വിവാഹ വേഷത്തിൽ വനിതയും നടനും, കല്യാണം വീണ്ടും കഴിഞ്ഞോ, ചിത്രം വൈറലാകുന്നു, സംഭവം ഇങ്ങനെ...

തെന്നിന്ത്യൻ സിനിമാ കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരായിരുന്നു നടൻ വിജയകുമാറിന്റെ മകൾ വനിതയുടേത്. തമിഴ് ബിഗ്ബോസ് സീസൺ 4 താരമായിരുന്നു വനിത, ഷോയിൽ പുറത്തിറങ്ങിയതിന് ശേഷമാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയാവുന്നത്. നടിയുടെ സ്വകാര്യ ജീവിതമായിരുന്നു വാർത്തകളിൽ ഇടം പിടിച്ചത്. ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം നടി വീണ്ടും വിവാഹിതയായിരുന്നു. പീറ്റർ പോളിനെയായിരുന്നു നടി വിവാഹം ചെയ്തത്. ഇത് ഏറെ ചർച്ചാ വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞ് താമസിക്കുകയാണെന്നാണ് വിവരം. രണ്ട് വിവാഹമോചനങ്ങൾക്ക് ശേഷമാണ് വനിത പീറ്റർ പോളിനെ കല്യാണം കഴിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വനിതയുടെ വിവാഹ ചിത്രമാണ് നടി തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. വനിത വീണ്ടും വിവാഹം കഴിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

വിവാഹ ചിത്രം

പവർസ്റ്റാർ ശ്രീനിവാസനാണ് വനിതയോടൊപ്പം ചിത്രത്തിലുള്ളത്. വിവാഹ വേഷത്തിൽ പൂമാല ധരിച്ച് നിൽക്കുന്ന താരങ്ങളുടെ ചിത്രമാണ് വൈറലാവുന്നത്. ലവ് ഇമോജിക്കൊപ്പമാണ് വനിത ചിത്രം പങ്കുവെച്ചിരിക്കുന്നത്. താരങ്ങുടെ വിവാഹ ചിത്രം വൈറലായതിന് പിന്നാലൊണ് ഫോട്ടോയ്ക്ക് പിന്നിലെ കഥ പുറത്ത വരുന്നത്. ഷൂട്ടിങ്ങിന്റെ ഭാഗമായി എടുത്ത ചിത്രമാണിത്.

വീണ്ടും വിവാഹം

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വനിത വീണ്ടും വിവാഹം കഴിച്ചേക്കുമെന്നുള്ള ഒരു പ്രവചനം പുറത്ത് വന്നിരുന്നു. ഒരു ജ്യോത്സ്യനാണ് നടിയുടെ ഭാവിയെ കുറിച്ച് പ്രവചിച്ചത്. നിലവിലെ പ്രശ്നങ്ങളെല്ലാം മാറി അടുത്ത വർഷം നാലാമതും വിവാഹം കഴിക്കുമെന്നായിരുന്നു പ്രവചനം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ആയിരുന്നു നടിയുടെ ഓൺസ്ക്രീൻ വിവാഹ ചിത്രം പുറത്ത് വരുന്നത്. ജ്യോത്സ്യന്റെ പ്രവചനം ചിരിയോടെയാണ് അന്ന് വനിത കേട്ട് നിന്നത്. 2022 ൽ ആറാം മാസത്തിലാകും വിവാഹമെന്നും നടിയോട് ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ഇതൊന്നും നടക്കില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.

രാശ്ച്രീയ പ്രവേശനം

കൂടാതെ നടിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ചും ഇതേ ജ്യോത്സ്യൻ പ്രവചിച്ചിരുന്നു. വിവാഹത്തിന് ശേഷം രാഷ്ട്രീയത്തിൽ വരുമെന്നായിരുന്നു പ്രവചനം. ജയലളിതയെ പോലെ രാഷ്ട്രീയത്തിൽ ശോഭിക്കിമെന്നു ഇയാൾ പറഞ്ഞു. അതേസമയം നടിയുടെ രാഷ്ട്രീയ പ്രവേശനം എന്നായിരിക്കുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Recommended Video

Vanitha vijayakumar says she is in love again | FilmiBeat Malayalam
മൂന്നാം വിവാഹം

2020 ജൂൺ മാസത്തിലായിരുന്നു വനിതയുടെ മൂന്നാം വിവാഹം. പീറ്റർ പോളിനെയായിരുന്നു താരം വിവാഹം കഴിച്ചത്. എന്നാൽ അധികം നാൾ ഈ ബന്ധം നീണ്ടു പോയിരുന്നില്ല. വിവാഹത്തിന് തൊട്ട് പിന്നാലെ തന്നെ താരങ്ങൾക്കെതിരെ പീറ്ററിന്റെ ആദ്യഭാര്യ രംഗത്ത് എത്തിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി നിരവധി പ്രശ്നങ്ങൾ നടന്നിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം വനിത ബന്ധം പിരിയുന്ന വിവരം തന്റെ ആരാധകരെ അറിയിക്കുകയായിരുന്നു. 2000ൽ ആയിരുന്നു വനിതയുടെ ആദ്യ വിവാഹം. 2005 ൽ ഈ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് 2007 ൽ വീണ്ടും വിവാഹം കഴിച്ചു. എന്നാൽ 2012 ല്‍ ആ ബന്ധവും വേര്‍പിരിയേണ്ടി വന്നു.

More from Filmibeat

Read more about: vanitha വനിത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X