അജിത്ത് ചെയിൻ സ്മോക്കറായിരുന്നു; ശാലിനി ഭാര്യയായി വന്നപ്പോൾ; വിജയ്ക്കൊപ്പം അഭിനയിക്കുന്നത് അജിത്ത് വിലക്കി?

തമിഴകത്തെ സൂപ്പർ സ്റ്റാറാണ് അജിത്ത്. തല എന്ന വിളിപ്പേരിൽ ആരാധകർ ആഘോഷിക്കുന്ന അജിത്തിന് വൻ ജനസ്വീകാര്യത തമിഴ്നാട്ടിലുണ്ട്. സിനിമയിലെ സൂപ്പർ സ്റ്റാറാണെങ്കിലും ഓഫ് സ്ക്രീനിൽ ഈ ആഘോഷങ്ങൾക്കൊന്നും അജിത്ത് നിൽക്കാറില്ല. പകരം കുടുംബത്തോടൊപ്പമുള്ള യാത്രകൾക്കും ഹോബികൾക്കുമാണ് അജിത്ത് സമയം കണ്ടെത്താറ്. മലയാളത്തിലും തമിഴിലും ഒരു കാലത്ത് തിളങ്ങി നിന്ന നടി ശാലിനിയാണ് അജിത്തിന്റെ ഭാര്യ.

ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. 2000 ലാണ് അജിത്തും ശാലിനിയും വിവാഹം കഴിച്ചത്. ഇപ്പോഴിതാ അജിത്ത് ശാലിനി വിവാഹത്തെക്കുറിച്ച് തമിഴ് സിനിമാ രം​ഗത്തെ മാധ്യമ പ്രവർത്തകൻ ചെയ്യാർ ബാലു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആ​ഗയം തമിഴ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അജിത്തിനെക്കുറിച്ച് ​ഗോസിപ്പ് വന്ന കാലം, ശാലിനിയെ വിവാഹം കഴിച്ച ശേഷമുള്ള മാറ്റം തുടങ്ങിയവയെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു.

 Ajith, Shalini

തുടർച്ചയായി ഒരു നടിയെയും അജിത്തിനെയും ചേർത്ത് ധാരാളം ​ഗോസിപ്പുകൾ വന്നിരുന്നു. കാതൽ മന്നൻ എന്ന പേരിലാണ് അജിത്തിന്റെ പേരിൽ ​ഗോസിപ്പ് വന്നത്. എന്നാൽ പിന്നീട് ശാലിനിയെ പരിചയപ്പെട്ട ശേഷം അജിത്ത് ആകെ മാറി.അമർക്കളം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴായിരുന്നു ഇരുവരുടെയും പ്രണയം. ഇതിനിടെ അജിത്തിന്റെ പിറന്നാൾ ദിനം വന്നു.

സംവിധായകൻ ചരണിനോട് നിങ്ങൾ തെറ്റായി എടുക്കരുത്, അജിത്തിന് ഞാൻ വാങ്ങുന്ന സമ്മാനങ്ങൾ കൊണ്ടു കൊടുക്കുമോ എന്ന് ശാലിനി ചോദിച്ചു. കുഴപ്പമില്ല ഞാൻ കൊടുക്കാം എന്ന് അദ്ദേഹം പറഞ്ഞു. അജിത്തിന് ഇഷടപ്പെട്ടതെല്ലാം വാങ്ങി സംവിധായകന് കൊടുത്ത് അദ്ദേഹത്തിന്റെ വീട്ടിൽ വെക്കാൻ പറഞ്ഞു. ശാലിനി രാവിലെ രണ്ട് മണിക്ക് അജിത്തിനെ വിളിച്ച് വീടിന്റെ വാതിൽ തുറന്ന് നോക്കൂയെന്ന് പറഞ്ഞു.

വാതിൽ തുറന്നപ്പോൾ അജിത്തിനിഷ്ടപ്പെട്ടതെല്ലാം ഓർത്ത് വെച്ച് ശാലിനി വാങ്ങിയിരുന്നു. ഒരു കുട്ടി ബൈക്ക് അതിൽ ഉണ്ടായിരുന്നു. ബൈക്ക് അജിത്തിന് എത്രയിഷ്ടമാണെന്ന് എല്ലാവർക്കും അറിയാം. അജിത്ത് വളരെ ഇമോഷണലായെന്നും ചെയ്യാർ ബാലു പറയുന്നു. ആ കാലത്ത് അജിത്ത് ചെയിൻ സ്മോക്കറാണ്. ഒരു സി​ഗരറ്റ് കഴിഞ്ഞ് അടുത്തത് വലിക്കും. എനിക്ക് സി​ഗരറ്റ് പുക അലർജിയാണെന്ന് ശാലിനി പറഞ്ഞു. അടുത്ത ദിവസം മുതൽ ഇന്ന് വരെയും തന്റെ ഭാര്യക്കായി അജിത്ത് പുകവലി ഉപേക്ഷിച്ചു.

 Ajith, Shalini, Vijay

സി​നിമകളുടെ പരാജയങ്ങൾ അജിത്തിന് ദേഷ്യവും ആശങ്കയുമുണ്ടാക്കിയിരുന്നു. എന്നാൽ വിവാഹത്തിന് ശേഷം ശാലിനിയുടെ വാക്കുകൾ കേട്ടതോടെയആണ് ഇതിന് മാറ്റം വന്നതെന്നും ഇദ്ദേഹം പറയുന്നു. സിനിമ ഒപ്പു വെച്ച് കഴിഞ്ഞ് പിന്നെ ടെൻഷനടിച്ചിട്ട് കാര്യമില്ലെന്നും സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല എന്നാണ് അർത്ഥമെന്നും ശാലിനി ചൂണ്ടിക്കാട്ടിയത്രെ.

മുമ്പ് സിനിമകളെക്കുറിച്ച് മാധ്യമങ്ങൾക്ക് മുമ്പിൽ സംസാരിച്ചിരുന്ന അജിത്ത് ഇപ്പോൾ സിനിമ അഭിനയിച്ച് കഴിഞ്ഞ് സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാറില്ലെന്നും ചെയ്യാർ ബാലു ചൂണ്ടിക്കാട്ടി.

അജിത്തുമായി പ്രണയത്തിലാവുമ്പോൾ ശാലിനി-വിജയ് ഹിറ്റ് ഓൺസ്ക്രീൻ ജോഡിയായിരുന്നു. വിജയ്ക്കൊപ്പം ഇനി അഭിനയിക്കരുതെന്ന് അജിത്ത് ശാലിനിയോട് നിർദ്ദേശിച്ചതായും അന്ന് ​ഗോസിപ്പ് വന്നിരുന്നു. ഇതിന്റെ സത്യവാസ്ഥ എന്തെന്ന അവതാരകന്റെ ചോദ്യത്തിനും ചെയ്യാർ ബാലു മറുപടി നൽകി.

അതെല്ലാം വെറും ​ഗോസിപ്പുകൾ മാത്രമാണെന്ന് ചെയ്യാർ ബാലു പറയുന്നു. അജിത്ത്-വിജയ് മത്സരമെന്ന പേരിൽ സിനിമാ ലോകത്ത് പ്രചരിച്ച കഥകളുമായി ബന്ധപ്പെട്ടാണ് ഈ ​ഗോസിപ്പ് വന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.

Read more about: ajith shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X