പടയപ്പ കണ്ട് ആരാധകർ സ്ക്രീൻ നശിപ്പിച്ചു; രമ്യ കൃഷ്ണൻ തമിഴകം വിട്ടതിന് കാരണം; ചെയ്യാറു ബാലു

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് രമ്യ കൃഷ്ണൻ. ബാഹുബലി, പടയപ്പ എന്നീ രണ്ട് സിനിമകൾ മതി നടിയെന്ന നിലയിൽ രമ്യ കൃഷ്ണന്റെ മികവ് പ്രേക്ഷകർക്ക് മനസ്സിലാവാൻ. രജിനികാന്ത് എന്ന സൂപ്പർസ്റ്റാറിന്റെ കൂടെ മത്സരിച്ചഭിനയിക്കാൻ ഭാ​ഗ്യം ലഭിച്ച മറ്റൊരു നടി ഒരുപക്ഷെ തമിഴകത്തുണ്ടാവില്ല. 1999 ൽ ഇറങ്ങിയ പടയപ്പ എന്ന സിനിമയിൽ നീലാംബരിയെന്ന കഥാപാത്രത്തെയാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്.

വർഷങ്ങൾക്കിപ്പുറം സിനിമ വീണ്ടും പുനർവായന നടത്തുമ്പോൾ പലയിടത്തും നായകനായ രജിനികാന്തിനേക്കാളും സ്കോർ ചെയ്തത് രമ്യ കൃഷ്ണനാണെന്ന് പ്രേക്ഷകർ പറയുന്നു. ഐക്കോണിക്കായ വില്ലൻ കഥാപാത്രമായി നീലാംബരി തമിഴ് സിനിമാ ചരിത്രത്തിൽ സ്ഥാനം പിടിച്ചു. രജിനികാന്തിനെ പോലൊരു താരത്തെ വെല്ലുവിളിക്കുന്ന കഥാപാത്രം ചെയ്യുക എന്നത് അന്ന് പലർക്കും ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്.

Ramya Krishnan

അത്രമാത്രം ആരാധകർ രജിനിക്ക് അന്നുണ്ട്. നടി മീനയുൾപ്പെടെ നീലാംബരി എന്ന കഥാപാത്രം ചെയ്യാതിരുന്നത് ഇക്കാരണം കൊണ്ടാണ്. ഈ സിനിമ വിട്ട് കളഞ്ഞത് കരിയറിലെ കനത്ത നഷ്ടമായെന്ന് അടുത്തിടെ മീന തുറന്ന് പറയുകയുമുണ്ടായി.

പടയപ്പയ്ക്ക് ശേഷം അത്രമാത്രം ശക്തമായ കഥാപാത്രം രമ്യ കൃഷ്ണന് ലഭിക്കുന്നത് ബാഹുബലിയിലാണ്. രമ്യ കൃഷ്ണന്റെ കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ ര​ഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു. ചില നടൻമാരൊടൊപ്പം അഭിനയിക്കില്ലെന്ന് രമ്യ കൃഷ്ണൻ തുറന്ന് പറഞ്ഞു. തമിഴിൽ ഏറ്റവും കൂടുതൽ നോ പറഞ്ഞ നടി രമ്യയാണ്. പല സിനിമകളും വേണ്ടെന്ന് വെച്ചു. അതിന്റെ കാരണം എന്തെന്ന് വ്യക്തമല്ലെന്ന് ചെയ്യാറു ബാലു പറയുന്നു.

അക്കാലത്ത് പല ​ഗോസിപ്പുകളും രമ്യയെക്കുറിച്ച് വന്നു. എന്നാൽ നടി അതിനോടൊന്നും പ്രതികരിച്ചില്ല. അതുകൊണ്ടാണ് ഈ ​ഗോസിപ്പുകൾ വലിയ ചർച്ചയാവാതിരുന്നത്. കരിയറിൽ പലപ്പോഴും ശരിയായ മാർ​ഗദർശി രമ്യ കൃഷ്‍ണന് ഇല്ലായിരുന്നു. മോശം സിനിമകൾ ചെയ്തത് മൂലം ഒരു ഘട്ടത്തിൽ സിനിമാ ലോകത്ത് രമ്യ കൃഷ്ണനെ കാണാതെയായി. അക്കാലത്ത് തെലുങ്കിൽ നടി തുടരെ സിനിമകൾ ചെയ്തു.

അതിനിടെയാണ് പടയപ്പ എന്ന സിനിമ വരുന്നത്. സിനിമയിലേക്ക് രമ്യ കൃഷ്ണനെ നിർദ്ദേശിച്ചത് രജിനികാന്താണ്. എന്നാൽ ഈ സിനിമ ചെയ്യാൻ പറ്റില്ലെന്ന് രമ്യ പറഞ്ഞു. രജിനികാന്തിനെതിരെയുള്ള കഥാപാത്രങ്ങൾ ചെയ്തവരുടെ അവസ്ഥ എനിക്കറിയാം, അതിനാൽ സിനിമ ചെയ്യില്ലെന്ന് നടി തീർത്ത് പറഞ്ഞു. ഒടുവിൽ രജിനികാന്ത് സംസാരിച്ച ശേഷമാണ് രമ്യ കൃഷ്ണൻ സമ്മതിക്കുന്നത്.

Ramya Krishnan

എന്നാൽ സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ആരാധകരുടെ എതിർപ്പ് വന്നു. രമ്യ കൃഷ്ണൻ കാലിൻമേൽ കാല് കയറ്റിയിരുന്ന സീനിൽ ആരാധകൻ സ്ക്രീൻ‌ നശിപ്പിച്ചു. സിനിമയുടെ പ്രദർശനം നിലച്ചു. ഒടുവിൽ സിനിമയെ സിനിമയായി കാണണമെന്ന് രജിനികാന്തിന് പറയേണ്ടി വന്നു.

പടയപ്പയ്ക്ക് ശേഷം വന്ന വില്ലൻ വേഷങ്ങൾ ചെയ്യാൻ രമ്യ കൃഷ്ണൻ തയ്യാറായില്ല. വീണ്ടും ഹൈദരാബാദിലേക്ക് പോയി തെലുങ്ക് സിനിമകൾ ചെയ്തു. തമിഴകത്ത് നീലാംബരിയാണെങ്കിൽ തെലുങ്കിൽ നടി ബാഹുബലിയിലെ രാജമാതയാണ്. ഈ സിനിമ ചെയ്യാനും രമ്യ കൃഷ്ണൻ ആദ്യം മടിച്ചു. പിന്നീട് സംവിധായകനെ വിശ്വസിച്ച് സിനിമ ചെയ്യുകയായിരുന്നെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

ബാഹുബലിക്ക് ശേഷം വൻ ഹിറ്റായ സിനിമ രമ്യ കൃഷ്ണന് ലഭിച്ചിട്ടില്ല. ലൈ​ഗർ എന്ന സിനിമയിൽ ശക്തമായ കഥാപാത്രം ചെയ്തെങ്കിലും സിനിമ പൂർണ പരാജയമായിരുന്നു. രമ്യ കൃഷ്‌ണന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: ramya krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X