'ജ്യോതികയെ സെലക്ട് ചെയ്തതിനോട് രജിനി സാറിന് താൽപര്യമില്ലായിരുന്നു, ആ സീനിന് ശേഷം അഭിപ്രായം മാറി'; പി.വാസു!

തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ബോളിവുഡ് താരം കങ്കണയാണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാഘവ ലോറൻസാണ് നായകൻ. ചന്ദ്രമുഖി 2വിലെ കങ്കണയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കുറച്ച് മണിക്കൂറുകൾക്ക് മുമ്പാണ് റിലീസായത്.

സൗന്ദര്യം കൊണ്ടും പ്രൗഢി കൊണ്ടും ചന്ദ്രമുഖിയായി മാറിയ കങ്കണയാണ് പോസ്റ്ററിലുള്ളത്. റാണിയെ പോലെ കങ്കണയെ ഫസ്റ്റ് ലുക്കിൽ കാണാം. പി.വാസു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ ലോകമെമ്പാടുമുള്ള തിയേറ്ററിൽ റിലീസ് ചെയ്യും.

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച ചന്ദ്രമുഖിയുടെ തുടർച്ചയാണ് ചന്ദ്രമുഖി 2. രജിനികാന്ത്, ജ്യോതിക, പ്രഭു, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചന്ദ്രമുഖി 2005 ഏപ്രിൽ 14നാണ് റിലീസ് ചെയ്തത്. ചന്ദ്രമുഖിയായി അഭിനയിക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ച് കങ്കണ കുറച്ച് മാസങ്ങൾക്ക് മുമ്പ് പങ്കുവെച്ച കുറിപ്പ് വൈറലായിരുന്നു.

Jyothika, Rajinikanth

ആദ്യ ഭാ​ഗത്തിൽ ചന്ദ്രമുഖിയായി അഭിനയിച്ച ജ്യോതികയെ പ്രശംസിച്ചുള്ളതായിരുന്നു കുറിപ്പ്. 'എല്ലാ ദിവസവും ചന്ദ്രമുഖിയിലെ ജ്യോതികയുടെ പ്രകടനം കാണാറുണ്ട്. ചന്ദ്രമുഖി 2വിന്റെ ക്ലൈമാക്സ് ഷൂട്ട് നടക്കുന്നതാണ് അതിന് കാരണം. ആദ്യ ഭാ​ഗത്തിൽ എത്ര ആശ്ചര്യജനകമാണ് അവരുടെ പ്രകടനം. ആ ബ്രില്ല്യൻസിനൊപ്പം എത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല', എന്നാണ് കങ്കണ കുറിച്ചത്.

ജ്യോതികയുടെ പ്രകടനത്തിനൊപ്പം എത്താൻ കങ്കണയ്ക്ക് സാധിക്കുമോ എന്നത് സെപ്റ്റംബറിൽ അറിയാം. അതേസമയം ആദ്യ ഭാ​ഗത്തിലേക്ക് താൻ എന്തുകൊണ്ടാണ് ജ്യോതികയെ തെരഞ്ഞെടുത്തതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ പി.വാസു.

ജ്യോതികയാണ് ചന്ദ്രമുഖി എന്നറിഞ്ഞപ്പോൾ നായകൻ രജിനികാന്തിന് വലിയ താൽപര്യമില്ലായിരുന്നുവെന്നും പി. വാസു വെളിപ്പെടുത്തി. 'ചന്ദ്രമുഖിയിലേക്ക് ആദ്യം തീരുമാനിച്ചിരുന്നത് സിമ്രാനെയായിരുന്നു. അതിനുശേഷമാണ് ജ്യോതികയെ തീരുമാനിക്കുന്നത്. ജ്യോതികയെ സെലക്ട് ചെയ്ത ശേഷവും രജിനികാന്ത് സാറിന് വലിയ താൽപര്യമില്ലായിരുന്നു.'

'ഒരുപാട് ഡെപ്ത്തുള്ള കഥാപാത്രമല്ലേ ചന്ദ്രമുഖി.. അത് ചെയ്ത് ഫലിപ്പിക്കാൻ ജ്യോതികയ്ക്ക് സാധിക്കുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. ജ്യോതിക ജോളിയായി അടിച്ച് പൊളിച്ച് നടക്കുന്ന പേഴ്സണാലിറ്റിയല്ലേ ചന്ദ്രമുഖി എന്ന സീരിയസ് വേഷം ചെയ്യാൻ സാധിക്കുമോ എന്ന സംശയവുമായിരുന്നു.'

Jyothika, Rajinikanth

'ചന്ദ്രമുഖിക്ക് മുമ്പ് റിലീസ് ചെയ്ത സിനിമകളിലെ ജ്യോതികയുടെ പ്രകടനവും അത്തരത്തിലായിരുന്നുവല്ലോ. മാത്രമല്ല ഖുശിയൊക്കെ ഇറങ്ങിയ സമയവുമായിരുന്നു. പക്ഷെ എനിക്ക് ജ്യോതിക ആ കഥാപാത്രം ചെയ്താൽ നന്നാവുമെന്ന തോന്നൽ വന്നുകൊണ്ടേയിരുന്നു. കാഷ്യലായി സംസാരിക്കുമ്പോൾ പോലും ജ്യോതികയുടെ കണ്ണ് കൊണ്ടുള്ള എക്സ്പ്രഷൻ വ്യത്യസ്തമാണ്.'

'അത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിരുന്നു. ജ്യോതിക ഒരു ടോം ബോയിയെ പോലെയാണെന്ന അഭിപ്രായവും രജിനി സാറിനുണ്ടായിരുന്നുവെന്നും', പി. വാസു പറയുന്നു. ജ്യോതികയുടെ പ്രകടനം മികച്ചതായിരിക്കുമെന്ന് രജിനി​കാന്തിന് തെളിയിച്ച് കൊടുക്കാൻ എടുത്ത ഷോട്ടിനെ കുറിച്ചും പി.വാസു അഭിമുഖത്തിൽ വെളിപ്പെടുത്തി.

'ചന്ദ്രമുഖിയുടെ ചിലങ്കയെ ചൊല്ലി രജിനിയുടെ കഥാപാത്രവും ജ്യോതികയുടെ കഥാപാത്രവും തർക്കിക്കുന്ന സീനാണ് ആദ്യം എടുത്തത്. ആ സീൻ എടുക്കും മുമ്പ് ജ്യോതികയെ കാരവാനിൽ കൊണ്ടുപോയി അവിടെ വെച്ച് ഒരുപാട് തവണ ചെയ്യിപ്പിച്ചു. ശേഷമാണ് രജിനി സാറിനൊപ്പം നിന്ന് ഷോട്ട് എടുത്തത്. ആ സിനിമയിലെ ജ്യോതികയുടെ എൻട്രി സീൻ അതായിരുന്നു.'

'അന്ന് ജ്യോതികയുടെ പ്രകടനം കണ്ടതോടെയാണ് രജിനി സാർ അം​ഗീകരിച്ചതെന്നും അദ്ദേഹത്തിന്റെ മുഖത്ത് അത് വ്യക്തമായിരുന്നുവെന്നും', പി.വാസു പറയുന്നു. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്ക് മണിച്ചിത്രത്താഴിന്റെ തമിഴ് റിമേക്കാണ് ചന്ദ്രമുഖി. പക്ഷെ അന്നും ഇന്നും ശോഭനയോളം പെർഫോം ചെയ്യാൻ വിദ്യ ബാലനോ ജ്യോതികയ്ക്കോ കഴിഞ്ഞിട്ടില്ലെന്നാണ് മലയാളികൾ പറയാറുള്ളത്.

More from Filmibeat

Read more about: jyothika rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X