For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല; പക്ഷേ ഭ്രാന്തമായി സ്‌നേഹിക്കുണ്ട്; സ്നേഹത്തെ കുറിച്ച് വൈറൽ കപ്പിൾസ്

  |

  ഒരു വിവാഹം കഴിച്ചതിന്റെ പേരില്‍ ബോഡി ഷെയിമിങ് നേരിടുകയാണ് തമിഴ് സീരിയല്‍ നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദ്രര്‍ ചന്ദ്രശേഖറും. കുറച്ച് കാലത്തെ സൗഹൃദവും പ്രണയവുമൊക്കെ ശക്തമായതോടെയാണ് താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നത്. പരസ്പരമെടുത്ത തീരുമാനമാണെന്നും സന്തോഷത്തോടെയാണ് കഴിയുന്നതെന്നും പലപ്പോഴായി ഇരുവരും പറഞ്ഞ് കഴിഞ്ഞു.

  എന്നാല്‍ രവീന്ദ്രറിന്റെ അമിതമായിട്ടുള്ള ശരീരഭാരം പലരും പ്രശ്‌നമായി ചൂണ്ടി കാണിക്കുകയാണ്. തന്റെ ഭാര്യയ്ക്ക് ഈ പ്രശ്‌നമില്ലെന്ന് താരം പറഞ്ഞിട്ടും വിമര്‍ശനം വന്ന് കൊണ്ടേയിരിക്കുന്നു. ഇതോടെ ഭാര്യയും താനും ഭ്രാന്തമായി സ്‌നേഹിക്കുകയാണെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് നിര്‍മാതാവിപ്പോള്‍.

  ആഴ്ചകള്‍ക്ക് മുന്‍പാണ് തമിഴ് സിനിമാലോകത്ത് ഏറ്റവും ചര്‍ച്ചയായൊരു താരവിവാഹം നടക്കുന്നത്. തമിഴിലെ ശ്രദ്ധേയമായ സിനിമകള്‍ നിര്‍മ്മിച്ച രവീന്ദ്രര്‍ സീരിയല്‍ നടിയെ വിവാഹം കഴിച്ചതായിരുന്നു. ഇരുവരും നേരത്തെ വിവാഹമോചനം നേടിയവരാണ്. തമിഴ് ആചാരപ്രകാരമുള്ള വിവാഹത്തിന്റെ ഫോട്ടോസ് പുറത്ത് വന്നത് മുതല്‍ സൈബര്‍ ലോകം പലവിധത്തിലും ചോദ്യവുമായി എത്തി. പണം കണ്ടിട്ട് വിവാഹം കഴിച്ചതാണെന്നും ആരോപണം വന്നു.

  Also Reaad: സാധരണക്കാര്‍ക്കും ബിഗ് ബോസില്‍ പോകാമോ? അഞ്ചാം സീസണില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ, ചോദ്യങ്ങള്‍ക്ക് ഉത്തരമിങ്ങനെ

  വിവാഹത്തെ കുറിച്ച് വ്യാപകമായി വാര്‍ത്ത വന്നതോടെയാണ് അതിലൊന്നും കഥയില്ലെന്ന് ദമ്പതിമാര്‍ ഒരുമിച്ച് അഭിമുഖങ്ങളിലൂടെ പറഞ്ഞത്. എന്നിട്ടും വിമര്‍ശനം അവസാനിച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയം. തങ്ങളെ ട്രോളാന്‍ വരുന്നതിന് മുന്‍പേ തിരിച്ച് മറുപടി പറഞ്ഞ് മഹാലക്ഷ്മിയും രവീന്ദ്രറും ആളുകളുടെ വായടപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മഹാലക്ഷ്മിയെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന പുതിയ ഫോട്ടോയുമായി നിര്‍മാതാവ് എത്തിയത്.

  Also Read: റൂമിലേക്ക് വരട്ടേന്ന് ചോദിച്ചവരുണ്ട്; ദുബായില്‍ ജോലിയ്ക്ക് പോയപ്പോൾ നേരിട്ട ദുരനുഭവത്തെ കുറിച്ച് സൂര്യ

  ഇരുവരും ഏതോ വിവാഹത്തിനോ മറ്റോ പോയപ്പോഴുള്ള ഫോട്ടോയായിരുന്നു. രവീന്ദ്രന്റെ പിന്നീലായി ചുവനന്ന നിറമുള്ള ഗൗണില്‍ സുന്ദരിയായി നില്‍ക്കുകയാണ് മഹാലക്ഷ്മി. വെള്ള നിറമുള്ള വേഷമാണ് നിര്‍മാതാവിന്. 'ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല. പക്ഷേ ഞങ്ങള്‍ രണ്ടാള്‍ക്കും പരസ്പരം ഭ്രാന്തമായി ഇഷ്ടമാണ്' എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി രവീന്ദ്രര്‍ എഴുതിയിരിക്കുന്നത്. ലവ് യു എന്ന കമന്റുമായി മഹാലക്ഷ്മിയും എത്തിയിരിക്കുകയാണ്.

  Also Read: ആകാശദൂതനിലെ വില്ലനാവാന്‍ അഞ്ചാറ് ദിവസം കൊണ്ട് ഡ്രൈവിങ് പഠിച്ച് എന്‍എഫ് വര്‍ഗീസ്; ഇന്‍സ്പിരേഷനെന്ന് ആരാധകരും

  പരസ്പരം സ്‌നേഹിക്കുന്നതിനെ പറ്റി താരങ്ങള്‍ പറയുമ്പോഴും ചിലര്‍ വിമര്‍ശനവുമായി തന്നെ വരികയാണ്. ഇപ്പോഴും പലര്‍ക്കും താരങ്ങള്‍ വിവാഹം കഴിച്ചത് ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പിന്തുണ നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്. നിങ്ങള്‍ എത്രയും സന്തോഷത്തോടെ ജീവിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ കമന്റുകള്‍ക്കൊന്നും പ്രധാന്യം കൊടുക്കേണ്ടതില്ല. എന്നും സന്തോഷത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്ന് ആശംസിക്കുകയാണ് സുഹൃത്തുക്കള്‍.

  Read more about: actress
  English summary
  Viral Couple Ravinder And VJ Mahalakshmi Says They Are Mad Of Each Other
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X