റോജയെ വിവാഹം കഴിക്കാന്‍ കാത്തിരുന്നത് 10 വര്‍ഷം! ഇതുപോലൊരു ഭര്‍ത്താവിനെ ആര്‍ക്കും കിട്ടില്ലെന്ന് നടി

ഒരു കാലത്ത് തെന്നിന്ത്യയില്‍ നിറഞ്ഞ് നിന്നിരുന്ന സൂപ്പര്‍ നായികയാണ് റോജ. എന്നാലിപ്പോള്‍ രാഷ്ട്രീയക്കാരിയായി പൊതുജനങ്ങളെ സേവിക്കുന്ന മന്ത്രിയാണ് റോജ. രാഷ്ട്രീയവും സിനിമയുമൊക്കെ കരിയറില്‍ വന്നെങ്കിലും കുടുംബത്തെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകാന്‍ റോജയ്ക്ക് സാധിച്ചിരുന്നു എന്നതാണ് ഇതിലേറ്റവും ശ്രദ്ധേയമായ കാര്യം.

വളരെ സന്തോഷത്തോടെ ജീവിക്കുന്ന പ്രശസ്ത സിനിമാ ദമ്പതിമാരാണ് റോജയും ഭര്‍ത്താവ് സെല്‍വമണിയും. ഇരുവരും മക്കളുടെ കൂടെയുള്ള ജീവിതം ആഘോഷമാക്കുകയാണ് പതിവ്. എന്നാല്‍ സെല്‍വമണി-റോജ പ്രണയകഥ അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. പാതിവഴിയില്‍ അവസാനിച്ച് പോകുമായിരുന്ന ബന്ധം ഇരുവരും ചേര്‍ന്ന് മുന്നോട്ട് കൊണ്ട് പോയതിനെ കുറിച്ചുള്ള രസകരമായ കഥ പുറത്ത് വന്നിരിക്കുകയാണ്.

roja-family

സെല്‍വമണിയും റോജയും തമ്മിലുള്ള പ്രണയകഥ അത്ര എളുപ്പം വിജയിച്ചതല്ലെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. റോജയെ സ്വന്തമാക്കുന്നതിന് വേണ്ടി സെല്‍വമണി അല്‍പ്പം റിസ്‌ക് എടുത്തു എന്ന് തന്നെ പറയണം. തങ്ങള്‍ പ്രണയത്തിലായത് എങ്ങനെയാണെന്ന് തങ്ങള്‍ക്ക് പോലും അറിയില്ലായിരുന്നു. ലൊക്കേഷനില്‍ നിന്നും അമ്പലത്തില്‍ നിന്നുള്ള പ്രസാദം കൊടുക്കാറുണ്ടായിരുന്നു. ഇതൊക്കെ സെല്‍വമണി അദ്ദേഹത്തിന്റെ മേശയില്‍ സൂക്ഷിച്ച് വെക്കും. അത് കണ്ടിട്ടാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് പലരും അറിഞ്ഞതെന്നാണ് റോജ മുന്‍പ് പറഞ്ഞിട്ടുള്ളത്.

അതേ സമയം റോജയോട് ഇഷ്ടമാണെന്ന് പറയുന്നതിന് മുമ്പ് സെല്‍വമണി നടിയുടെ വീട്ടില്‍ പോയി വീട്ടുകാരെ കാണുകയാണ് ചെയ്തത്. റോജയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ നടിയുടെ കുടുംബത്തിന്റെ പ്രീതി പിടിച്ച് പറ്റാന്‍ താരത്തിന് സാധിച്ചു.

റോജയും സെല്‍വമണിയും വ്യത്യസ്ത ജാതികളിലും സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. ഇത് തങ്ങളുടെ പ്രണയത്തിന് തടസ്സമാകുമെന്ന് സെല്‍വമണിക്ക് തോന്നി. അങ്ങനെയാണ് ആദ്യം മാതാപിതാക്കളുടെ സമ്മതം വാങ്ങിക്കാന്‍ തീരുമാനിച്ചത്. റോജയുടെ മാതാപിതാക്കളില്‍ നിന്ന് അനുവാദം ലഭിച്ചു. റോജയുടെ വീട്ടുകാര്‍ ഇതിന് സമ്മതമാണെന്ന് പറഞ്ഞിതിന് ശേഷമാണ് സെല്‍വമണി നടിയുടെ അടുത്ത് വന്ന് ഇഷ്ടമാണെന്ന് പറയുന്നത്.

സെല്‍വമണി പ്രണയം പറയുന്ന സമയത്ത് റോജ സിനിമയില്‍ സൂപ്പര്‍താരമായി വാഴുകയാണ്. കരിയര്‍ അവസാനിപ്പിച്ച് അവരെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചില്ല. പകരം അവളുടെ ആഗ്രഹം വരെ സിനിമയില്‍ അഭിനയിക്കാം. എത്ര സമയം അതിന് വേണ്ടി വന്നാലും അതുവരെ താന്‍ കാത്തിരിക്കുമെന്നും പറഞ്ഞു. അങ്ങനെ റോജയുടെ ഇഷ്ടം കൂടി മനസിലാക്കി പെരുമാറുകയായിരുന്നു സെല്‍വമണി ചെയ്തത്.

roja-family

പിന്നീട് റോജയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സെല്‍വമണി അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ബോധ്യപ്പെടുത്തി. ഏകദേശം പത്തു വര്‍ഷത്തോളം ഇതിന് വേണ്ടി അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. അങ്ങനെ പ്രണയത്തിലായിട്ട് ഏകദേശം പത്ത് വര്‍ഷത്തിന് ശേഷമാണ് റോജയും സെല്‍വമണിയും വിവാഹിതരാവുന്നത്. താരസമ്പന്നമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് കുട്ടികളും ദമ്പതിമാര്‍ക്കുണ്ട്. ഇതിനൊക്കെ ശേഷമാണ് റോജ രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

എപ്പോഴും സ്ത്രീകള്‍ക്ക് തുല്യമായ ബഹുമാനം നല്‍കുന്ന ആളാണ് ഭര്‍ത്താവെന്ന് റോജ മുന്‍പ് പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവില്‍ തനിക്കേറ്റവും ഇഷ്ടമുള്ള കാര്യം ഇതാണെന്നും നടി പറഞ്ഞിരുന്നു. ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര താരമായിരുന്നു റോജ. 'ചെമ്പരുത്തി' എന്ന ചിത്രത്തിലൂടെ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ച നടി അതിന് ശേഷം മുന്‍നിര താരങ്ങളുടെ ഒക്കെ നായികയായി.

തമിഴില്‍ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങി നിരവധി ഭാഷാചിത്രങ്ങളില്‍ നടി അഭിനയിച്ചു. 2014 മുതല്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച റോജ അഭിനയം നിര്‍ത്തി രാഷ്ട്രീയത്തില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്.

More from Filmibeat

Read more about: roja റോജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X