നാല് പേരില്‍ മൂന്ന് പേരും ചതിച്ചു; കൂടെ നിന്നത് വെട്രിമാരന്‍ മാത്രം! വിശ്വസ്തരായിരുന്നവരെ കുറിച്ച് നടന്‍ ധനുഷ്
തമിഴ് സിനിമയിലെ മുന്‍നിര നടനാണ് ധനുഷ്. സിനിമയില്‍ നടനായി അരങ്ങേറ്റം കുറിച്ച നാളുകളില്‍ ധനുഷ് പരിഹസിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍ ഗായകന്‍, ഗാനരചയിതാവ്, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
തമിഴ് സിനിമയിലാണ് സജീവമെങ്കിലും ഹോളിവുഡ് സിനിമകളിലും ധനുഷ് അഭിനയിച്ചിരുന്നു. മാത്രമല്ല വ്യക്തി ജീവിതത്തിലെ ചില പ്രശ്‌നങ്ങളിലൂടെയാണ് താരമിപ്പോള്‍ വാര്‍ത്തയില്‍ നിറയുന്നത്. ഈ സാഹചര്യത്തില്‍ നടന്‍ ധനുഷ് അടുത്തിടെ ഒരു ചാനലിന് അഭിമുഖം നല്‍കിയിരുന്നു. അതില്‍ താന്‍ വിശ്വസിച്ചിരുന്ന ചിലര്‍ തന്നെ ചതിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍.
വിജയ സിനിമകളുമായി കരിയറില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ധനുഷ് വിവാഹമോചിതനാവുകയാണെന്ന് പ്രഖ്യാപിക്കുന്നത്. ആരാധകരെ പോലും അമ്പരിപ്പിച്ച് കൊണ്ടാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ഏകദേശം ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ധനുഷിനും മുന്‍ഭാര്യ ഐശ്വര്യ രജനികാന്തിനും പിന്നാലെയാണ് പാപ്പരാസികള്‍.

ഇതിനിടയിലാണ് എന്റെ ജീവിതത്തില്‍ പലരെയും വിശ്വസിച്ചെങ്കിലും അവരെല്ലാം എന്നെ തകര്‍ത്ത് കളഞ്ഞിട്ടുണ്ടെന്ന് നടന്‍ പറഞ്ഞത്. 'എന്റെ വിശ്വസ്തരായി 4 പേര്‍ കൂടെ ഉണ്ടായിരുന്നു. അവരില്‍ 3 പേര്‍ എന്നെ ചതിച്ചു. എന്നെ ചതിക്കാത്ത ഒരേയൊരു വ്യക്തി വെട്രിമാരന്‍ മാത്രമാണ്. ചിലര്‍ വലിയ വിജയം നേടിയതിന് ശേഷം എന്നെ വിട്ടുപോയി. എന്നാല്‍, വമ്പന്‍ ഹിറ്റുകള്‍ കണ്ടിട്ടും പിന്നെയും കൂടെ നില്‍ക്കുന്നത് സംവിധായകന്‍ വെട്രിമാരന്‍ മാത്രമാണ്', എന്നും ധനുഷ് അഭിമുഖത്തില്‍ പറഞ്ഞു.
അതേ സമയം ധനുഷ് ഉദ്ദേശിച്ചത് ആരെയാണെന്ന കാര്യം വ്യക്തമല്ലെങ്കിലും സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുകളെ ആണെന്ന് വ്യക്തമാണ്. എന്തായാലും കരിയറില്‍ മുന്നേറാന്‍ ധനുഷിന് സാധിക്കുമെന്നും ഇതൊന്നും ഒരു പ്രതിസന്ധിയായി കണക്കാക്കേണ്ടതില്ലെന്നുമാണ് ആരാധകര്‍ ഒരുപോലെ പറയുന്നത്.
മാത്രമല്ല ഐശ്വര്യ രജനികാന്തുമായി വേര്‍പിരിഞ്ഞതിന് ശേഷം ഇനിയൊരു വിവാഹത്തെ കുറിച്ച് നടന്‍ ചിന്തിക്കുന്നില്ലെന്നാണ് അറിയുന്നത്. മുന്‍പ് പല വിവാദങ്ങളും ധനുഷിന്റെ പേരില്‍ ഉയര്‍ന്ന് വന്നെങ്കിലും അതൊന്നും ദാമ്പത്യ ജീവിതത്തെ ബാധിച്ചിരുന്നില്ല. എന്നാല്‍ താരങ്ങളെ കുറിച്ച് യാതൊരു വാര്‍ത്തകളോ സംശയമോ പോലുമില്ലാതിരിക്കുന്ന സമയത്താണ് വേര്‍പിരിയുകയാണെന്ന് ഐശ്വര്യയും ധനുഷും പ്രഖ്യാപിക്കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് ധനുഷും ഐശ്വര്യ രജനികാന്തും വിവാഹിതരാവുന്നത്. ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടത്തിയതും. രജനികാന്തിന്റെ കുടുംബവും ധനുഷിന്റെ കുടുംബവും ഇരുവര്‍ക്കും എല്ലാ പിന്തുണകളും നല്‍കിയിരുന്നു. ശേഷം 18 വര്‍ഷത്തിന് മുകളില്‍ ദമ്പതിമാരായി ജീവിച്ചെങ്കിലും വേര്‍പിരിയുകയായിരുന്നു. പെട്ടെന്ന് ഇങ്ങനൊരു തീരുമാനത്തിലേക്ക് താരങ്ങളെത്തിയതിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല.
നിലവില്‍ മക്കളുടെ കൂടെ പിതാവ് രജനികാന്തിന്റെ വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നത്. തൊട്ടടുത്ത് തന്നെ ധനുഷും ഒരു ബംഗ്ലാവ് പണിതിരിക്കുകയാണ്. രജനിയുടെ ബോയ്‌സ് ഗാര്‍ഡന്‍ ബംഗ്ലാവിനെതിരെ 150 കോടി മുടക്കി വീട് നിര്‍മിച്ച് ധനുഷ് സ്ഥിര താമസമാക്കിയെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നത്. മക്കളുടെ ആവശ്യത്തിന് അടുത്ത് തന്നെ ഉണ്ടാവണം എന്ന ലക്ഷ്യത്തിലായിരിക്കും നടന്‍ ഇങ്ങനൊരു നീക്കത്തിന് ശ്രമിച്ചതെന്നാണ് വിവരം.
വേര്‍പിരിഞ്ഞ സമയത്തും മക്കള്‍ക്ക് വേണ്ടി എപ്പോഴും രണ്ടാളും കൂടെ ഉണ്ടാവുമെന്ന് ധനുഷും ഐശ്വര്യയും പറഞ്ഞിരുന്നു. ഐശ്വര്യയുടെ അസാന്നിധ്യത്തില്‍ ധനുഷും നേരെ തിരിച്ച് താനും ഒപ്പമുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. ഇഇപ്പോഴും രണ്ടാളും മക്കൾക്ക് വേണ്ടി ഒരുമിച്ച് കൂടുന്നതും പതിവാണ്. മാതൃകാപരമായ നീക്കമാണിതെന്നാണ് ആരാധകര്‍ക്കും താരങ്ങളെ പറ്റി പറയാനുള്ളത്.


Click it and Unblock the Notifications











