ലെെറ്റ് ബോയ് സെറ്റിൽ തല ചുറ്റി വീണു, നയൻതാരയുടെ പ്രതികരണം; എന്തുകൊണ്ടിങ്ങനെ മാറിയെന്ന് അറിയില്ല: അന്തനൻ
വിവാദങ്ങളുടെ നടുവിലാണ് നടി നയൻതാര. തമിഴകത്ത് താരത്തിനെതിരെ തുടരെ വിമർശനം വരുന്നുണ്ട്. യൂട്യൂബ് ചാനലുകളിലൂടെ ജനശ്രദ്ധ നേടുന്ന ഫിലിം ജേർണലിസ്റ്റുകളാണ് നയൻതാരയ്ക്കെതിരെ തുടരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വലിയൊരു സംഘം തന്നെ നയൻതാരയ്ക്കെതിരെ സംസാരിക്കുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.
മൂക്കുത്തി അമ്മൻ 2 ടീമുമായി നയൻതാരയ്ക്ക് പ്രശ്നമുണ്ടായിരുന്നെന്ന് അന്തനൻ പറയുന്നു. അസിസ്റ്റന്റ് ഡയരക്ടർ ഒരു കോസ്റ്റ്യൂം നയൻതാരയ്ക്ക് കൊടുത്തു. ഈ കോസ്റ്റ്യൂം ഇടില്ലെന്ന് നയൻതാര. സുന്ദർ സി സർ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ ആര് പറഞ്ഞാലും ഞാൻ ഇടില്ലെന്ന് നയൻതാര മറുപടി നൽകി. ഇത് വഴക്കിലേക്ക് പോയി. നയൻതാര സിനിമയിൽ വേണ്ടെന്ന് പോലും സുന്ദർ സി ആലോചിച്ചിട്ടുണ്ട്. എന്നാൽ ഖുശ്ബു പറയുന്നത് ഒരു പ്രശ്നവും ഇല്ലെന്നാണ്. പ്രശ്നമുണ്ടെന്ന് പറഞ്ഞാൽ ബാക്കി ഷൂട്ട് നടക്കില്ല. പക്ഷെ യഥാർത്ഥത്തിൽ പ്രശ്നം നടന്നിട്ടുണ്ട്.

ടെസ്റ്റ് എന്ന സിനിമ പരാജയപ്പെട്ടു. ഒരുപക്ഷെ ഈ സിനിമ വിജയിച്ചിരുന്നെങ്കിൽ നയൻതാരയുടെ അഹങ്കാരം കൂടിയേനെ. എന്നാൽ ടെസ്റ്റ് പരാജയപ്പെട്ടു. അത് നന്നായെന്നും അന്തനൻ പറയുന്നു, നയൻതാരയ്ക്ക് കടുത്ത നിബന്ധനകളുണ്ടെന്നും അന്തനൻ പറയുന്നു. ഡബിൾ ഡോർ ഉള്ള കാരവാൻ വേണമെന്ന് പറയുന്നു. അതിന്റെ ആവശ്യമെന്താണ്. സിനിമാ ലോകത്ത് വന്നപ്പോൾ ഇത്രയധികം അഹങ്കാരം നയൻതാരയ്ക്കില്ലായിരുന്നു. ആർക്കും ആ സമയത്ത് അഹംഭാവമുണ്ടാകില്ല. പിന്നീടാണ് താര ജാഡ വരികയെന്നും അന്തനൻ പറയുന്നു.
തുടക്ക കാലത്ത് നയൻതാരയ്ക്ക് നല്ല പെരുമാറ്റമായിരുന്നെന്നും അന്തനൻ പറയുന്നു. ഇതിനുദാഹരണമായി ഒരു സംഭവവും അന്തനൻ പറയുന്നുണ്ട്. ഒരിക്കൽ ഷൂട്ടിംഗ് സ്പോട്ടിൽ ലെെറ്റ് മാൻ തല കറങ്ങി വീണു. പൊതുവെ ലെെറ്റ്മാന്റെ ദേഹത്ത് അഴുക്കെല്ലാമുണ്ടാകും. എന്നാൽ നയൻതാര ഉടനെ ലെെറ്റ് മാനെ എടുത്ത് മടിയിൽ വെച്ചു. വെള്ളം കൊണ്ട് വരാൻ പറഞ്ഞു. എല്ലാവരും മാറി നിൽക്ക്, കാറ്റ് കിട്ടട്ടെയെന്ന് ചുറ്റമുളള വരോട് പറഞ്ഞു.

അങ്ങനെയായിരുന്നു ഒരു കാലത്ത് നയൻതാര. ഒരിക്കൽ ഹെെദരാബാദിൽ ഷൂട്ട് നടക്കുന്നു. നടിക്ക് കൊടുത്ത കോസ്റ്റ്യൂ ശരിയായില്ല. വീണ്ടും ശരിയാക്കാൻ സമയമെടുക്കും. ക്യാമറ മൂടുന്ന കറുത്ത തുണിയെടുത്ത് സ്റ്റെെലായി ധരിച്ച് ഇത് പോരെ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട് മാഡം എന്ന് അവരും പറഞ്ഞു. ഇങ്ങനെ സിംപിളായിരുന്നയാളാണ് നയൻതാര. എന്താണ് പെട്ടെന്ന് ഈ മാറ്റമെന്ന് അറിയില്ലെന്നും അന്തനൻ പറയുന്നു. കരിയറിലെ കിരക്കുകളിലാണ് നയൻതാര. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏപ്രിൽ നാലിനാണ് ടെസ്റ്റ് റിലീസ് ചെയ്തത്.
നയൻതാര, മാധവൻ, സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. തമിഴിലും മലയാളത്തിലുമായി നയൻതാരയുടെ ഒന്നിലേറെ സിനിമകൾ റിലീസ് ചെയ്യാനുണ്ട്. ഡിയർ സ്റ്റുഡന്റ്സ് ആണ് ഇതിലൊന്ന്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയൻതാര അഭിനയിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.


Click it and Unblock the Notifications