For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ശരീരം കൊണ്ട് എല്ലാം ചെയ്യാം; പണം കണ്ടിട്ടാണോ ഗുണ്ടിനെ കല്യാണം കഴിച്ചത്? ചോദ്യങ്ങള്‍ക്ക് മറുപടിയുമായി താരങ്ങൾ

  |

  വിവാഹം കഴിച്ചതിന്റെ പേരില്‍ ബോഡി ഷെയിമിങ്ങും കളിയാക്കലുകളും നേരിട്ട് കൊണ്ടിരിക്കുകയാണ് സീരിയല്‍ നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും. ഇരുവരും തമിഴില്‍ ശ്രദ്ധേയരായി മാറിയ താരങ്ങളാണ്. എന്നാല്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ അധിഷേങ്ങളാണ് കുറച്ച് ദിവസങ്ങളായി താരങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്.

  ഏറ്റവുമൊടുവില്‍ സത്യം ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒരു പരിപാടിയില്‍ ദമ്പതിമാര്‍ ഒരുമിച്ച് എത്തിയിരുന്നു. ആരോടും ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങളാണ് അവതാരകന്‍ ചോദിച്ചത്. ഇതിന്റെ പ്രൊമോ വീഡിയോ മഹാലക്ഷ്മി പങ്കുവെച്ചു. പിന്നാലെ നിരവധി വിമര്‍ശനമാണ് അവതാരകനെ തേടി എത്തുന്നത്.

  ഇങ്ങനെ ചെയ്ത് കളഞ്ഞല്ലോ എന്നാണ് അവതാരകന്‍ മഹാലക്ഷ്മിയോട് പറയുന്നത്. അങ്ങനെ ഒന്നും തന്നെ ഞങ്ങള്‍ ചെയ്തിട്ടില്ലെന്ന് നടി മറുപടിയായി പറഞ്ഞു. ഒരു കുഞ്ഞ് ഉള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിച്ച് പോവാമോ എന്നായി അവതാരകന്‍. ഇതിനിടയില്‍ നിങ്ങളുടെ വിവാഹത്തിന് പൊരുത്തം നോക്കിയത് ആരാണെന്നും അവതാരകന്‍ ചോദിച്ചു. അമ്മയാണ് പൊരുത്തം നോക്കിയതെന്ന് മഹാലക്ഷ്മി പറഞ്ഞു. അങ്ങനെ പൊരുത്തം നോക്കിയിട്ട് ഓക്കെയാണെന്നാണോ അമ്മ പറഞ്ഞതെന്ന ചോദ്യത്തിന് അതേ എന്നും നടി കൂട്ടിച്ചേര്‍ത്തു.

  Also Read: ഒരേ കാറിലാണ് താരങ്ങളുടെ യാത്ര; നടന്‍ സിദ്ധാര്‍ഥും അദിതിയും തമ്മിലുള്ള പ്രണയം ഉറപ്പിച്ച് പാപ്പരാസികള്‍

  മണവാളന്‍ വലിയൊരു ഗുണ്ടിനെ പോലെയല്ലേ, അവരെ എങ്ങനെ വിവാഹം കഴിക്കുമെന്ന ചോദ്യത്തിന് 'ഒരാള്‍ക്ക് ഇതുപോലെ തന്നെ ഒരു വധു വേണം, അല്ലെങ്കില്‍ വരനെ വേണം എന്ന് ആരാണ് പറഞ്ഞതെന്ന്' രവീന്ദ്രര്‍ തിരിച്ച് ചോദിക്കുന്നുണ്ട്.

  Also Read: അത് കഴിയുന്നത് വരെയുള്ള മൂന്ന് ദിവസം ഞാൻ കുളിച്ചില്ല; ലൊക്കേഷന്‍ വൃത്തിയില്ലായിരുന്നുവെന്ന് നടി പരിനീതി ചോപ്ര

  നിങ്ങള്‍ എന്തിനാണ് വിവാഹം കഴിച്ചത്, എങ്ങനെ ജീവിക്കും, എല്ലാത്തിനും മുകളില്‍ പണം ഉള്ളത് കൊണ്ടല്ലേ, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കും രവീന്ദ്രര്‍ തന്നെ മറുപടി പറഞ്ഞു. 'ഈ ശരീരം കൊണ്ട് എനിക്ക് എല്ലാ ജോലികളും ചെയ്യാന്‍ സാധിക്കുമെന്നാണ് താരത്തിന്റെ മറുപടി. മഹാലക്ഷ്മി എന്ത് സുന്ദരിയാണ്, ഭര്‍ത്താവിനെ കാണാനും കൊള്ളില്ലല്ലോന്ന് ചോദിച്ചാല്‍ 'എനിക്ക് അങ്ങനെത്തെ ഫീലിങ്‌സ് ഒന്നുമില്ല. നിങ്ങളെല്ലാവരും അറിയാന്‍ വേണ്ടി പറയുകയാണ്. എന്നെ ഒത്തിരി പേര്‍ പ്രണയിക്കുന്നുണ്ടെന്നും' രവീന്ദ്രര്‍ പറയുന്നു.

  Also Read: രണ്ടാമതൊരു റിലേഷന്‍ കല്യാണമാണെന്ന് തീരുമാനിച്ചു; ചീത്തപ്പേരുണ്ടാക്കാന്‍ താല്‍പര്യമില്ലായിരുന്നുവെന്ന് നടി യമുന

  നിങ്ങളെ പോലെ പണക്കാരന്മാര്‍ക്ക് ഇതുപോലൊരു പെണ്ണിനെ എപ്പോള്‍ വേണമെങ്കിലും കിട്ടും. ഞാനും നിങ്ങളെ പോലൊരു ഗുണ്ട് ആണെങ്കില്‍ എനിക്കങ്ങനെ ഒരാളെ കിട്ടുമോന്നായി അവതാരകന്‍. ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് രവീന്ദ്രര്‍ പ്രതികരിക്കുന്നത്. 'എന്നെ പോലൊരാളെ ഇവള്‍ വിവാഹം കഴിക്കുന്നതില്‍ അവതാരകനായ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നം?' എന്നാണ് രവീന്ദര്‍ ചോദിച്ചത്.

  ഈ പരിപാടിയ്‌ക്കെതിരെ വ്യാപകമായിട്ടുള്ള പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത്. വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത് അവര്‍ രണ്ട് പേരുടെയും തീരുമാനമാണ്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ച് അവരെ കഷ്ടപ്പെടുത്തുന്നത് വളരെ മോശമായി പോയി. അവര്‍ വിവാഹം കഴിച്ചതില്‍ മറ്റുള്ളവര്‍ക്ക് എന്താണ് പ്രശ്‌നം? കിടിലന്‍ ഉത്തരങ്ങള്‍ പറഞ്ഞ് മഹാലക്ഷ്മിയും രവീന്ദ്രറും പിടിച്ച് നിന്നു. ഇനിയും അങ്ങനെ തന്നെ വേണമെന്നാണ് ആരാധകര്‍ പറയുന്നത്.

  രവീന്ദ്രറിൻ്റെ വീഡിയോ കാണാം

  Read more about: actress
  English summary
  Viral Couple Ravinder And VJ Mahalakshmi Has Answers For All Queries Of Netizens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X