'കെമിസ്ട്രിക്ക് വേണ്ടിയെന്ന് പറഞ്ഞ് നായികമാരുമായി അടുപ്പം, അവസരം കിട്ടിയാൽ കമൽ ചുംബിക്കും'; ബയിൽവാൻ രം​ഗനാഥൻ!

സിനിമയില്‍ എതിരാളികളില്ലാത്ത പ്രതിഭായാണ് കമൽഹാസൻ. മനോഹരവും സമ്പന്നവും ഏകാന്തവുമായ തിളക്കത്തിന്റെ ഒറ്റനക്ഷത്രം. ചലച്ചിത്രമേഖലയുടെ എല്ലാ രംഗത്തും ഒരേപോലെ മികവ് തെളിയിച്ച അപൂര്‍വ്വ വ്യക്തിത്വം. നടന്‍, എഴുത്തുകാരന്‍, സംവിധായകന്‍, നിര്‍മാതാവ്, നൃത്തസംവിധായകന്‍, ഗാനരചയിതാവ്, നൃത്തം, ഗായകന്‍ എന്നീ നിലകളിലെല്ലാം പതിഞ്ഞ പ്രതിഭ.

എഴുപതിനോട് അടുക്കുന്ന ഇന്ത്യൻ സിനിമയിലെ സകലകലാവല്ലഭൻ ഇന്നും നായകനായി ഒരു സിനിമ ചെയ്താൽ അത് നൂറ് ദിവസം തിയേറ്ററിൽ പ്രദർശിപ്പിക്കുമെന്നതിന് യാതൊരു സംശയവും വേണ്ട. അടുത്തിടെ പുറത്തിറങ്ങിയ വിക്രം തന്നെ അതിന് വലിയൊരു തെളിവാണ്. ബാലനടന്‍ എന്ന നിലയില്‍ ആറാമത്തെ വയസില്‍ അഭിനയം ആരംഭിച്ച കമലിന്റെ മാതൃഭാഷ തമിഴെങ്കിലും മലയാളിയെന്ന് അദ്ദേഹം പലപ്പോഴും സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. പെറ്റമ്മയും പോറ്റമ്മയുമായാണ് കമല്‍ഹാസന്‍ തമിഴിനേയും മലയാളത്തേയും കാണുന്നത്.

Kamal Haasan

1960ല്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം ആറ് പതിറ്റാണ്ടിലേറെയായി വെള്ളിത്തിരയില്‍ സജീവ സാന്നിധ്യമാണ്. ഓസ്‌കര്‍ നോമിനേഷനിൽ വരാൻ അടക്കം നിലവാരമുള്ള ചിത്രങ്ങളിലൂടെ വിനോദവും കലാമൂല്യവും ഒപ്പം കലര്‍ത്തി ചലച്ചിത്രപരീക്ഷണങ്ങള്‍ വിജയരമായി നടപ്പാക്കിയിട്ടുള്ള പ്രതിഭ കൂടിയാണ് കമൽഹാസൻ.

ഇന്നും സൗത്ത് ഇന്ത്യൻ‌ സിനിമയിൽ പലരും ആ​ഗ്രഹിക്കുന്നത് സിനിമയുടെ എല്ലാ മേഖലയിലും കമൽഹാസനെപ്പോലെ തിളങ്ങാൻ സാധിക്കണമെന്നാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് താൽപര്യമില്ലാത്തവർ‌ പോലും അദ്ദേഹത്തിന്റെ സിനിമ കാണാൻ ആദ്യ ദിവസം തന്നെ തിയേറ്ററിലെത്തുമെന്നതാണ് മറ്റൊരു പ്രത്യേകത.

കമൽഹാസനെ കുറിച്ച് ഒരുപാട് നല്ല കാര്യങ്ങൾ ഉണ്ടെങ്കിലും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാദ സിനിമാ മാധ്യമപ്രവർത്തകൻ ബയിൽവാൻ രം​ഗനാഥൻ താരത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. നിരന്തരമായി കിസ്സിങ് സീനുകൾ തന്റെ സിനിമകളിൽ ചെയ്ത് കമൽഹാസന് ഒരു കാലഘട്ടത്തിൽ അവസരങ്ങൾ നഷ്ടമാകുന്ന സാഹ​ചര്യമുണ്ടായിരുന്നുവെന്നാണ് ബയിൽവാൻ രം​ഗനാഥൻ പറഞ്ഞത്.

'ഒപ്പം അഭിനയിക്കാൻ വരെ ചില നടിമാർ ഭയന്നിരുന്നുവെന്നും ബയിൽവാൻ രം​ഗനാഥൻ പറഞ്ഞു. നായികമാരുമായി അടുത്തിടപഴകുന്നതിൽ റൊമാന്റിക്ക് ഹീറോ ജെമിനി ഗണേശനെ കമൽഹാസൻ മറികടക്കും. കെമിസ്ട്രി വർക്ക് ഔട്ട് ആകണമെന്ന് പറഞ്ഞ് എല്ലാ നടിമാരുമായും അടുത്തിടപഴകുമായിരുന്നു. അവസരം കിട്ടിയാൽ ചുംബിക്കും. അക്കാലത്ത് കമൽഹാസന്റെ സിനിമകളിൽ ചുംബന രംഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കും.'

Kamal Haasan

'ലിപ്-ടു-ലിപ് സീനുകൾക്ക് ഒരു കുറവുമുണ്ടാകില്ല. ഇത്തരം സീനുകൾക്കും കമൽഹാസന്റെ പ്രകടനങ്ങൾക്കും തുടക്കത്തിൽ ആരാധകർ മികച്ച സ്വീകാര്യതയാണ് നൽകിയത്. എന്നാൽ കാലം മാറിയപ്പോൾ അത് നടന് തന്നെ തലവേദനയായി. ചുംബന രംഗങ്ങളുടെ ബാഹുല്യം കാരണം കമൽഹാസന്റെ സിനിമയിലേക്ക് വരാൻ സ്ത്രീകൾ വിസമ്മതിച്ചു. മാത്രമല്ല അത്തരം വിവാദ രംഗങ്ങളിൽ രജനികാന്ത് അഭിനയിക്കാത്തതിനാൽ രജനിയുടെ സിനിമകളിൽ നായികയാകാനായിരുന്നു സ്ത്രീകളുടെ വൻ തിരക്ക് അക്കാലത്ത് ഉണ്ടായിരുന്നത്.'

'അതുകൊണ്ടാണ് രജനിയുടെ മാർക്കറ്റ് അക്കാലത്ത് വർധിച്ചത്. ചുംബന രംഗങ്ങൾ കാരണം കമൽഹാസന്റെ മാർക്കറ്റ് തന്നെ കുറഞ്ഞു. എത്ര ലക്ഷം കൊടുത്താലും കമൽഹാസന്റെ കൂടെ അഭിനയിക്കില്ലെന്ന് ഒരിക്കൽ പഴയകാല നടി നദിയ മൊയ്ദു പറഞ്ഞത് വലിയ ചർച്ചയായിരുന്നു.'

'തമിഴ് നടിമാരിൽ സ്വിം സ്യൂട്ട് പോലും ധരിച്ച്​ ​ഗ്ലാമറസായി അഭിനയിക്കാത്ത നടി നദിയ മാത്രമാണ്' ബയിൽവാൻ രം​ഗനാഥൻ പറഞ്ഞു. കമൽഹാസന്റെ സ്വാകാര്യ ജീവിതവും പരാജയമായിരുന്നു. ഓൺ സക്രീനിലെപോലെ തന്നെ ഓഫ് സ്ക്രീനിലും നിരവധി സ്ത്രീകൾ കമൽഹാസന്റെ ജീവിതത്തിലൂടെ വന്ന് പോയിട്ടുണ്ട്. ​നടി ​ഗൗതമിയുമായി പിരി‍ഞ്ഞ ശേഷം ഒറ്റയ്ക്കാണ് കമൽഹാസന്റെ താമസം.

Read more about: kamal haasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X