന്തിനെ തേടി വന്നത്. കെ ബാലചന്ദറിന്റെ ടെലി സീരീസിലൂടെയാണ് ശ്രീകാന്ത് അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്.

2002 ൽ റോജക്കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമാ രം​ഗത്തേക്ക് അരങ്ങേറി. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ ശ്രീകാന്ത് നായകനായെത്തി. ഹിറ്റുകൾ ഒരു നിര തന്നെ സൃഷ്ടിക്കാൻ ശ്രീകാന്തിന് കഴിഞ്ഞു. എന്നാൽ 2010 നിങ്ങോട്ട് കരിയറിൽ നടന് വീഴ്ച സംഭവിച്ചു. നൻപൻ എന്ന വിജയ് ചിത്രത്തിൽ സഹനായകനായി ശ്രീകാന്ത് അഭിനയിച്ചിട്ടുണ്ട്. കരിയറിലെ ഉയർ‌ച്ച താഴ്ചകളെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്രീകാന്തിപ്പോൾ.

Srikanth

സൈക്കിൾ പെഡൽ പോലെയാണ് കരിയറിലെ ഉയർച്ച താഴ്ചകളെ കാണുന്നത്. പെഡൽ മുകളിലേക്കും താഴേക്കും പോകും. താഴേക്ക് പോയാൽ മുകളിലേക്ക് വരുമെന്ന് ചിന്തിക്കണമെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. ആയുധം എഴുത്ത്, റൺ, ഡിഷ്യൂം, പിച്ചെക്കാരൻ, എം കുമരൻ സൺ ഓഫ് മഹാലക്ഷ്മി തുടങ്ങയ സിനിമകളെല്ലാം തനിക്ക് നഷ്ടപ്പെട്ടതാണ്. സിനിമകളുടെ കഥയറിഞ്ഞിട്ടും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് ഇവ വിട്ടുകൊടുത്തതെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ദേഷ്യം ഉള്ളിൽ വെക്കാതെ പുറത്ത് പ്രകടിപ്പിച്ച് കളയുന്ന പ്രകൃതമാണ് തനിക്കെന്നും ശ്രീകാന്ത് പറയുന്നു. തുടക്കകാലത്ത് വലിയ വിജയങ്ങൾ ലഭിച്ചു. ഒരു പരാജയം വരുമ്പോൾ എങ്ങനെയത് എ‌ടുക്കണമെന്ന് അറിഞ്ഞില്ല. നമ്മളെ മാത്രമേ അത് ബാധിക്കുന്നുള്ളൂ, മറ്റുള്ളവരെല്ലാം മൂവ് ഓൺ ആയെന്ന് താൻ പിന്നീട് മനസിലാക്കിയെന്നും ശ്രീകാന്ത് വ്യക്തമാക്കി.

Srikanth

എന്റെ ഭാര്യ മൂന്ന് മക്കളെയാണ് നോക്കുന്നത്. മൂന്നാമത്തെ കുട്ടി ഞാനാണ്. നമ്മുടെ സമ്മർദ്ദം എടുക്കാൻ ഒരാളുണ്ടെങ്കിൽ നല്ലതാണ്. ഭാര്യയാണ് എന്റെ സമ്മർദങ്ങളെടുക്കുന്നത്. ഞാൻ മിക്കപ്പോഴും യാത്രയിലായിരിക്കും. കുട്ടികൾക്കൊപ്പം അധിക സമയവും ഉണ്ടാകുന്നത് അവളാണ്. തന്റെ പരിമിതികൾ അവൾ നികത്തുന്നെന്നും ശ്രീകാന്ത് വ്യക്തമാക്കി.

ഞങ്ങൾ വളരെ ഫ്രണ്ട്ലിയാണ്. എന്തെങ്കിലും വഴക്ക് നടക്കുമ്പോൾ ഞങ്ങൾ രണ്ട് പേരും വേറെ വെറെ മുറികളിലേക്ക് പോകുമെന്നും ശ്രീകാന്ത് വ്യക്തമാക്കി. കോഫി വിത്ത് കാതൽ എന്ന സിനിമയിൽ ഒരു ലിപ് ലോക് സീനുണ്ട്. ഞാനെതിർത്തു. സംവിധായകൻ സുന്ദർ സി സാറും മറ്റും ഭാര്യയോട് സംസാരിച്ച് അനുവാദം വാങ്ങി. നിങ്ങൾ ചെയ്തോളൂ എനിക്ക് കുഴപ്പമില്ലെന്ന് ഭാര്യ പറഞ്ഞു. ഭാര്യ വളരെ സെൻസിബിളായ വ്യക്തിയാണെന്നും ശ്രീകാന്ത് പറഞ്ഞു. വന്ദ​ന എന്നാണ് ശ്രീകാന്തിന്റെ ഭാര്യയുടെ പേര്. 2008 ലാണ് ഇവർ വിവാഹിതരായത്. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.

More from Filmibeat

Read more about: srikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X