ക്ഷേത്രത്തിൽ പോകും, പക്ഷെ...; എന്തിനാണ് ഈ നിർബന്ധം; നയൻതാരയ്ക്കെതിരെ വിമർശനം

പ്ര​ഗൽഭരായ ഒട്ടനവധി നടിമാർ വന്നെങ്കിലും കരിയറിന്റെ ഒരു ഘട്ടത്തിൽ മാർക്കറ്റ് മൂല്യം പോവുന്നതാണ് തെന്നിന്ത്യൻ സിനിമാ രം​ഗത്തെ മിക്ക നായിക നടിമാർക്കും നേരിടേണ്ടി വന്ന സാഹചര്യം. സിനിമാ ലോകത്തെ ഇന്നലെകൾ പരിശോധിച്ചാൽ അഭിനയമികവുള്ള നിരവധി നടിമാർ പ്രശംസ നേടിയിട്ടുണ്ട്. പ്രത്യേകിച്ചും എൺപതുകളും തൊണ്ണൂറുകളും നായിക നടിമാരുടെ സുവർണകാലമായാണ് അറിയപ്പെടുന്നത്. എന്നാൽ അക്കാലത്ത് വന്ന മിക്ക നായികമാരും ഇന്ന് അമ്മ വേഷങ്ങളിലേക്ക് ഒതുങ്ങി.

അതേസമയം നായകൻമാർ സൂപ്പർസ്റ്റാറുകളായി തുടരുകയും ചെയ്തു. എന്നാൽ തമിഴകത്ത് ഈ രീതിക്ക് ആദ്യമായി മാറ്റം കൊണ്ട് വരാൻ കഴിഞ്ഞ നടിയാണ് നയൻതാര. ഇരുപത് വർഷമായി നടി അഭിനയ രം​ഗത്ത് തുടരുന്നു. അതും മുൻനിര നായിക നടിയായി. നയൻതാരയെ പോലെ കരിയർ ​ഗ്രാഫിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ നടിമാർ ബോളിവുഡിൽ പോലും അപൂർവമാണ്.

Nayanthara

ലേഡി സൂപ്പർ സ്റ്റാറെന്ന ഖ്യാതിയുള്ള നയൻതാരയ്ക്കെതിരെ തമിഴകത്ത് നിന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമർശനം ഉയരുന്നുണ്ട്. ജവാൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലോ പ്രൊമോഷൻ പരിപാടികളിലോ നയൻതാര എത്താത്തതാണ് വിമർശനത്തിന് കാരണം. ജവാനിൽ ക്യാരക്ടർ റോളുകൾ ചെയ്യുന്നവർ വരെ അഭിമുഖങ്ങളിൽ പങ്കെടുത്ത് സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ട്.

എന്നാൽ നോ പ്രൊമോഷൻ എന്ന പോളിസിയിൽ മാറ്റം വരുത്താൻ നയൻതാര തയ്യാറായില്ല. സിനിമയുടെ ഓഡിയോ ലോഞ്ചിന് ഷാരൂഖ് ഖാൻ എത്തിയെങ്കിലും നായികയായ നയൻതാരയെ കണ്ടില്ല. ഇപ്പോഴിതാ നയൻതാരയ്ക്കെതിരെ തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു ഉന്നയിച്ച വിമർശനമാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഷാരൂഖുൾപ്പെടെ ജവാനിലെ ടീമിനൊപ്പം നയൻതാര തിരുപ്പതി ക്ഷേത്രം സന്ദർശിച്ചിരുന്നു. തിരുപ്പതിയിൽ പോയ നയൻതാര സിനിമയുടെ പ്രൊമോഷന് വരേണ്ടതല്ലേ എന്ന് ചെയ്യാറു ബാലു ചോദിക്കുന്നു.

Nayanthara

ക്ഷേത്രത്തിൽ ജവാൻ ടീമിനൊപ്പം പോകും എന്നാൽ പ്രൊമോഷന് വരില്ലെന്ന് പറയുന്നത് ശരിയല്ല. പ്രൊമോഷന് വരില്ലെന്ന് എന്തിനാണിത്ര നിർബന്ധം പിടിക്കുന്നതെന്നും ചെയ്യാറു ബാലു ചോദിച്ചു. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കില്ലെന്നത് നയൻതാര ഏറെനാളായി തുടരുന്ന പോളിസിയാണ്. ഷൂട്ടിം​ഗ് കഴിഞ്ഞാൽ പ്രൊമോഷന് വേണ്ടി സമയം ചെലവഴിക്കുന്നത് നടിക്കിഷ്ടമല്ല.

തുടരെയുള്ള പ്രൊമോഷൻ പരിപാടികൾ ബുദ്ധിമുട്ടാണെന്ന് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രൊമോഷന് വരില്ലെന്ന് തീർത്ത് പറയാനും ഇക്കാര്യത്തിൽ കരാർ വെക്കാനും കഴിഞ്ഞത് നയൻതാരയ്ക്കാണ്. നടൻ അജിത്തും താനഭിനയിക്കുന്ന സിനിമയുടെ പ്രൊമോഷനുകൾക്ക് എത്താറില്ല.

താരമൂല്യം പരി​ഗണിച്ച് നയൻസിന്റെയും അജിത്തിന്റെയും നിബന്ധനയ്ക്ക് നിർമാതാക്കൾക്ക് വഴങ്ങാറാണ് പതിവ്. അതേസമയം സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സ് കണക്ട് എന്ന സിനിമ നിർ‌മ്മിച്ചപ്പോൾ ഇതിന്റെ പ്രൊമോഷന് നയൻതാര എത്തി. ഇതാണ് നടിക്കെതിരെയുള്ള വിമർശനങ്ങൾക്ക് ആക്കം കൂട്ടിയത്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാൻ റെക്കോഡ് കലക്ഷനുമായി ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. 550 കോടി രൂപയിലേറെ ഇതിനകം സിനിമ കലക്ട് ചെയ്തു.

അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് സേതുപതി, പ്രിയാമണി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജവാന് ശേഷം ഇരൈവൻ എന്ന ചിത്രമാണ് നയൻതാരയുടേതായി പുറത്തിറങ്ങാനുള്ളത്. ജയം രവിയാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ താരത്തിന്റെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ​ഗോൾഡ് ആണ് നയൻതാര നായികയായെത്തിയ അവസാനത്തെ മലയാള സിനിമ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X