ഭർത്താവുമായി വഴക്കില്ലാത്ത ഒരു ദിവസം പോലുമില്ല; ഞാനത് മനസിലാക്കുന്നു; വിവാദങ്ങൾക്കിടെ ധനുഷിന്റെ സഹോദരി

കരിയറിൽ‍ ഉയരങ്ങളിലേക്ക് എത്തുമ്പോഴും ധനുഷ് വാർത്തകളിൽ നിറയുന്നത് പലപ്പോഴും വ്യക്തി ജീവിതത്തിന്റെ പേരിലാണ്. ​ഗോസിപ്പുകൾ ഒന്നിന് പിറകെ ഒന്നായി നടനെ തേടി വരുന്നു. കഴിഞ്ഞ ദിവസം ​ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങളിൽ പ്രധാനി ധനുഷാണ്. സുചി ലീക്ക്സിന് പിന്നിൽ ധനുഷാണെന്ന് സുചിത്ര പറയുന്നു. ധനുഷിന്റെ വിവാഹ മോചനത്തെക്കുറിച്ചും സുചിത്ര സംസാരിച്ചു. വിവാഹിതരായിരിക്കെ ഐശ്വര്യ രജിനികാന്തും ധനുഷും മറ്റുള്ളവരുമായി ചെറിയ തോതിൽ ബന്ധങ്ങൾ വെച്ചി‌ട്ടുണ്ടെന്ന് സുചിത്ര ആരോപിച്ചു.

ധനുഷിന്റെ കുടുംബ ജീവിതം തകർന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ഇതിലും വലുത് വരാനിരിക്കുന്നുണ്ടെന്നും സുചിത്ര പറഞ്ഞു. വിവാദങ്ങളോട് ധനുഷോ ഐശ്വര്യ രജിനികാന്തോ പ്രതികരിച്ചിട്ടില്ല. രണ്ട് പേരും സുചിത്രയുടെ ആരോപണങ്ങളെ അവ​ഗണിക്കുന്നെന്നാണ് സൂചന. മാനസികമായ ചില പ്രശ്നങ്ങൾ സുചിത്രയ്ക്കുണ്ടെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. വിവാദങ്ങളിലെല്ലാം ധനുഷിന് ആശ്വാസമായി ഒപ്പം നിൽക്കാൻ കുടുംബമുണ്ട്.

Dhanush s Sister

അച്ഛനും അമ്മയും സഹോദരങ്ങളും ധനുഷിന് ഒപ്പമുണ്ട്. മകന്റെ ഉയർച്ചയിൽ തങ്ങൾ എത്രമാത്രം അഭിമാനിക്കുന്നെന്ന് നടന്റെ മാതാപിതാക്കൾ ഒരു അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധനുഷിന്റെ സഹോദരി കാർത്തിക ദേവിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വിവാഹ വാർഷിക ദിനത്തിലാണ് കാർത്തക ഭർത്താവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.

'വിവാഹ ജീവിതത്തിന്റെ 19 വർഷങ്ങൾ. ഒരുമിച്ചുള്ള യാത്രയുടെ 26 വർഷങ്ങളും. വഴക്കില്ലാത്ത ഒരു ദിവസം പോലുമില്ല. വഴക്കില്ലെങ്കിൽ ഞാനില്ലെന്ന് ഞാൻ മനസിലാക്കുന്നു. ഒരിക്കൽ കൂടി നമ്മൾക്ക് വിവാഹ വാർഷികാശംസ' എന്നാണ് കാർത്തിക സോഷ്യൽ മീഡിയയിൽ കുറിച്ചത്. രണ്ട് മക്കളാണ് കാർത്തികയ്ക്കും ഭർത്താവിനുമുള്ളത്. കാർത്തികയും ഭർത്താവും ഡോക്ടർമാരാണ്.

കാർത്തികയ്ക്ക് പുറമെ സെൽവരാഘവൻ, വിമല ​ഗീത എന്നിവരാണ് ധനുഷിന്റെ സഹോദരങ്ങൾ. സെൽവരാഘവൻ സംവിധായകനാണ്. ധനുഷിനെ സിനിമയിലേക്ക് കൊണ്ട് വന്നതും ഇദ്ദേഹമാണ്. സെൽവ രാഘവന്റെയും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ട‌താണ്. നടി സോണിയ അ​ഗർവാളായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യ. 2006 ൽ വിവാഹിതരായ ഇരുവരും 2010 ൽ വേർപിരിഞ്ഞു. പിന്നീട് സംവിധായിക ​ഗീതാഞ്ജലിയെ സെൽവരാഘവൻ വിവാഹം ചെയ്തു.

വ്യക്തി ജീവിതത്തെക്കുറിച്ച് ധനുഷ് എവിടെയും സംസാരിക്കാറില്ല. വിവാദങ്ങളെ അവ​ഗണിക്കാറാണ് പതിവ്. വിവാഹ മോചനത്തിന് പിന്നാലെ പല ​ഗോസിപ്പുകളും നടനെക്കുറിച്ച് വന്നു. ധനുഷ് കുടുംബ ജീവിതം ശ്രദ്ധിക്കാതെ കരിയറിലേക്ക് മാത്രം ശ്രദ്ധ കൊടുത്തതാണ് ഐശ്വര്യ ബന്ധം ഉപേക്ഷിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

17 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. യാത്ര, ലിംഗ എന്നിവരാണ് മക്കൾ. . 2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹം കഴിക്കുന്നത്. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ നൽകിയ ഭാര്യയായിരുന്നു ഐശ്വര്യ. ധനുഷിനെ വെച്ച് 3 എന്ന സിനിമ ഐശ്യര്യ സംവിധാനം ചെയ്തിട്ടുണ്ട്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് വിവാഹ മോചന സമയത്ത് പുറത്ത് വിട്ട പ്രസ്താവനയിൽ ഇരുവരും വ്യക്തമാക്കിയത്.

More from Filmibeat

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X