നിങ്ങളുടെ വീഡിയോ വീട്ടുകാർക്കൊപ്പം കാണാനാകുമോ?; നിങ്ങൾ ഡമ്മി പീസാണ്; ഷക്കീലയ്ക്കെതിരെ ദിവ്യ

സോഷ്യൽ മീഡിയയിൽ ചുരുങ്ങിയ നാൾ കൊണ്ട് ശ്രദ്ധ നേടിയയാളാണ് ദിവ്യ കള്ളാച്ചി. കാമുകനായ കാർത്തിയെ തേടിക്കൊണ്ടുള്ള കോമഡ‍ി വീഡിയോകളിലൂടെയാണ് ദിവ്യ ശ്രദ്ധ നേടുന്നത്. ഒറ്റ നോട്ടത്തിൽ യഥാർത്ഥത്തിൽ നടക്കുന്ന സംഭവമായേ ദിവ്യയുടെ യൂട്യൂബ് വീഡിയോകൾ കണ്ടാൽ തോന്നൂ. എന്നാൽ കാർത്തി ദിവ്യയുണ്ടാക്കിയ സാങ്കൽപ്പിക കഥാപാത്രമാണ്. കണ്ടന്റിന് വേണ്ടി മറ്റ് ചില തന്ത്രങ്ങളും ദിവ്യയും ടീമും പയറ്റി. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് തന്റെ വിവാഹ വീഡിയോ ദിവ്യ ചാനലിൽ പങ്കുവെച്ചത്.

തേനി ഈശ്വരൻ എന്നയാളെയാണ് ദിവ്യ വിവാഹം ചെയ്തത്. എന്നാൽ ഇത് യഥാർത്ഥ വിവാഹമായിരുന്നില്ല. യൂട്യൂബ് കണ്ടന്റിന് വേണ്ടിയാണ് ഇങ്ങനെയൊരു വിവാഹ ചടങ്ങ് നടത്തിയത്. ഈ സംഭവം വലിയ തോതിൽ ചർച്ചയായി. ഇതിന്റെ പേരിൽ ഒരു അഭിമുഖ പരിപാടിയിൽ നടി ഷക്കീല ദിവ്യയെ രൂക്ഷമായി വിമർശിക്കുകയുമുണ്ടായി. ഇപ്പോഴിതാ ഷക്കീലയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ദിവ്യ.

 Divya Kallachi, Shakeela

ഒരുപാട് പേർ നിങ്ങളെ അമ്മയെന്ന് വിളിക്കുന്നു. പക്ഷെ ഞാൻ നിങ്ങളെ അമ്മയെന്ന് വിളിക്കില്ല. നിങ്ങൾ വലിയ സെലിബ്രിറ്റിയാണെന്ന് സ്വയം കരുതുന്നു. നിങ്ങൾ സെലിബ്രിറ്റിയില്ല. ഡമ്മി പീസാണ്. ലക്ഷ്മി രാമകൃഷ്ണൻ നിങ്ങളുടേത് പോലെ ഒരു ഷോ ചെയ്യുന്നുണ്ട്. അവർ എങ്ങനെ ഒരാൾക്ക് മര്യാദ നൽകുന്നു എന്നത് നിങ്ങൾ കണ്ട് പഠിക്കണം.

അവരുടെ ലെവലിലേക്ക് നിങ്ങൾ വരുന്നില്ല. ഞാൻ ചെയ്യുന്ന വീഡിയോകൾ കുടുംബത്തോടൊപ്പം ഇരുന്ന് കാണാം. നിങ്ങളുടെ മുപ്പത് വർഷം മുമ്പുള്ള വീഡിയോ കുടുംബത്തോടൊപ്പം കാണാൻ പറ്റുമോയെന്നും ദിവ്യ ചോദിച്ചു. വീഡിയോയ്ക്ക് നിരവധി കമന്റുകൾ വന്നിട്ടുണ്ട്.

 Divya Kallachi, Shakeela

ഷക്കീലയുടെ ശകാരം കേട്ടതിന്റെ ദേഷ്യം തീർക്കുകയാണ് ദിവ്യയെന്ന് ചിലർ കമന്റ് ചെയ്തു. ‌‌വിവാഹ വീഡിയോ കണ്ടവർ യഥാർത്ഥത്തിൽ തന്റെ വിവാഹം നടന്നെന്ന് കരുതന്നെന്നും സത്യാവസ്ഥ പൊതുജനങ്ങൾ അറിയണമെന്നും പറഞ്ഞാണ് അടുത്തിടെ ഷക്കീലയുടെ ഷോയിലേക്ക് ദിവ്യ എത്തിയത്. ഷോയിൽ ദിവ്യയോട് രൂക്ഷമായാണ് ഷക്കീല സംസാരിച്ചത്.

കണ്ടന്റിന് വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യാൻ നിനക്ക് വട്ടുണ്ടോ എന്ന് ഷക്കീല ദിവ്യയോട് ചോദിച്ചു. അഭിമുഖത്തിനിടെ ദിവ്യ അസ്വസ്ഥയാവുകയും ചെയ്തിരുന്നു. ഇവൾ നിഷകളങ്കയാണെന്നാണ് കരുതിയത്, പക്ഷെ ഇവൾ മണ്ടിയാണ്. ഇവളോട് എനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞാണ് ഷക്കീല അന്ന് ഷോ അവസാനിപ്പിച്ചത്. മോശമായ അഭിമുഖമായതിനാൽ പ്രേക്ഷകരോട് ക്ഷമ ചോദിക്കുന്നെന്നും അന്ന് ഷക്കീല പറഞ്ഞു.

തമിഴ് വിനോദ മേഖലയിൽ ഷക്കീലയിപ്പോൾ സജീവമാണ്. ഒന്നിലേറെ ടോക് ഷോകളിൽ ഷക്കീല അവതാരകയായെത്തുന്നുണ്ട്. അടുത്തിടെ ബി​ഗ് ബോസ് തെലുങ്കിന്റെ സീസണിൽ മത്സരാർത്ഥിയായി ഷക്കീലയെത്തി. എന്നാൽ ആദ്യ ആഴ്ചയിൽ ഷക്കീല ഷോയിൽ പുറത്തായി.

തമിഴ് ജനതയ്ക്കിടയിൽ ഇന്ന് വലിയ സ്വീകാര്യത ഷക്കീലയ്ക്കുണ്ട്. അഭിമുഖങ്ങളിൽ തന്റെ ജീവിത കഥകൾ തുറന്ന് പറഞ്ഞതോടെ ഷക്കീലയ്ക്കുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറി. ഒരു കാലത്ത് ബി ​ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്ന ഷക്കീല ഇന്ന് ഇത്തരം സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണ്. കോമഡി വേഷങ്ങളിലാണ് പിന്നീട് ഷക്കീലയെ കൂടുതലായി കണ്ടത്.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X