'ആരാധന കടുത്ത യുവാവ് ചെയ്തത്; ആശുപത്രിയിലേക്ക് ഓടിയെത്തി വിക്രം; ഉപജീവനമാർ​ഗവും നൽകി'

തെന്നിന്ത്യയിൽ നിരവധി സൂപ്പർ താരങ്ങളുണ്ടെങ്കിലും ഏവർക്കും സ്വീകാര്യനായ താരമാണ് ചിയാൻ വിക്രം. വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന വിക്രം കഥാപാത്രത്തിനായി എന്ത് റിസ്കും എടുക്കാൻ തയ്യാറാണ്. അന്യൻ എന്ന ചിത്രത്തിന് ശേഷമാണ് കരിയറിൽ വമ്പൻ കുതിച്ച് ചാട്ടം വിക്രമിന് സാധ്യമായത്. ഇന്നും ഈ സിനിമയ്ക്ക് ആരാധകർ ഏറെയാണ്. 2015 ൽ പുറത്തിറങ്ങിയ ഐ എന്ന ചിത്രത്തിലും വിക്രമിന്റെ പ്രകടനം ശ്രദ്ധ നേടി. 57 കാരനായ വിക്രം ഇന്നും കരിയറിൽ സജീവമാണ്.

പൊന്നിയിൻ സെൽവനാണ് വിക്രമിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തങ്കലൻ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിലും വൻ ആരാധകവൃന്ദം വിക്രമിനുണ്ട്. വിക്രം ആരാധകർക്ക് കൊടുക്കുന്ന ബഹുമാനം ഏവരും ചൂണ്ടിക്കാട്ടാറുണ്ട്. ആരാധകരുടെ സ്നേഹ പ്രകടനങ്ങളോട് ഒരിക്കൽ പോലും വിക്രം നീരസം കാണിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽമീഡിയിലുണ്ട്.

Chiyaan Vikram

വിക്രമിന്റെ കരിയർ ​​ഗ്രാഫിനെക്കുറിച്ചും ആരാധകരോടുള്ള സ്നേഹത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ്. ആ​ഗായം തമിഴ് യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. ഐ സിനിമയിലേക്ക് വിക്രമിന് മുമ്പ് ചില ഹീറോകളെ പരി​ഗണിച്ചിരുന്നു. എന്നാൽ ഇവർ ചെയ്യാൻ തയ്യാറായില്ലെന്ന് ചെയ്യാറു ബാലു പറയുന്നു. സിനിമയ്ക്ക് വേണ്ടി കഠിനമായ മേക്ക് ഓവറാണ് വിക്രം ചെയ്തത്. ഭക്ഷണം കഴിക്കാതിരിക്കുന്നത് അപകടകരമാണ്. വിക്രമിന് മാത്രമേ അത് സാധിക്കൂയെന്നും ചെയ്യാരു ബാലു അഭിപ്രായപ്പെട്ടു.

കരിയറിനോട് വലിയ ആത്മാർത്ഥത വിക്രമിനുണ്ട്. ഇന്നുവരേക്കും ഷൂട്ടിം​ഗിനോട് അനാസ്ഥ കാണിക്കാത്ത നടനാണ് അദ്ദേഹം. ആരാധകരോട് വലിയ ബഹുമാനമാണ് അദ്ദേഹത്തിന്. വിക്രമിന്റെ ഒരു ആരാധകൻ നടന്റെ സാമി ഉൾപ്പെടെയുള്ള സിനിമകൾ‌ റിലീസ് ചെയ്ത സമയത്ത് ശരീരത്തിൽ ഓയിൽ പെയ്ന്റ് ചെയ്ത് ചെന്നെെയിലെ തിയറ്ററുകളിൽ പോകുമായിരുന്നു. ഈ പെയിന്റിന്റെ റിയാക്ഷൻ മൂലം ആരാധകന് തൊലിപ്പുറത്ത് കുമിളകൾ വന്ന് ആശുപത്രിയിലായി. ഇക്കാര്യം അറിഞ്ഞ വിക്രം ആശുപത്രിയിലേക്ക് ഓടിയെത്തി.

Chiyaan Vikram

ആരാധകനെ നല്ല പോലെ വഴക്ക് പറഞ്ഞു. പ്രത്യേക ആശുപത്രിയിൽ ചികിത്സിപ്പിച്ചു. അതിന്റെ ചെലവ് മുഴുവൻ വിക്രം വഹിച്ചു. ആ ചെറുപ്പക്കാരന് ജീവിക്കാനായി ഒരു കടയും പണിത് നൽകിയെന്ന് ചെയ്യാറു ബാലു വ്യക്തമാക്കി. തമിഴകത്ത് ഭാ​ഗ്യമില്ലാത്ത നടൻ എന്ന പഴി തുടക്ക കാലത്ത് വിക്രമിന് കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അന്നും വിക്രം കരിയർ വിട്ടില്ല. മലയാളം സിനിമകളിലുൾപ്പെടെ അഭിനയിച്ചു. ഡബ്ബിം​ഗ് ഉൾപ്പെടെ ചെയ്തു.

അജിത്തിന്റെ ആദ്യ സിനിമ അമരാവതിയിൽ വിക്രമാണ് ഡബ് ചെയ്തത്. മിൻസാര കനവിൽ പ്രഭുദേവയ്ക്കും ഡബ് ചെയ്തു. ഇപ്പോൾ കണ്ടാലും പ്രഭുദേവ സംസാരിക്കുന്നത് പോലെയാണ് തോന്നുക. അന്ന് നടി രോഹിണിക്കൊപ്പം വിക്രം ഡബ് ചെയ്തിട്ടുണ്ട്. നിങ്ങൾ എന്നെങ്കിലും ഒരു വലിയ സ്ഥാനത്തെത്തും എന്ന് വിക്രമിനോട് ഒരിക്കൽ രോഹിണി പറഞ്ഞിരുന്നെന്നും ചെയ്യാറു ബാലു ഓർത്തു.

തങ്കലൻ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രമിന് പുറമെ പശുപതി, മാളവിക, പാർവതി തിരുവോത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. അടുത്തിടെ സിനിമയുടെ റിഹേഴ്സലിനിടെ പരിക്ക് പറ്റിയത് മൂലം വിക്രം ചെറിയ ഇടവേളയിലേക്ക് പ്രവേശിച്ചിരുന്നു.

More from Filmibeat

Read more about: chiyaan vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X