For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാര്യയുള്ളപ്പോള്‍ ധനുഷ് അടക്കമുള്ള നടന്മാര്‍; ശ്രുതി ഹാസനുമായി ഇഷ്ടത്തിലായിരുന്ന നടന്മാര്‍ ഇവരൊക്കെയായിരുന്നു

  |

  കമല്‍ ഹാസന്റെ മകള്‍ എന്നതിലുപരി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയാണ് ശ്രുതി ഹാസന്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് തന്നെ എത്തിയ പലപ്പോഴും പ്രണയകഥകളുടെ പേരിലാണ് വാര്‍ത്തയില്‍ നിറഞ്ഞിട്ടുള്ളത്. ഏറ്റവുമൊടുവില്‍ ഡൂഡില്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായിട്ടാണ് നടി പ്രണയത്തിലായത്.

  ശാന്തനുവുമായിട്ടുള്ള പ്രണയത്തെ കുറിച്ച് പലതവണയായി ശ്രുതി തന്നെ വെളിപ്പെടുത്തി. അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലും ചില അഭ്യൂഹങ്ങളെത്തി. എന്തായാരും ശാന്തനുവിന് മുന്‍പ് ശ്രുതിയുടെ ജീവിതത്തിലുണ്ടായിരുന്ന പ്രണയങ്ങളെ കുറിച്ച് രസകരമായ ചില കഥകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

  Also Read: 19 വയസുള്ള പെണ്‍കുട്ടിയെ കെട്ടി; ഭാര്യയുള്ളപ്പോൾ നടിയുമായി ബന്ധം! പവന്‍ കല്യാണിന്റെ മൂന്നാം വിവാഹക്കഥ

  shruthi-lovers

  തെന്നിന്ത്യയിലെ അടക്കം പല പ്രമുഖരായ താരങ്ങളുമായിട്ടും ശ്രുതി പ്രണയത്തിലായതായി വാര്‍ത്തകളുണ്ടായിരുന്നു. അതിലൊരാള്‍ നടന്‍ സിദ്ധാര്‍ഥാണ്. 2010 ലാണ് സിദ്ധാര്‍ഥും ശ്രുതിയും അടുപ്പത്തിലാവുന്നത്. രാമയ്യ വസ്തവയ്യ, എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും 2010 ലാണ് ഇരുവരും പ്രണയത്തിലാവുന്നത്.

  Also Read: സജ്‌നയുടെ അകന്ന ബന്ധുവാണ്; വീട് തല്ലിപൊളിച്ച ആളെ കുറിച്ചും കാരണത്തെ കുറിച്ചും മനസ് തുറന്ന് ഫിറോസ് ഖാന്‍

  സിദ്ധാര്‍ഥ് അതിന് മുന്‍പേ വിവാഹമോചിതനായിരുന്നു. 2003 ല്‍ മേഘ്‌ന നാരയണ്‍ എന്ന യുവതിയുമായി വിവാഹിതനായ താരം 2007 ല്‍ ഈ ബന്ധം അവസാനിപ്പിച്ചിരുന്നു. പിന്നീട് നടി സോഹ അലി ഖാനുമായിട്ടും ഇഷ്ടത്തിലായി. സോഹയുമായിട്ടുള്ള അടുപ്പം അവസാനിച്ചതിന് ശേഷമാണ് സിദ്ധാര്‍ഥ് ശ്രുതിയിലേക്ക് എത്തുന്നത്.

  ഒരു വര്‍ഷം ഡേറ്റിങ് നടത്തിയ താരങ്ങള്‍ 2011 ല്‍ ഒരുമിച്ച് ജീവിക്കാനും തുടങ്ങി. സിദ്ധാര്‍ഥുമായി ഇഷ്ടത്തിലായതിന് ശേഷം ബോളിവുഡില്‍ നിന്നടക്കം വന്ന അവസരങ്ങള്‍ നടി നിഷേധിച്ചിരുന്നു. എന്തായാലും 2011 ല്‍ ഈ ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് താരങ്ങളെത്തി.

  shruthi-lovers

  2011-12 കാലഘട്ടത്തില്‍ നടന്‍ ധനുഷിന്റെ പേരിലും ശ്രുതി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ധനുഷും ശ്രുതിയും ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെ പ്രണയത്തിലാണെന്നും കാരങ്ങള്‍ ഒരുമിക്കുന്നതായിട്ടുമൊക്കെയാണ് അന്ന് വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വെറും ഗോസിപ്പാണെന്ന് ആരോപിച്ച് അന്ന് ധനുഷിന്റെ ഭാര്യയും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് രംഗത്ത് വന്നിരുന്നു.

  നാഗചൈതന്യയായിരുന്നു ശ്രുതിയുടെ ജീവിതത്തിലേക്ക് കടന്ന് വന്ന മറ്റൊരു നടന്‍. 2017 ലാണ് നാഗ സാമന്തയുമായി വിവാഹിതനാവുന്നത്. അതിനും ഏറെ മുന്‍പ് സാമന്തയുമായി നാഗ പ്രണയത്തിലായിരുന്നു. എന്നാല്‍ സാമന്ത ജീവിതത്തിലേക്ക് എത്തുന്നതിന് മുന്‍പ് നാഗയുടെ എല്ലാമെല്ലാം ശ്രുതി ഹാസനായിരുന്നു.

  2013 കാലഘട്ടത്തില്‍ രണ്ടാളും പ്രണയിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ ശ്രുതിയുടെ സഹോദരി അക്ഷര ഹാസനെ ഒരു പരിപാടിയില്‍ നിന്നും കൂട്ടി വരണമെന്ന ആവശ്യം തിരക്ക് കാരണം നാഗയ്ക്ക് ചെയ്യാന്‍ സാധിച്ചില്ല. അങ്ങനെ അക്ഷര പരിപാടിയില്‍ ഒറ്റപ്പെട്ട് പോയെന്ന് പറഞ്ഞ് തുടങ്ങിയ പ്രശ്‌നം വലിയ കലഹമായി. പൊരുത്തപ്പെടാനാകാത്തെ പ്രശ്‌നങ്ങള്‍ കാരണം ഇരുവരും വളരെ പെട്ടെന്ന് വേര്‍പിരിയുകയായിരുന്നു.

  shruthi-lovers

  ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുമായിട്ടും ശ്രുതി ഇഷ്ടത്തിലായതായി കിംവദന്തികളുണ്ടായിരുന്നു. 2014 ലാണ് അത്തരമൊരു വാര്‍ത്ത പ്രചരിച്ചത്. സുരേഷ് റെയ്‌നയുടെ വിജയം ശ്രുതി കാരണമാണെന്നും ഇരുവരും പ്രണയത്തിലാണെന്നും വാര്‍ത്ത വന്നെങ്കിലും പിന്നീട് താരമത് നിഷേധിക്കുകയായിരുന്നു.

  വര്‍ഷങ്ങളോളം ലിവിങ് റിലേഷനായി കഴിഞ്ഞതിന് ശേഷം ശ്രുതി ഒഴിവാക്കിയ പ്രണയമായിരുന്നു മൈക്കിള്‍ കോര്‍സലോയുമായിട്ടുള്ളത്. അമേരിക്കന്‍ നാടക നടനായ മൈക്കളും ശ്രുതിയും ഏറെ കാലം ഒന്നിച്ചായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ജീവിതത്തെ കുറിച്ച് നടി പറയുന്നതും പതിവായിരുന്നു. വീട്ടുകാര്‍ പോലും ആ പ്രണയത്തെ അംഗീകരിച്ചെങ്കിലും ഒടുവില്‍ ആ ബന്ധവും തകര്‍ച്ചയിലേക്ക് എത്തി. ഏറ്റവുമൊടുവിലാണ് ശാന്തനു ഹന്‍സാരിക ശ്രുതിയുടെ ജീവിതത്തിലേക്ക് എത്തുന്നത്.

  English summary
  Viral: Actress Shruti Haasan's Love Story With Sidharth To Dhanush And Others. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X