മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്ത് അബദ്ധമായി, ശ്രീദേവിയുടെ നഷ്ടം! ശ്രുതി ഹാസന് സംഭവിച്ചത് മനസിലായില്ല; ഡോക്ടർ
മാറിടങ്ങള്‍ക്കും നിതംബങ്ങള്‍ക്കും വലിപ്പം കൂട്ടുകയും മൂക്കിനും ചുണ്ടിനുമൊക്കെ മാറ്റം വരുത്തുകയും ചെയ്ത് പല നടിമാരും വാര്‍ത്തകളില്‍ നിറയാറുണ്ട്. വളരെ സുന്ദരിമാരായ പല നടിമാരും പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് സൗന്ദര്യം കൂട്ടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ മൂക്കിന് സര്‍ജറി ചെയ്ത് അതൊരു പരാജയമായി പോയ നടിയാണ് ശ്രീദേവി. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടി അത്തരമൊരു സര്‍ജറിയ്ക്ക് വിധേയായത്.
അതുപോലെ മുഖത്തിന് മാറ്റം വരുത്തിയ ഇന്ത്യയിലെ പ്രമുഖ നടന്‍ വളരെ മോശമായ അവസ്ഥയിലേക്ക് പോയിട്ടുണ്ട്. അതുവരെ ഉണ്ടായിരുന്ന ഭംഗിയൊക്കെ പോയി വൃത്തിക്കെട്ട അവസ്ഥയിലേക്ക് ആണ് ഇത്തരം സര്‍ജറികള്‍ പലരെയും എത്തിക്കുന്നത്. ഈ വിഷയത്തില്‍ പ്രമുഖരായ താരങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പ്രശസ്ത ഡോക്ടര്‍ കാന്തരാജ്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ഇന്ത്യയിലെ പ്രമുഖ നടനായ ദേവാനന്ദ് ജപ്പാനില്‍ പോയിട്ടാണ് മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ഒരു മാസമേ ആ ഭംഗി ഉണ്ടായിട്ടുള്ളു. അദ്ദേഹം മരിക്കുന്ന സമയത്ത് മുഖമൊക്കെ അത്രയും വൃത്തിക്കെട്ട രൂപമായി മാറി. മുന്‍പ് കാണാന്‍ ഭംഗിയുണ്ടായിരുന്ന കവിളൊക്കെ ചാടി വന്നു. കഴുത്തിന്റെ സൈഡില്‍ നിന്നും കവിളിലെ മസില്‍ എടുത്താല്‍ പ്രായം കുറവ് പോലെ തോന്നിക്കും. ദേവാനന്ദ് ചെയ്തത് അതായിരുന്നു. പക്ഷേ ആറ് മാസം കഴിഞ്ഞപ്പോഴെക്കും അദ്ദേത്തിന്റെ മൂക്ക് വലുതായി. ബാക്കി മുഖമൊക്കെ തൂങ്ങി പോയി.
ശ്രുതി ഹാസന്‍ മുഖത്ത് സര്‍ജറി ചെയ്തിട്ട് സുന്ദരിയായി ഇരിക്കുന്നുവെന്ന് പറയുന്നു. പക്ഷേ അതൊക്കെ എത്ര നാള്‍ ഉണ്ടാവുമെന്ന് നോക്കാം. ജനിച്ചപ്പോള്‍ മുതലേ അവരെ കാണാന്‍ നല്ലതായിരുന്നു. ചെറുപ്പത്തിലെ ഞാന്‍ ശ്രുതിയെ കണ്ടിട്ടുണ്ട്. നല്ല സുന്ദരിയായിരുന്നു. ഇളയകുട്ടിയാണ് പിന്നെയും കമല്‍ ഹാസന്റെ രൂപത്തിലുള്ളത്. എന്ത് സര്‍ജറിയാണ് അവര്‍ ചെയ്തതെന്ന് അറിയില്ല. എന്തായാലും കാണാന്‍ നല്ലതായിട്ടാണ് ഉള്ളത്.
ഒരു കാലത്ത് മേക്കപ്പിലൂടെ മുഖത്തിന്റെ ഷേപ്പ് മാറ്റുമായിരുന്നു. നടി സരോജ ദേവിയുടെ മുഖം സ്‌ക്വയര്‍ ഷേപ്പിലായിരുന്നു. ചില സിനിമകളില്‍ അവരുടെ മുഖം ഓവല്‍ ഷേപ്പിലേക്ക് മാറ്റിയത് മേക്കപ്പ്മാനാണ്. അങ്ങനെ മേക്കപ്പിലൂടെ മാറ്റം വരുത്തിയിരുന്നെങ്കില്‍ ഇന്നത് സര്‍ജറിയായി മാറി.

മൂക്കിന് വേണ്ടി സര്‍ജറി ചെയ്ത് പരാജയപ്പെട്ട ആളാണ് നടി ശ്രീദേവി. കുടമുല്ല പോലുള്ള മൂക്ക് കണ്ട് ഞങ്ങളൊക്കെ ആസ്വദിച്ചിട്ടുള്ളതാണ്. പക്ഷേ അതുകൊണ്ട് പോയി സര്‍ജറി ചെയ്ത് കുളമാക്കി. അശ്ലീലമായി പോയെന്ന് പറയാം. പക്ഷേ ഹിന്ദിക്കാര്‍ക്ക് അവരുടെ ആ ലുക്ക് ഇഷ്ടപ്പെട്ടു. കോസ്‌മെറ്റിക് സര്‍ജറി ചെയ്തത് കൊണ്ടാണ് ശ്രീദേവി പെട്ടെന്ന് മരണപ്പെട്ടതെന്ന് പറയുന്നുണ്ടെങ്കിലും അതിനെ കുറിച്ച് കൃത്യമായി എനിക്കറിയില്ല.
ശ്രീദേവി ഹിന്ദി സിനിമയിലേക്ക് പോയ സമയത്ത് തന്നെ ഇത്തരം സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. ഏകദേശം പതിനഞ്ചോ പതിനാറോ വര്‍ഷം മുന്‍പ് അങ്ങനെ ചെയ്തിട്ടുണ്ട്. പിന്നീട് സംഭവിച്ചത് എന്താണെന്ന് എനിക്ക് വ്യക്തമല്ല. ഇതുപോലെയുള്ള എന്ത് സര്‍ജറി ചെയ്താലും അതിന്റെയൊക്കെ സൈഡ് എഫക്ട് ഉണ്ടാവും. അത് താങ്ങാന്‍ പറ്റുന്നവര്‍ താങ്ങും. അല്ലാത്തവര്‍ അസുഖത്തിലൂടെ പോകുമെന്നുമാണ് ഡോക്ടര്‍ വ്യക്തമാക്കുന്നത്.
പ്രായം കുറക്കുക എന്നത് ആരെ കൊണ്ടും സാധിക്കുന്ന കാര്യമല്ല. ഇത്തരം കോസ്‌മെറ്റിക് സര്‍ജറികളിലൂടെ ആളുകളുടെ ഭംഗി കൂട്ടാനുള്ള ശ്രമം പരാജയം മാത്രമാണ്. ചിലരുടെ ആരോഗ്യവസ്ഥ അനുസരിച്ച് കുറച്ച് വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. എന്നാലും എല്ലാവര്‍ക്കും ഇതൊരു വിജയമാവില്ല. വ്യായാമങ്ങളും മറ്റുമൊക്കെ ചെയ്ത് ചുറുചുറുക്ക് നിലനിര്‍ത്താന്‍ സാധിക്കും. ഗ്ലാമറൊക്കെ കാണുന്ന പ്രേക്ഷകരുടെ കാഴ്ചയ്ക്ക് അനുസരിച്ചാണ്. ഒരാള്‍ കാണാന്‍ ഭംഗിയുണ്ടെന്ന് പറയുന്ന ആള്‍ മറ്റൊരാളുടെ കണ്ണില്‍ കുരങ്ങനെ പോലെയായിരിക്കും. അതൊക്കെ കാണുന്നവരുടെ കണ്ണിന് അനുസരിച്ചിരിക്കുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications