കാമുകനുമായിട്ടുള്ള വിവാഹമെന്നാണ്? കല്യാണത്തെ കുറിച്ച് ഒരു തീരുമാനവും ആയിട്ടില്ലെന്ന് താരപുത്രി ശ്രുതി ഹാസന്‍

ഉലകനായകന്‍ കമല്‍ ഹാസന്‍ മകള്‍ എന്നതിലുപരി ബോള്‍ഡായിട്ടും ഫാഷനും ജീവിതരീതിയും കൊണ്ട് പ്രശസ്തയാണ് ശ്രുതി ഹാസന്‍. വിമര്‍ശനങ്ങള്‍ നോക്കാതെ സ്വന്തം നിബന്ധനകള്‍ക്ക് വിധേയമായി ജീവിക്കുകയും ചെയ്യുകയാണ് താരപുത്രി. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് കുറേ കാലം നായികയായി തിളങ്ങിയെങ്കിലും ഇപ്പോള്‍ ഇടവേളകള്‍ എടുത്തിരിക്കുകയാണ്.

ഇതിനിടയില്‍ ശ്രുതിയുടെ ഒരു പ്രണയം പരാജയമാവുകയും ചെയ്തു. അതില്‍ നിന്നും മറ്റൊരു പ്രണയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് താരം. മുന്‍പ് കാമുകനായ ശാന്തനു ഹസാരികയെ കുറിച്ച് ശ്രുതി വെളിപ്പെടുത്തിയിട്ടണ്ട്. ഇതോടെ വിവാഹമെന്നാണെന്നുള്ള ചോദ്യം വന്നു. ഒടുവില്‍ വാര്‍ത്തകളോട് നടി തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍.

വിവാഹം കഴിക്കാന്‍ യാതൊരു പ്ലാനും ഇല്ലെന്നാണ് ശ്രുതി പറയുന്നത്

പെട്ടന്നൊന്നും വിവാഹം കഴിക്കാന്‍ യാതൊരു പ്ലാനും ഇല്ലെന്നാണ് ശ്രുതി പറയുന്നത്. ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു നടി. വിവാഹത്തെ കുറിച്ചുള്ള പ്ലാന്‍ എന്താണെന്ന് ചോദിച്ചാല്‍ 'എനിക്കൊരു അഭിപ്രായവുമില്ല, നിങ്ങളോട് ഇതിനുള്ള മറുപടി പറയാനായിട്ടും ഒന്നുമില്ലെന്നാണ്' ശ്രുതി പറഞ്ഞത്. എന്നാല്‍ നടി ആലിയ ഭട്ടിന് ആശംസയുമായി വന്ന ശ്രുതിയുടെ കമന്റ് സോഷ്യല്‍ മീഡിയയിലൂടെ വലിയ രീതിയിലാണ് പ്രചരിച്ചത്.

ആലിയയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് ശ്രുതിയും കമന്റിട്ടു

ബോളിവുഡ് സുന്ദരി ആലിയ ഭട്ടും നടന്‍ രണ്‍ബീര്‍ കപൂറും ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ ആലിയയുടെ പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് ശ്രുതിയും കമന്റിട്ടു. ഇതിന് പിന്നാലെയാണ് ശ്രുതിയോടും വിവാഹക്കാര്യം അന്വേഷിച്ച് ആരാധകര്‍ എത്തിയത്. എന്തായാലും കാമുകന്റെ കൂടെ ഇപ്പോഴുള്ള ജീവിതം ആഘോഷമാക്കുകയാണ് നടി.

അമേരിക്കന്‍ നാടകനടനായ മൈക്കിള്‍ കോര്‍സലോയുമായി വര്‍ഷങ്ങളോളം ശ്രുതി പ്രണയത്തിലായിരുന്നു

അമേരിക്കന്‍ നാടകനടനായ മൈക്കിള്‍ കോര്‍സലോയുമായി വര്‍ഷങ്ങളോളം ശ്രുതി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം പാതി വഴിയില്‍ അവസാനിപ്പിച്ചു. പിന്നീടാണ് ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹന്‍സാരികയുമായി നടി അടുപ്പത്തിലായത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോസും സോഷ്യല്‍ മീഡിയലിലൂടെ പങ്കുവെക്കുന്നത് പതിവാണ്. ഇതിനിടയിലാണ് ശാന്തനുവുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ശ്രുതി വെളിപ്പെടുത്തിയത്.

 ഡല്‍ഹി സ്വദേശിയായ ശാന്തനുവും ശ്രുതിയും കുറേ നാളുകളായി നല്ല സൗഹൃദത്തിലാണ്

ഡല്‍ഹി സ്വദേശിയായ ശാന്തനുവും ശ്രുതിയും കുറേ നാളുകളായി നല്ല സൗഹൃദത്തിലാണ്. ഇതിനിടയില്‍ നടിയുടെ മുപ്പത്തിയഞ്ചാം ജന്മദിനത്തിലാണ് ശ്രുതി വീണ്ടും പ്രണയത്തിലായോ എന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ശ്രുതി ഹാസന്‍ വിവാഹിതയായെന്ന് പല തവണ വാര്‍ത്ത വന്നെങ്കിലും അതൊക്കെ നടി നിഷേധിച്ചു. വിവാഹത്തെ കുറിച്ചൊന്നും ഉടനെ ചിന്തിക്കുന്നില്ലെന്ന നിലപാടിലാണ് ശ്രുതി. നിലവില്‍ പ്രഭാസ് നായകനായി അഭിനയിക്കുന്ന സലാര്‍ എന്ന സിനിമയാണ് ശ്രുതിയുടേതായി റിലീസിനൊരുങ്ങുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X