'ശരത് കുമാർ കോടികളുടെ കടത്തിലായിരുന്നു; രക്ഷിച്ചത് രാധിക; വിവാഹ ശേഷമുള്ള മാറ്റത്തിന് കാരണം'

തെന്നിന്ത്യൻ‌ സിനിമയിൽ വർഷങ്ങളായി തുടരുന്ന നടനാണ് ശരത് കുമാർ. പഴശ്ശിരാജ എന്ന സിനിമയ്ക്ക് ശേഷം മലയാളികൾക്കും പ്രിയ താരമായി ശരത് കുമാർ മാറി. സിനിമകളേക്കാളുപരി വ്യക്തി ജീവിതം കൊണ്ട് പലപ്പോഴും ശരത് കുമാർ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാ​ഹ മോചനം. പിന്നീട് നടി രാധികയുമായുള്ള വിവാഹം തുടങ്ങിയവയെല്ലാം ശരത് കുമാറിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ജനശ്രദ്ധ കൊണ്ട് വന്നു.

ആദ്യ വിവാഹത്തിൽ ശരത് കുമാറിന് പിറന്ന മകളാണ് വരലക്ഷ്മി. ഇന്ന് തമിഴ്, തെലുങ്ക് സിനിമകളിൽ അറിയപ്പെടുന്ന താരമാണ് വരലക്ഷ്മി. ഛായാദേവി എന്നാണ് ശരത് കുമാറിന്റെ ആദ്യ ഭാര്യയുടെ പേര്. രാധികയ്ക്കും ശരത്കുമാറും രാഹുൽ എന്ന മകനുമുണ്ട്. ആദ്യ ഭാര്യയോട് അകൽച്ചയോ വെറുപ്പോ ശരത് കുമാറിനില്ല. രണ്ട് പേരും നല്ല സുഹൃത്തുക്കളുമാണ്.

രാധികയുടെയും നല്ല സുഹൃത്താണ് ഛായാദേവി. കുടുംബത്തിലെ ആഘോഷങ്ങൾക്ക് എല്ലാവരും ഒന്നിച്ച് കൂടാറുണ്ട്. അടുത്തിടെ വരലക്ഷ്മിയുടെ പിറന്നാളിന് എല്ലാവരും ഒരുമിച്ച് ആഘോഷിച്ചിരുന്നു. രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത് കുമാറുമായി. അന്തരിച്ച നടൻ പ്രതാപ് പോത്തനെയാണ് രാധിക ആദ്യം വിവാഹം കഴിച്ചത്. ഒരു വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു. ബ്രിട്ടീഷ് പരൗനായ റിച്ചാർഡ് ഹാർഡിയെ നടി രണ്ടാമത് വിവാഹം ചെയ്തു.

Sarath Kumar

എന്നാൽ ഈ ബന്ധവും നീണ്ട് നിന്നില്ല. രണ്ട് വർഷത്തിനുള്ളിൽ രണ്ട് പേരും പിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകളും രാധികയ്ക്കുണ്ട്. രാധിക-ശരത് കുമാർ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് തമിഴ് സിനിമാ രം​ഗത്തെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു. ആ​ഗയം സിനിമാസ് എന്ന തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പ്രശ്നങ്ങൾ മൂലം കോടികളുടെ കടത്തിലായിരുന്നു ശരത് കുമാറെന്ന് ഇദ്ദേഹം പറയുന്നു.

ആകെ ബുദ്ധിമുട്ടിലായപ്പോൾ രാധിക ശരത് കുമാറിനെ സാമ്പത്തിക പ്രശ്നങ്ങളിൽ സഹായിച്ചു. പിന്നീട് രണ്ട് പേരും നമുക്ക് വിവാഹം കഴിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. മുൻ ഭാര്യയുടെ സമ്മതത്തോടൊയാണ് വിവാഹം നടന്നത്. ആദ്യം രണ്ട് കുടുംബവും തമ്മിൽ അകൽച്ചയിലായിരുന്നു.

എന്നാൽ പിന്നീടിത് മാറിയെന്നും ചെയ്യാർ ബാലു പറയുന്നു. വിവാഹ ശേഷം ശരത് കുമാർ മാറി. രാധികയുമായുള്ള വിവാഹത്തിന് മുമ്പ് പെട്ടെന്ന് ദേഷ്യം വരലൊക്കെയുണ്ടായിരുന്നു. അതെല്ലാം പൂർണമായും മാറി. രാധിക ചെറിയ പ്രായത്തിൽ തന്നെ സിനിമാ രം​ഗത്തുള്ളതിനാൽ എങ്ങനെ സംസാരിക്കണം, കഥ പറയാൻ വരുന്നവരോട് എങ്ങനെ പെരുമാറണം എന്നൊക്കെ അറിയാം. രാധികയുടെ ഉപദേശമാണ് ശരത്കുമാറിനെ മാറ്റിയതെന്നും ഇന്നവർ മാതൃകാ ദമ്പതികളായി ജീവിക്കുന്നെന്നും ചെയ്യാർ ബാലു പറഞ്ഞു.

Sarath Kumar

രാധികയാണ് തന്റെ കുടുംബാം​ഗങ്ങളെ ഒരുമിച്ച് നിർത്തുന്നതെന്ന് നേരത്തെ ശരത് കുമാർ വ്യക്തമാക്കിയിരുന്നു. ആദ്യ ഭാര്യയുടെയും മക്കളുടെയും നല്ല സുഹൃത്താണ് രാധിക. കുടുംബം പരസ്പര സ്നേഹത്തോടെ മുന്നോട്ട് പോവണമെന്ന് രാധികയ്ക്ക് നിർബന്ധമുണ്ട്. എല്ലാവരെയും രാധിക ചേർത്ത് പിടിക്കുന്നു. തന്റെ നല്ല സുഹൃത്തായിരുന്നു രാധിക. പരസ്പരം മനസ്സിലാക്കാൻ പറ്റുന്നവരാണെന്ന് തിരിച്ചറിഞ്ഞാണ് വിവാഹം കഴിക്കുന്നതെന്നും നേരത്തെ ശരത് കുമാർ പറഞ്ഞു.

സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് രാധിക. ആദ്യ കാലത്ത് സൂപ്പർ താരങ്ങളുടെ നായിക നടിയായിരുന്ന രാധിക പിന്നീട് അമ്മ വേഷങ്ങളിലേക്കെത്തി. ഇടയ്ക്ക് സീരിയലിലും രാധിക അഭിനയിച്ചു. അടുത്തിടെയിറങ്ങിയ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ ശരത് കുമാർ ഒരു പ്രധാന വേഷം ചെയ്തിരുന്നു, സിനിമയുടെ രണ്ടാം ഭാ​ഗം ഏപ്രിൽ 28 ന് റിലീസ് ചെയ്യും.

More from Filmibeat

Read more about: sarath kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X