ഇട്ട് മൂടാൻ സ്വത്തുള്ള രജിനിയുടെ പ്രിയപ്പെട്ട മകൾ; വഴക്കുണ്ടാകുമ്പോൾ പരിഹരിക്കാതെ ധനുഷ് ചെയ്തത്
തമിഴകത്ത് പേരെടുക്കാൻ കഴിഞ്ഞ ചുരുക്കം വനിതാ സംവിധായകരിൽ ഒരാഴാണ് ഐശ്വര്യ രജിനികാന്ത്. കരിയർ ഗ്രാഫിൽ എടുത്ത് പറയത്തക്ക ഹിറ്റുകളൊന്നും ഐശ്വര്യക്കില്ല. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമേ ഐശ്വര്യ ചെയ്തിട്ടുമുള്ളൂ. എന്നാൽ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകളായ ഐശ്വര്യക്ക് ഇന്നും സിനിമാ ലോകത്ത് വലിയ സ്ഥാനമുണ്ട്. പക്ഷെ താരങ്ങളുടെ മക്കൾക്ക് കരിയറിൽ പേരെടുക്കുക എളുപ്പമാണെന്ന ധാരണ തെറ്റാണെന്ന് ഒരിക്കൽ ഐശ്വര്യ രജിനികാന്ത് പറഞ്ഞിട്ടുണ്ട്.
ഏറെക്കാലത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ലാൽ സലാം. വിഷ്ണു വിശാൽ നായകനായെത്തുന്ന സിനിമയിൽ രജിനികാന്ത് ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രജിനികാന്തിന്റെ സാന്നിധ്യമുള്ളതിനാൽ പ്രേക്ഷകർക്ക് ഈ സിനിമയിൽ വലിയ പ്രതീക്ഷയുണ്ട്. ഐശ്വര്യ രജിനികാന്തിന്റെ സമ്പാദ്യ വിവരങ്ങളാണ് തമിഴ് സിനിമാ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

കോടികളുടെ അസ്തിയുള്ളയാളാണ് ഐശ്വര്യ രജിനികാന്ത്. റിപ്പോർട്ടുകൾ പ്രകാരം 40 കോടിയുടെ ആസ്തി ഐശ്വര്യക്കുണ്ട്. ചെന്നെെയിൽ ആഡംബര വീട്ടിലാണ് താരപുത്രി കഴിയുന്നത്. വിലപിടിപ്പുള്ള ആഭരണങ്ങളുടെ ഒരു ശേഖരം തന്നെ ഐശ്വര്യക്കുണ്ട്. അന്താരാഷ്ട്ര കമ്പനികളിൽ ഐശ്വര്യക്ക് നിക്ഷേപമുണ്ടെന്നും ഇതിൽ നിന്നും വലിയൊരു തുക നടിക്ക് ലഭിക്കുന്നെന്നും സൂചനയുണ്ട്. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയാണ് സംവിധായിക വാങ്ങുന്ന പ്രതിഫലം.
ഐശ്വര്യയുടെ പിതാവ് രജിനികാന്തിന്റെ ആസ്തി അമ്പരപ്പിക്കുന്നതാണ്. 430 കോടിയുടെ ആസ്തി രജിനികാന്തിനുണ്ട്. ചെന്നെെയിലെ പോയസ് ഗാർഡനിലാണ് ഇദ്ദേഹത്തിന്റെ വസതി. ആഡംബര കാറുകളുടെ വലിയൊരു ശേഖരവും രജിനികാന്തിനുണ്ട്. ഐശ്വര്യക്കും സഹോദരി സൗന്ദര്യക്കും അവകാശപ്പെട്ടതാണ് ഈ സ്വത്തുക്കൾ. താര കുടുംബം അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായത് വിവാഹമോചനത്തിന്റെ പേരിലാണ്.

കഴിഞ്ഞ വർഷമാണ് ഐശ്വര്യയും നടൻ ധനുഷും 17 വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ച് രണ്ട് വഴിക്ക് പിരിഞ്ഞത്. തെന്നിന്ത്യയിലെ വിലപിടിപ്പുള്ള താരമായ ഐശ്വര്യയുടെ മുൻ ഭർത്താവ് ധനുഷിനും കോടികളുടെ സമ്പാദ്യമുണ്ട്. വേർപിരിഞ്ഞതിന് കാരണം എന്തെന്ന് ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ധനുഷിന്റെ ഒഴിഞ്ഞ് മാറലാണ് ദാമ്പത്യജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കിയത്. ധനുഷിന്റെ കരിയറിലെ തകിരക്കുകളാണ് പ്രശ്നങ്ങൾക്ക് വിഷയമായത്.
ഓരോ തവണയും ഐശ്വര്യയുമായി എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഇത് പരിഹരിക്കുന്നതിന് പകരം പുതിയൊരു സിനിമയിൽ ഒപ്പു വെക്കുകയാണ് ധനുഷ് ചെയ്തത്. ഇതേക്കുറിച്ച് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ മുമ്പൊരിക്കൽ പ്രതികരിച്ചിരുന്നു. ധനുഷ് വളരെ സ്വകാര്യതയുള്ള വ്യക്തിയാണ്. അടുത്ത സുഹൃത്തുക്കളോട് പോലും അധികമൊന്നും തുറന്ന് സംസാരിക്കില്ല.
എന്താണ് അദ്ദേഹത്തിന്റെ മനസിലെന്ന് പറയാൻ പറ്റില്ല. ഐശ്വര്യയുമായി എപ്പോഴൊക്കെ പ്രശ്നമുണ്ടാകുന്നോ അപ്പോഴെല്ലാം ഒരു പുതിയ സിനിമയിൽ ഒപ്പുവെക്കും. തകർന്ന് തുടങ്ങിയ ബന്ധത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ ധനുഷ് കണ്ടെത്തിയ വഴി പോലെയായിരുന്നു അത്. വേർപിരിഞ്ഞതിന് ഇതും കാരണമാണെന്ന് അന്ന് ഈ വൃത്തങ്ങൾ വ്യക്തമാക്കി. യാത്ര, ലിംഗ എന്നിവരാണ് ധനുഷിന്റെയും ഐശ്വര്യയുടെയും മക്കൾ.
മക്കളുടെ കാര്യത്തിൽ രണ്ട് പേരും ശ്രദ്ധ നൽകുന്നുണ്ട്. ധനുഷ് മക്കൾക്ക് നൽകുന്ന സ്നേഹത്തെ പ്രശംസിച്ച് നടന്റെ പിതാവ് കസ്തൂരി രാജ സംസാരിച്ചിരുന്നു. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നൽകിയ വ്യക്തിയായിരുന്നു ഐശ്വര്യ. ധനുഷിനെ വെച്ച് ത്രീ എന്ന സിനിമയും ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications