For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധനുഷും ഐശ്വര്യയും പിരിയാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്

  |

  താരങ്ങളുടെ വിവാഹമോചനം ആരാധകർക്ക് ഏറെ വേദനയാണ് നൽകുന്നത്. ധനുഷ്- ഐശ്വര്യ വേർപിരിയൽ തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ ചർച്ചയായിട്ടുണ്ട്. 18 വർഷത്തെ ദാമ്പത്യ ജീവിതമാണ് താരങ്ങൾ അവസാനിപ്പിച്ചത്. പ്രശ്നം പരിഹരിച്ച് വീണ്ടും ഒന്നാവണമെന്നാണ് പ്രേക്ഷകർ പറയുന്നത് . സമവായ ശ്രമങ്ങൾ തകൃതിയായി നടക്കുകയാണ്. ഇരുകുടുംബാംഗങ്ങളും സുഹൃത്തുക്കളും ‌ ‌ ഇവരുമായി സംസാരിക്കുകയാണ്.

  ഇഷ്ടമാണോ എന്ന് ചോദിച്ചില്ല, താനും പറഞ്ഞില്ല, ചീരുവിന്റെ വിചിത്രമായ രീതിയെ കുറിച്ച് മേഘ്ന

  തിങ്കളാഴ്ച രാത്രിയാണ് വേർപിരിയുന്നതിന കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ബന്ധം വേർപിരിയുന്ന കാര്യം പറഞ്ഞത്. അതും രാത്രി ഏറെ വൈകിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ നിമിഷനേരം കെണ്ട് തന്നെ സംഭവം വൈറൽ ആവുകയായിരുന്നു പിന്നീട് ഇതിനെ കുറിച്ച് താരങ്ങൾ ഒന്നു പ്രതികരിച്ചിട്ടില്ല. ഇരുവരും ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയ്ക്ക് പുറത്താണ്.

  ധനുഷും ഐശ്വര്യയും വേർപിരിയുന്നില്ല, രജനികാന്ത് സംസാരിച്ചു, വെളിപ്പെടുത്തി ധനുഷിന്റെ പിതാവ്

  18 വർഷങ്ങൾക്ക് ശേഷമുളള താരങ്ങളുടെ വേർപിരിയലിന കുറിച്ച് താരങ്ങൾ പറഞ്ഞത് ഇങ്ങനെയാണ്... '' വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത് താരങ്ങൾ ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും ഒത്തുപോകലിന്‍റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''.എന്നായിരുന്നു പറഞ്ഞത്.

  അടിക്കുറിപ്പ് ആവശ്യമില്ല.. നിങ്ങളുടെ സ്നേഹം മാത്രമാണ് ആവശ്യമെന്ന് കുറിച്ച് കൊണ്ടാണ് ഐശ്വര്യ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്.
  കൂടാതെ തങ്ങളുടെ തീരുമാനത്തെ മാനിക്കാനും ആവശ്യമായ സ്വകാര്യത നൽകാനും പറയുന്നുണ്ട്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം. ദൈവത്തിന്റെ തീരുമാനമാണിത് എന്ന് പറഞ്ഞ് കൊണ്ടാണ് ഐശ്വര്യ രജനികാന്ത് കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്താണ് വിവാഹമോചനത്തിന് പിന്നിലെ കാരണമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.

  വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ ഇരുവരേയും കുറിച്ച് നിരവധി വാർത്തകൾ പുറത്ത് വന്നിരുന്നു. നേരത്തെ തന്നെ താരങ്ങൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ധനുഷിന്റെ സിനിമ തിരക്കുകളാണ് വിവാഹമോചനത്തിന് കാരണമെന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഇപ്പോഴിത വിവാഹമോചനത്തിനെ കുറിച്ച് പ്രതികരിക്കുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനത്തിനാ്‍രെ കാരണം വെളിപ്പെടുത്തിയത്. താരങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വിവാഹമോചനത്തിന് കാര്യമെന്നാണ് പിതാവ് പറയുന്നത്.

  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.... '' അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു എന്നും കസ്തൂരി രാജ പറയുന്നു. കൂടാതെ ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്നും പറയുന്നുണ്ട്., രജനികാന്ത് ഉൾപ്പെടെയുള്ളവർ താരങ്ങളോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

  Recommended Video

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  2020വരെ ഇവരുടെ ദാമ്പത്യബന്ധത്തിൽ വിള്ളലുകൾ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കളെ ഉദ്ധരിച്ച് ദേശീയ കോളിവുഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ധനുഷ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയതോടെയാണത്രെ ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ തുടങ്ങിയത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ മുതൽ ഐശ്വര്യ രണ്ടുമക്കൾക്കൊപ്പം പോയസ് ഗാർഡനിലെ വസതിയിൽ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. വിവാഹ മോചനം കഴിഞ്ഞ കുറച്ചു നാളുകളായി ധനുഷിന്റേയും ഐശ്വര്യയുടേയും ചിന്തകളിലുണ്ടായിരുന്നു. ദീര്‍ഘനേരം സംസാരിച്ച ശേഷമാണ് ധനുഷും ഐശ്വര്യയും വേർപിരിയുന്നു എന്നുള്ള തീരുമാനം എടുത്തതെന്നും സുഹൃത്തിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

  Read more about: dhanush aishwarya
  English summary
  Viral: Dhanush's Father Kasthuri Raja Opens Up The Reason Behind Dhanush And Aishwarya's Split
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X