'കാജലിന്റെ ഭർത്താവ് അത് മനസിലാക്കുന്നു; ഭർത്താവിന്റെ മുന്നിൽ വെച്ച് എങ്ങനെ അഭിനയിക്കുമെന്ന ചോദ്യം'

മുംബൈയിൽ നിന്നെത്തി തെന്നിന്ത്യയിൽ വിജയം കെെവരിച്ച നിരവധി നായികമാരുണ്ട്. സിമ്രാൻ, ജ്യോതിക തുടങ്ങിയ നടിമാരെല്ലാം ഉത്തേരന്ത്യൻ പശ്ചാത്തലമുള്ളവരാണ്. എന്നാൽ 2005 ന് ശേഷമാണ് മുംബൈയിൽ നിന്നുള്ള നടിമാർ തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് വലിയ തോതിൽ തരംഗമായത്. തമന്ന, ഹൻസിക മോട്വാണി, രകുൽ പ്രീത് സിംഗ്, കാജൽ അഗർവാൾ തുടങ്ങിയ നടിമാരെല്ലാം ഇതിനുദാഹരണമാണ്. ഇവരിൽ തമന്ന, കാജൽ അഗർവാൾ എന്നിവരാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

തെലുങ്ക് സിനിമാ ലോകത്ത് കാജലുണ്ടാക്കിയ തരംഗം ചെറുതല്ല. മഗധീര എന്ന സിനിമയിലൂടെ നടിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. ടോളിവുഡിൽ ബോക്സ് ഓഫീസ് റെക്കോഡ് സൃഷ്ടിച്ച ഈ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. തമിഴിൽ മാട്രാൻ, തുപ്പാക്കി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം കാജൽ അഗർവാൾ ചെയ്തു. ഇടയ്ക്ക് ബോളിവുഡിലും സാന്നിധ്യം അറിയിച്ചെങ്കിലും കോളിവുഡും ടോളിവുഡുമാണ് നടിക്ക് നല്ല അവസരങ്ങൾ നൽകിയത്.

Kajal Aggarwal

ബോളിവുഡിനേക്കാൾ അച്ചടക്കമുള്ള തെന്നിന്ത്യൻ സിനിമാ മേഖലയോടാണ് തനിക്ക് താൽപര്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കാജൽ അഗർവാൾ തുറന്ന് പറയുകയുമുണ്ടായി. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കാജൽ അഗർവാൾ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഗൗതം കിച്ച്ലുവിനെയാണ് കാജൽ വിവാഹം ചെയ്തത്. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായാണ് വിവാഹചടങ്ങുകൾ നടന്നത്. കഴിഞ്ഞ വർഷം നടി അമ്മയുമായി. നീൽ എന്നാണ് കാജലിന്റെ മകന്റെ പേര്.

ഇപ്പോഴും സിനിമാ രംഗത്ത് കാജൽ സജീവമാണ്. നടിയെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹശേഷം കാജലിന്റെ കരിയർ ഗ്രാഫിൽ വന്ന മാറ്റങ്ങളെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. കല്യാണം കഴിഞ്ഞ ശേഷം കാജൽ അഗർവാളിനെ ആരും സിനിമകളിലേക്ക് വിളിച്ചിരുന്നില്ല. വിവാഹശേഷം നടിമാർ സിനിമാ രംഗത്ത് നിന്നും അകലുന്നത് എഴുതപ്പെടാത്ത ചട്ടമാണെന്ന് കാജലിന് തോന്നി.

 Kajal Aggarwal

വിവാഹം കരിയറിന് തടസമല്ലെന്ന് വ്യക്തമാക്കി താരം ഒരു അഭിമുഖം നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് ചിരഞ്ജീവിയുടെ ആചാര്യ എന്ന സിനിമയിൽ അവസരം ലഭിക്കുന്നതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. വിവാഹശേഷം കാജലിന്റെ കരിയറിൽ ഭർത്താവിന്റെ വലിയ പിന്തുണയുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു. 'സെറ്റിൽ കാജലിനൊപ്പം പോകാറുണ്ട്. ഭർത്താവിന്റെ മുന്നിൽ വെച്ച് കാജലിന് എങ്ങനെ ഡ്യുയറ്റ് സീനുകൾ അഭിനയിക്കാൻ പറ്റുമെന്ന് പലരും ചോദിച്ചു'

'പക്ഷെ ഭർത്താവ് സിനിമയും ജീവിതവും രണ്ടാണെന്ന് മനസിലാക്കിയിട്ടുണ്ട്. ഇന്ന് കാലം മാറി. മുമ്പ് ഇത്തരം മനസിലാക്കലുകൾ ഇല്ലായിരുന്നു. എൺപതുകളിലെ ഒരു പ്രമുഖ നടിയുടെ കാര്യം ഞാൻ പറയാം. വിവാഹ ശേഷം അവർ അഭിനയം നിർത്തി. മലയാള നടനെയാണ് ആ നടി വിവാഹം ചെയ്തത്. പിന്നീട് ഭർത്താവിനൊപ്പം അഭിനയിക്കേണ്ട നടിമാരെ ഇവർ തെരഞ്ഞെടുക്കാൻ തുടങ്ങി. ഇത് അവർക്കിടയിൽ പ്രശ്നമായി വിവാഹമോചനത്തിലേക്ക് എത്തി.

മറ്റാരുമല്ല സരിതയാണ് ആ നടി. പക്ഷെ ഇപ്പോൾ എല്ലാവർക്കും തിരിച്ചറിവുണ്ട്. സിനിമയും ജീവിതവും രണ്ടാണ്,' ചെയ്യാറു ബാലു പറയുന്നു. രണ്ട് പേരും ബിസിനസുകളും ഒപ്പം കൊണ്ട് പോകുന്നു. ഒരു വിഷയത്തിൽ ഭാര്യക്കും ഭർത്താവിനും ഇടയിൽ ഒരു അണ്ടർസ്റ്റാന്റിംഗ് വന്നാൽ ഗോസിപ്പുകളൊന്നും അവരെ ബാധിക്കില്ല. കാജൽ അഗർവാൾ അതിന് ഏറ്റവും വലിയ ഉദാഹരണം ആണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

More from Filmibeat

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X