അവനെ എനിക്കിഷ്ടമല്ല; അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും; ഉത്തമ ഭാര്യയാവാൻ പറ്റില്ല; തൃഷയെ വിടാതെ 'സൈക്കോ' ആരാധകൻ
തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് താരമൂല്യത്തിൽ മുന്നിൽ നിൽക്കുന്ന നായിക നടിയാണ് തൃഷ. തമിഴകം താരമായി വളർത്തിയ തൃഷയ്ക്ക് വൻ ആരാധക വൃന്ദമാണുള്ളത്. പാെതുവെ തമിഴ്. തെലുങ്ക് സിനിമകളിൽ നായിക നടിമാരുടെ കരിയറിന് ആയുസ് കുറവാണെങ്കിൽ തൃഷയെ അതൊന്നും ബാധിച്ചില്ല. നീണ്ട 20 വർഷത്തിലേറെയാണ് കരിയറിൽ തുടരുകയാണ് തൃഷ. കരിയറിൽ ഉയർച്ച താഴ്ചകൾ തൃഷയ്ക്ക് ഒരുപോലെ വന്നിട്ടുണ്ട്.
2000 ങ്ങളുടെ തുടക്കത്തിൽ സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്ന തൃഷയ്ക്ക് പിന്നീട് കരിയറിൽ താഴ്ച സംഭവിച്ചു. ഉത്തരേന്ത്യയിൽ നിന്നുള്ള നടിമാർ തമിഴകത്തേക്ക് വ്യാപകമായി ചേക്കേറിയതോടെയാണ് തൃഷയ്ക്ക് തിരിച്ചടിയായത്. എന്നാൽ പിന്നീട് പെട്ടെന്ന് തന്റെ കരിയർ സംരക്ഷിക്കാൻ നടിക്ക് കഴിഞ്ഞു. സൂപ്പർ സ്റ്റാറുകളുടെ നായിക എന്നതിനപ്പുറം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തൃഷ തെരഞ്ഞെടുത്തു.
കൊടി, വിണ്ണെെതാണ്ടി വരുവായ, 96 തുടങ്ങിയ സിനിമകൾ തൃഷയിലെ അഭിനേത്രിയെ അടയാളപ്പെടുത്തി. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിലായി തൃഷ തിളങ്ങിയത്. കുന്ദവി എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തൃഷ അവതരിപ്പിച്ചു. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസമാണ് തൃഷയുടെ ഭർത്താവാണ് താനെന്ന് പറഞ്ഞ് ഒരു വ്യക്തി രംഗത്തെത്തിയത്.

തമിഴ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന എഎൽ സൂര്യയാണ് ഈ വാദവുമായി രംഗത്തെത്തിയത്. തൃഷ തന്റെ ഭാര്യയാണ്. അത് തെളിയിക്കേണ്ട കാര്യമില്ല. വിജയുമായി തൃഷയ്ക്കുള്ള സൗഹൃദം തനിക്കിഷ്ടമല്ലെന്നും ഇയാൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി തമിഴ് മാധ്യമങ്ങളിൽ ഇയാളുടെ വാദങ്ങൾ ചർച്ചയായിരുന്നു. ഇപ്പോഴിതാ അവൾ ഗ്ലിറ്റ്സ് ചാനലിന് എഎൽ സൂര്യ നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. തൃഷ തന്റെ സ്വന്തമാണെന്ന് ഇയാൾ വീണ്ടും ശക്തമായി വാദിക്കുന്നു. ലിയോ എന്ന സിനിമയിൽ തൃഷ അഭിനയിക്കുന്നത് തനിക്കിഷ്ടമല്ല.
എന്റെ ഭാര്യയാണ്. ലോകേഷ് കനകരാജിന്റെ ഈ സിനിമയിൽ നിന്നും തൃഷ പുറത്ത് വരുന്നത് വരെയും എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യും. തൃഷ അഭിനയിക്കുന്നതേ എനിക്കിഷ്ടമല്ല. വിജയ്നൊപ്പം അഭിനയിക്കുന്നത് തീരെ ഇഷ്ടമല്ല. ആരാധകരല്ല മുന്നോട്ടുള്ള ജീവിതമാണ് തൃഷ നോക്കേണ്ടതെന്നും ഇയാൾ പറയുന്നു. അഭിമുഖത്തിൽ ഇടയ്ക്കിടെ ഇയാൾ ആങ്കറോട് കയർക്കുന്നുണ്ട്. താൻ നേരത്തെ വിവാഹം കഴിച്ചതാണ്.
എന്നാൽ ആ ബന്ധം പിരിഞ്ഞു. തനിക്ക് രണ്ട് ആൺ മക്കളുണ്ടെന്നും എഎൽ സൂര്യ പറയുന്നു. താനിപ്പോൾ ദേഷ്യത്തിലാണെന്നും തൃഷയുടെ പൊന്നിയിൽ സെൽവനുൾപ്പെടെ ഒരു സിനിമയും കാണരുതെന്നും ഇയാൾ പറയുന്നു. ആരാധകർക്കും തൃഷ വലിയ സംഭവമാണ്. എന്നാൽ അവളൊരു മണ്ണാങ്കട്ടയുമല്ലെന്നും ഇയാൾ പറയുന്നു.

താനിത്രയും വൈറലായിട്ടും തൃഷ ഇതിനെ എതിർക്കാത്തതിന് കാരണം പറയുന്നത് സത്യമായത് കൊണ്ടാണെന്നും എഎൽ സൂര്യ അവകാശപ്പെട്ടു. സിനിമയിൽ അഡ്ജസ്റ്റ്മെന്റ് വേണ്ടി വരും. ഉത്തമഭാര്യയായിരിക്കാൻ പറ്റില്ലെന്നും ഇയാൾ വാദിച്ചു. അഭിമുഖം ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇയാൾ സൈക്കോ ആരാധകനാണെന്നാണ് പലരും പറയുന്നത്. തമിഴ്നാട്ടിൽ താരങ്ങളെ അതിര് കടന്ന് ആരാധിക്കുന്ന പല ആരാധകരമുണ്ട്.
പേരും ഫോട്ടോയും ദേഹത്ത് പച്ചകുത്തുക, അമ്പലം പണിയുക, ഫോട്ടോകൾക്ക് മേൽ പാലഭിഷേകം തുടങ്ങി പല തരത്തിൽ ഇവർ സ്നേഹം പ്രകടിപ്പിക്കുന്നു. തെലുങ്കിലും ഈ പ്രവണത കൂടുതലാണ്. താരങ്ങൾക്കായി എന്ത് ചെയ്യാനും തയ്യാറായ ആരാധകർ പലപ്പോഴും ശല്യമാവാറുമുണ്ട്. എഎൽ സൂര്യയുടെ ആരോപണങ്ങളോട് തൃഷ ഇതുവരെ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications