ധനുഷിനെ പിരിഞ്ഞശേഷം ദോഷങ്ങളാണോ? ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്നും ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു
വിവാഹസമയത്ത് അണിഞ്ഞതടക്കം ഡയമണ്ട് നെക്ലേസുകളടക്കം പലതുമാണ് ഐശ്വര്യ രജനികാന്തിന് നഷ്ടപ്പെട്ടിരിക്കുന്നത്
തമിഴ് സിനിമയിലെ സൂപ്പര്‍ താരം രജനികാന്തിന്റെ വീട്ടിലെ വിശേഷങ്ങളാണ് കഴിഞ്ഞ കുറേ കാലമായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം രജനിയുടെ മൂത്തമകളും സംവിധായികയുമായ ഐശ്വര്യ രജനികാന്ത് ഭര്‍ത്താവും നടനുമായ ധനുഷുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു.
നിലവില്‍ ലാല്‍ സലാം എന്ന സിനിമ സംവിധാനം ചെയ്യുന്നതിന്റെ തിരക്കുകളിലാണ് ഐശ്വര്യ. ഇതിനിടയില്‍ താരകുടുംബത്തില്‍ ഒരു മോഷ്ണം നടന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.
ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷ്ണം നടന്നുവമെന്നും വിലപ്പിടിപ്പുള്ള നിരവധി ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ടെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡയമണ്ട് സെറ്റുകള്‍, അണ്‍കട്ട് ടെംപിള്‍ ഡയമണ്ട് ജ്വല്ലറി, ആന്റിക് സ്വര്‍ണ്ണാഭരണങ്ങള്‍, നവരത്നം സെറ്റുകള്‍, ഫുള്‍ ആന്റിക് അണ്‍കട്ട് ഡയമണ്ട്, രണ്ട് നെക്ലേസ്,
കമ്മലുകള്‍, അരം നെക്ലേസ്, വളകള്‍ തുടങ്ങി വജ്രാഭരണങ്ങളും സ്വര്‍ണാഭരണങ്ങളുമടക്കം 60 പവനോളം ആഭരണങ്ങള്‍ മോഷണം പോയവയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
3.6 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായിട്ടാണ് എഫ്‌ഐആറില്‍ സൂചിപ്പിച്ചിരിക്കുന്നത്. എങ്കിലും അതില്‍ കൂടുതല്‍ വിലയുള്ള ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായിട്ടാണ് പരാതിയില്‍ പറയുന്നത്.
2019 ല്‍ അനുജത്തി സൗന്ദര്യയുടെ വിവാഹത്തിന് ഉപയോഗിച്ച ശേഷം ആഭരണങ്ങള്‍ ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് ഐശ്വര്യ പരാതിയില്‍ പറയുന്നു.
ലോക്കര്‍ തന്റെ കൈയ്യിലായിരുന്നെങ്കിലും പിന്നീട് അത് വീട്ടിലേക്ക് മാറ്റുകയായിരുന്നു. 2021 മുതല്‍ സെന്റ് മേരീസ് റോഡിലെ അപ്പാര്‍ട്ട്‌മെന്റിലാണ് ഐശ്വര്യ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.
അവിടുന്ന് കഴിഞ്ഞ വര്‍ഷമാണ് രജനികാന്തിന്റെ പോസ് ഗാര്‍ഡന്‍ റസിഡന്‍സിയിലേക്ക് കൊണ്ട് വരുന്നത്. അതിന്റെ താക്കേല്‍ വേറൊരു വീട്ടിലായിരുന്നെങ്കിലും ആ വീട്ടിലും ജോലിക്കാര്‍ വരുന്നതിനാല്‍ അത് സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്ന് അറിയമായിരുന്നു.
ഫെബ്രുവരി പത്തിന് ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടത് അറിയുന്നത്. പതിനെട്ട് വര്‍ഷം മുന്‍പ് വിവാഹസമയത്ത് അണിഞ്ഞതടക്കമുള്ള ആഭരണങ്ങള്‍ അതിലുണ്ടായിരുന്നു.

ലക്ഷക്കണക്കിന് വിലമതിക്കുന്ന ആഭരണങ്ങാണ് നഷ്ടപ്പെട്ടതെന്നും തന്റെ വീട്ടില്‍ ജോലി ചെയ്യുന്ന മൂന്ന് പേര്‍ക്ക് മാത്രമേ മോഷ്ടിക്കാനാകൂവെന്ന് കാണിച്ച് ഐശ്വര്യ തേനാംപേട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായിട്ടാണ് വിവരം.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇപ്പോള്‍ അന്വേഷണം നടത്തി വരികയാണെന്നും അറിയുന്നു.
നടന്‍ ധനുഷുമായിട്ടുള്ള വേര്‍പിരിയലുമായി ബന്ധപ്പെട്ടാണ് ഐശ്വര്യ രജനികാന്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. പതിനെട്ട് വര്‍ഷം നീണ്ട ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിച്ചത്.
കഴിഞ്ഞ ജനുവരിയിലാണ് ഐശ്വര്യയുമായി വേര്‍പിരിയുകയാണെന്ന് ധനുഷ് പ്രഖ്യാപിച്ചത്. സുഹൃത്തുക്കളായി തന്നെ ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇരുവരും പറഞ്ഞു.
മക്കളുടെ കാര്യത്തില്‍ രണ്ടാളും ഒറ്റക്കെട്ടായി നില്‍ക്കുമെന്നും അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ എല്ലാ സമയത്തും അവരുടെ കൂടെ തന്നെ ഉണ്ടാവും എന്നും താരങ്ങള്‍ വ്യക്തമാക്കിയിരുന്നു.
മാത്രമല്ല ഐശ്വര്യ പിതാവ് രജനികാന്തിന്റെ വീട്ടിലേക്ക് താമസം മാറ്റിയതോടെ തൊട്ടടുത്തേക്ക് ധനുഷും താമസത്തിനായി വന്നിരിക്കുകയാണ്.
നൂറ്റിയമ്പത് കോടിയോളം മുതല്‍ മുടക്കിലാണ് രജനികാന്തിന്റെ വീടിനോട് ചേര്‍ന്ന് വലിയൊരു ബംഗ്ലാവ് ധനുഷ് സ്വന്തമാക്കിയത്. ഇതിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ ആഴ്ച പുറത്ത് വന്നത്.
ഇതിനിടയില്‍ ഐശ്വര്യയുടെ വീട്ടിലെ കള്ളന്മാരും വലിയ ചര്‍ച്ചകള്‍ക്ക് കാരണമായി മാറിയിരിക്കുകയാണ്.
നിലവില്‍ ലാല്‍ സലാം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഐശ്വര്യ രജനികാന്ത്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ഐശ്വര്യ തന്നെയാണ്.
പിതാവ് രജനികാന്താണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒപ്പം വിഷ്ണു വിശാല്‍, കൗശിക് മഹത എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.
ഈ വർഷമോ അടുത്ത വർഷത്തോട് കൂടിയോ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് ഐശ്വര്യയുടെ തീരുമാനം.


Click it and Unblock the Notifications