ഇളയദളപതിയുടെ കൊലമാസ് എന്‍ട്രി കാണാന്‍ ദിലീപുമെത്തി, തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാസ്റ്റര്‍

സിനിമാലോകത്തെ ആവേശത്തിലാഴ്ത്തി തിയേറ്ററുകള്‍ തുറന്നിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് പ്രേക്ഷകരും താരങ്ങളുമെല്ലാം. ഇളയദളപതി ചിത്രമായ മാസ്റ്ററായിരുന്നു ചരിത്രനിമിഷത്തില്‍ റിലീസ് ചെയ്ത സിനിമ. താരങ്ങളും ആരാധകരുമെല്ലാം ഇതേക്കുറിച്ച് പറഞ്ഞ് എത്തിക്കൊണ്ടിരിക്കുകയാണ്.

മാസ്റ്റര്‍ കാണാനായി ദിലീപും എത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇത്തരമൊരു റിലീസ് സാധ്യമാക്കിയ താരത്തിന് നന്ദി പറഞ്ഞ് ആരാധകരെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ സന്തോഷം പങ്കുവെച്ച് ദിലീപും എത്തിയിരുന്നു. ദിലീപിനെ അഭിനന്ദിച്ച് വിജയ് ഫാന്‍സും എത്തിയിരുന്നു.

 ദിലീപ് കുറിച്ചത്

ദിലീപ് കുറിച്ചത്

മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്,ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയ്യേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. മലയാള സിനിമയിലെ താരങ്ങളും ടെക്‌നീഷ്യൻസും കുടുംബത്തോടൊപ്പം തീയ്യേറ്ററുകളിൽ വന്നു സിനിമ കാണുക. നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് ഒരാവേശമേകാനെന്നായിരുന്നു ദിലീപ് കുറിച്ചത്.

ചാലക്കുടിയില്‍

ചാലക്കുടിയില്‍

മാസ്റ്ററിനെ വരവേൽക്കാൻ ചാലക്കുടിയിലെ വിജയ് ആരാധകർക്കൊപ്പം ദിലീപുമെത്തിയിരുന്നു. മാധ്യമങ്ങളിലൂടെ വന്നിരുന്ന വാർത്തകൾ കണ്ട് തെറ്റിദ്ധരിച്ചതാണ് തന്റെ ഫേസ്ബുക്ക് പേജിൽ വിമർശനങ്ങളും , ഹാഷ്ടാഗുകളും കമന്റ് ചെയ്യാൻ കാരണമെന്നും , കേരളത്തിലെ എല്ലാ വിജയ് ഫാൻസിന്റെ പേരിലും സോറിയും പറഞ്ഞു , മാസ്റ്റർ ഇവിടെ റിലീസ് ചെയ്യാൻ മുൻകൈ എടുത്തതിനു നന്ദിയും അറിയിച്ചു.

ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

അതെല്ലാം എനിക്കറിയില്ലെ, ഇവിടെ ഈ പ്രശ്നം നടക്കുമ്പോൾ വിജയ്നെയും , മാസ്റ്ററിന്റെ നിർമ്മാതാവിനെയും നേരിട്ട് വിളിച്ചു കാര്യങ്ങൾ സംസാരിച്ചുവെന്നും മറുപടി. നിങ്ങളുടെ ഈ പിന്തുണക്ക് ഒരുപാട് നന്ദി ദിലീപേട്ടാ, കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇതൊരു ആഘോഷമാക്കി മാറ്റുവാനും ദിലീപേട്ടൻ പറഞ്ഞുവെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

വിജയ് തന്നെ വേണ്ടിവന്നു

വിജയ് തന്നെ വേണ്ടിവന്നു

വിജയിനെ രക്ഷകൻ .രക്ഷകൻ..എന്നു കളിയാക്കി..അവസാനം..കേരളത്തിലെ പൂട്ടി കിടന്ന തീയേറ്ററുകൾ തുറക്കാൻ വിജയി തന്നെ വേണ്ടി വന്നു. എന്തേ മോഹൻലാലിനും മമ്മൂട്ടിക്കും ഒന്നും പടമില്ലേ തീയേറ്റർ തുറക്കാൻ...എല്ലാർക്കും അറിയാം ഇളയദളപതിയുടെ പടം വന്നാലേ തീയേറ്ററുകൾ പഴയ പോലെ പൂരപറമ്പു ആകുവെന്നു, എന്നായിരുന്നു ഒരാളുടെ കമന്‍റ്.

ദിലീപിനോട് പറയാനുള്ളത്

ദിലീപിനോട് പറയാനുള്ളത്


ദിലീപേട്ടാ നിങ്ങളുടെ വില എന്താണ് എന്ന് സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർക്കും ഞങ്ങൾക്ക് അറിയാം..വിരോധികൾ കുരച്ചുകൊണ്ടേ ഇരിക്കട്ടെ. അവർക്ക് അതെ പറ്റുള്ളൂ..സർക്കാരിന് നന്ദി പറയുമ്പോൾ അത് പോലെ തന്നെ സ്മരിക്കേണ്ട ഒരു പേരാണ് ദിലീപേട്ടന്റെയും. എന്ത് കൊണ്ടാണ് ദിലീപ് ഇത്രയും ശത്രുക്കൾ,ഫേക്ക് ന്യൂസ്‌ ഒക്കെ വരുന്നത് എന്ന് ചിലർക്കെങ്കിലും ഇപ്പോൾ മനസ്സിലായിക്കാണും.

Recommended Video

Master Audience Response From Kochi | FilmiBeat Malayalam
നന്ദി അറിയിക്കുന്നു

നന്ദി അറിയിക്കുന്നു

എല്ലാവരെയും ഒരുമിച്ചു കൂട്ടി സർക്കാരിൽ നിന്നും കിട്ടേണ്ട ആവശ്യങ്ങൾ എല്ലാവർക്കും ഒരുപോലെ വളരെ നല്ലരീതിയിൽ നേടി കൊടുത്തതിൽ മുമ്പിൽ നിന്ന നിങ്ങൾക്ക് ഒരുപാട് നന്ദി അറിയിക്കുന്നു.നിങ്ങളുടെ ഇടപെടൽ വളരെ നല്ലത് ആയിരുന്നു ഇത് ദിലീപിൻ്റെ വിജയമെന്നുമായിരുന്നു ആരാധകര്‍ അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X