വഴങ്ങിക്കൊടുത്തിരുന്നെങ്കിൽ സനം ഷെട്ടി തിരക്കുള്ള നടി; അതേക്കുറിച്ച് എനിക്കറിയാം; വെളിപ്പെടുത്തി ചാർമിള

അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് ചാർമിള. ഒരുകാലത്തെ താരമായിരുന്ന ചാർമിള പിന്നീട് ജീവിതത്തിൽ പല ഘട്ടങ്ങൾ കണ്ടു. ജീവിതം വഴിമുട്ടിയ സാഹചര്യത്തിൽ പോലും പതറാതെ നടി മുന്നോട്ട് പോയി. സിനിമാ രം​ഗത്തെ കാസ്റ്റിം​ഗ് ​കൗച്ചിനെതിരെ ശക്തമായ ചാർമിള സംസാരിക്കാറുണ്ട്. എക്കാലത്തും താൻ അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞിട്ടുണ്ടെന്നും ഇതിന്റെ പേരിൽ അവസരങ്ങൾ പോയാലും പ്രശ്നമില്ലെന്നാണ് ചാർമിള പറയുന്നത്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ചാർമിള പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അഡ്ജസ്റ്റ്മെന്റിനോട് നോ പറഞ്ഞതിന്റെ പേരിൽ ഒരുപാട് സിനിമകളിൽ നിന്ന് ഞാൻ പുറത്തായിട്ടുണ്ട്. തിരക്കുള്ള ആർട്ടിസ്റ്റാകാൻ കഴിഞ്ഞില്ല. ഒരു സിനിമയിൽ നിന്നും അടുത്ത സിനിമ ലഭിക്കുന്നതിന് ​ഗ്യാപ്പുണ്ടായിരുന്നു. തുടരെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. 1994 ന് ശേഷമാണ് തുടരെ സിനിമകൾ ചെയ്തത്. ​ഗ്ലാമർ റോളുകൾ ചെയ്താൽ ഇൻഡസ്ട്രിയിൽ നിൽക്കാമെന്ന ചിന്ത തെറ്റാണ്. അഡ്ജസ്റ്റ്മെന്റ് ചെയ്തും സിനിമയിൽ നിൽക്കാനാകില്ല. ഒരുപാട് ​ഗ്ലാമർ ചെയ്ത നടിമാർ ഇന്ന് സിനിമകളിലില്ല. അഡ്ജസ്റ്റ്മെന്റിന് തയ്യാറായവരും ഇന്നില്ല. സിനിമാ രം​ഗത്ത് അടിസ്ഥാനപരമായി വേണ്ടത് ഭാ​ഗ്യമാണ്.

Charmila

എന്നേക്കാൾ കഴിവുണ്ടായിരുന്നവർ എവിഎം സ്റ്റുഡിയോയ്ക്ക് പുറത്തുണ്ടായിരുന്നെന്നും ചാർമിള ഓർത്തു. നടി സനം ഷെട്ടിയെക്കുറിച്ചും ചാർമിള സംസാരിക്കുന്നുണ്ട്. സനം ഷെട്ടി എന്നൊരു നടിയുണ്ട്. ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട്. വളരെ ജെനുവിനായ സ്ത്രീയാണവർ. അ‍ഡ്ജസ്റ്റ്മെന്റിനോ മറ്റോ പോയിരുന്നെങ്കിൽ ഇന്നവർ തിരക്കുള്ള നടിയായായേനെ. പക്ഷെ അതിന് തയ്യാറായില്ല. നല്ല വ്യക്തിത്വമാണ് സനം ഷെട്ടിയുടേത്.

എന്നാൽ തർഷൻ ത്യാ​ഗരാജൻ സനം ഷെട്ടിയെ ചതിച്ചിട്ടുണ്ടെന്നും ഇത് കൊണ്ടാണ് നടനെ തനിക്കിഷ്ടമല്ലാത്തതെന്നും ചാർമിള പറയുന്നു. തർഷൻ സനം ഷെട്ടിയെ വിവാഹം ചെയ്യാതെ വഞ്ചിച്ചു. 25 ലക്ഷം തട്ടി. ഈ പ്രശ്നം എങ്ങനെയോ തിരിച്ച് വിട്ട് ദർശന് അനുകൂലമാക്കി. സ്ത്രീകളെ ബഹുമാനിക്കാൻ തർഷന് അറിയില്ലെന്നും ചാർമിള തുറന്നടിച്ചു.
‌കഴിഞ്ഞ ദിവസമാണ് നടൻ തർഷൻ ത്യാ​ഗരാജൻ വിവാദത്തിൽ അകപ്പെട്ടത്. പാർക്കിം​ഗ് തർക്കത്തിന്റെ പേരിൽ തർഷൻ മർദിച്ചെന്ന് ജഡ്ജിയുടെ മകൻ പരാതി നൽകി.

Charmila  Sanam Shetty

തന്നെയും ഭാര്യയെയും ഭാര്യയുടെ അമ്മയെയും തർഷൻ ആക്രമിച്ചു എന്നായിരുന്നു പരാതി. ഇയാൾ നൽകിയ പരാതിയിൽ തർഷൻ അറസ്റ്റിലാകുകയും ചെയ്തു. ഇതേക്കുറിച്ചും ചാർമിള സംസാരുക്കുന്നുണ്ട്. തർഷൻ താൻ പൗരുഷമുള്ളയാളാണെന്ന് കാണിക്കാൻ ശ്രമിക്കുന്നു. ജ‍‍‍‍‍ഡ്ജിന്റെ മകന്റ ഭാര്യ ​ഗർഭിണിയാണ്. അവരെ ​ദർശൻ അടിച്ചു. ​ഗർഭിണിയായ സ്ത്രീയെ എങ്ങനെ ഒരു പുരുഷന് കെെ നീട്ടി അടിക്കാൻ പറ്റും. ദർശൻ സ്ത്രീകളെ ബഹുമാനിക്കുന്നില്ല. അവനെ പ്രസവിച്ചതും ഒരു അമ്മയാണ്.

ദർശൻ സ്ത്രീകളെ ബഹുമാനിക്കണമെന്ന് താൻ അഭ്യർത്ഥിക്കുന്നെന്നും ചാർമിള വ്യക്തമാക്കി. മൂവി വേൾഡ് മീഡിയ തമിഴിനോടാണ് പ്രതികരണം. തർഷൻ തന്നെ വഞ്ചിച്ചു എന്നാരോപിച്ച് സനം ഷെട്ടി 2020 ൽ പരാതി നൽകിയിരുന്നു. വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിച്ചെന്നും പണം തട്ടിയെന്നുമായിരുന്നു പരാതി. എന്നാൽ തർഷൻ ആരോപണം നിഷേധിച്ചു. ബി​ഗ് ബോസ് തമിഴിലൂടെയാണ് തർഷൻ ശ്രദ്ധ നേടുന്നത്. മറുവശത്ത് ചാർമിള ചെറുതും വലുതുമായ റോളുകൾ സിനിമകളിൽ ചെയ്യുന്നു. തമിഴ് മീഡിയകളിൽ എപ്പോഴും ചാർമിള സാന്നിധ്യമറിയിക്കാറുണ്ട്.

More from Filmibeat

Read more about: charmila
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X