'എന്റെ സ്വന്തം ചേച്ചിയുടെ മകനല്ലേ എന്ന് ചോദിച്ചു'; വിക്രമും അമ്മാവൻ ത്യാഗരാജും തമ്മിലുള്ള പ്രശ്നം
തമിഴകത്ത് അന്നും ഇന്നും വ്യത്യസ്തമായ സിനിമകളിലൂടെയാണ് ചിയാൻ വിക്രം പ്രേക്ഷകർക്ക് മുന്നിലെത്താറ്. സൂപ്പർ സ്റ്റാറുകൾ അരങ്ങ് വാഴുന്ന സിനിമാ രംഗത്ത് വിക്രമിന് മുൻനിര സ്ഥാനം ലഭിച്ച ഈ വ്യത്യസ്തയിലൂടെയാണ്. കഥാപാത്രത്തിന് വേണ്ടി എന്ത് സാഹസികതയ്ക്കും തയ്യാറാകുന്ന വിക്രം ആരാധകരെ ഒന്നിലേറെ തവണ ഞെട്ടിച്ചിട്ടുണ്ട്. ഐ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച വിക്രമിനെ കണ്ട് ഏവരും അമ്പരന്നു.
സിനിമയ്ക്കായി 30 കിലോ ശരീര ഭാരമാണ് വിക്രം കുറച്ചത്. നടന്റെ മെലിഞ്ഞ് ക്ഷീണിച്ച രൂപം പലരും ഞെട്ടി. ഷൂട്ടിംഗിനിടെ കനത്ത ശബ്ദം കേട്ടാൽ പോലും വിക്രമിന്റെ ശരീരം വിറയ്ക്കുമായിരുന്നു. അത്രമാത്രം നടന്റെ ശരീരത്തെ ഈ മേക്ക് ഓവർ ശോഷിപ്പിച്ചു. സിനിമയോടുള്ള വിക്രമിന്റെ ആത്മാർത്ഥത അന്നാണ് ഏവരും ഒരുപോലെ തിരിച്ചറിഞ്ഞത്.

ഇന്നത്തെ നിലയിലേക്കുള്ള വിക്രമിന്റെ ഉയർച്ച എളുപ്പമായിരുന്നില്ല. അവസരങ്ങൾ തേടി അലഞ്ഞ ഒരു കാലം വിക്രമിനുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റായി അക്കാലത്ത് ഇദ്ദേഹം പ്രവർത്തിച്ചു. മിൻസാര കനവിൽ പ്രഭുദേവയ്ക്ക് ഡബ് ചെയ്തത് വിക്രമാണ്. ചില മലയാള സിനിമകളിലും അക്കാലത്ത് വിക്രം അഭിനയിച്ചു. വിക്രം കരിയറിൽ എങ്ങുമെത്താത്ത കാലത്ത് നടന്റെ അമ്മാവന്റെ മകൻ പ്രശാന്ത് തമിഴ് സിനിമകളിലെ താരമാണ്. നടനും ഫിലിം മേക്കറുമായി ത്യാഗരാജാണ് പ്രശാന്തിന്റെ പിതാവ്. ഇദ്ദേഹം വിക്രമിന്റെ അമ്മാവനാണ്.
ഈ കുടുംബബന്ധത്തെക്കുറിച്ച് ആരാധകരിൽ മിക്കവർക്കും അറിയില്ല എന്നതാണ് കൗതുകരം. പൊതുവേദികളിൽ വിക്രമിനെക്കുറിച്ച് പ്രശാന്തോ ത്യാഗരാജനോ സംസാരിക്കാറില്ല. മറുവശത്ത് വിക്രമും തന്റെ അമ്മാവനെക്കുറിച്ചും കസിനെക്കുറുച്ചും പരാമർശിക്കാറില്ല. ഇവർക്കിടയിൽ ചില അസ്വാരസ്യങ്ങളുണ്ടെന്ന് തമിഴകത്ത് കുറേനാളുകളായി സംസാരമുണ്ട്.

വിക്രം സിനിമാ രംഗത്ത് വളർന്നാൽ പ്രശാന്തിന്റെ കരിയറിന് വെല്ലുവിളിയാകുമെന്ന് ത്യാഗരാജൻ ഭയന്നെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു. പ്രശാന്തിന്റെ വളർച്ചയ്ക്ക് വിക്രം തടസ്സമാകും എന്ന സംസാരം വന്നപ്പോഴാണ് വിക്രമിന് കാലിന് അപകടം സംഭവിക്കുന്നത്.
ഇതോടെ വിക്രമിന്റെ കരിയർ ഇല്ലാതാക്കാൻ ത്യാഗരാജൻ ശ്രമിക്കുന്നു എന്ന വാർത്തകൾ വന്നു. എന്നാൽ ത്യാഗരാജൻ എന്നോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞത് അവൻ എന്റെ സ്വന്തം ചേച്ചിയുടെ മകനാണ്, അങ്ങനെ ഒരിക്കലും ചെയ്യില്ലെന്നാണ്.
അപകടത്തിന് ശേഷം വിക്രമിനെ പോയി കണ്ടു. ദക്ഷണേന്ത്യയിലെ ഏറ്റവും നല്ല ഓർത്തോ ഡോക്ടറെ കാണിച്ച് ചികിത്സിച്ചത് ഞാനാണ്. എന്റെ സഹോദരിയുടെ മകനോട് അങ്ങനെ ചെയ്യാൻ എനിക്ക് പറ്റില്ല. നിങ്ങൾ വിക്രമിനോട് ചോദിച്ച് നോക്കൂ എന്ന് ത്യാഗരാജൻ പറഞ്ഞെന്നും ചെയ്യാറു ബാലു വെളിപ്പെടുത്തി.

വിക്രം സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പടുമ്പോഴേക്കും പ്രശാന്തിന്റെ കരിയർ ഗ്രാഫ് താഴ്ന്നിട്ടുണ്ട്. തമിഴകത്ത് ഒരു കാലത്ത് മുൻനിര നായക നടനായിരുന്ന പ്രശാന്തിന്റെ വീഴ്ച ആരാധകർക്കിടയിൽ ഇപ്പോഴും ചർച്ചയാകാറുണ്ട്. വിജയ്, അജിത്ത് തുടങ്ങിയ താരങ്ങൾക്കൊപ്പം തമിഴകത്ത് സജീവമായിരുന്ന പ്രശാന്തിന് കൈനിറയെ അവസരങ്ങൾ അക്കാലത്ത് ലഭിച്ചു. എന്നാൽ പിന്നീട് പ്രശാന്തിനെ തേടി പരാജയങ്ങൾ വന്നു.
ഇതിനിടെ ഭാര്യ ഗൃഹലക്ഷ്മിയുമായുള്ള വിവാഹമോചനും തുടർന്നുണ്ടായ പ്രശ്നങ്ങളും താരത്തിന്റെ അഭിനയ ജീവിതത്തെ ബാധിച്ചു. അഭിനയ രംഗത്ത് തുടരുന്നുണ്ടെങ്കിലും വിജയ്, അജിത്ത്, വിക്രം, സൂര്യ തുടങ്ങിയ താരങ്ങളേക്കാൾ ബഹുദൂരം പിന്നിലാണ് പ്രശാന്തിന്റെ ഇന്നത്തെ സ്ഥാനം.


Click it and Unblock the Notifications











