ഗൗതമി ഈ നടന്മാരെ തഴഞ്ഞതാണോ? ചിരഞ്ജീവിയുടെയും ബാലകൃഷ്ണയുടെയും കൂടെ അഭിനയിക്കാത്തതിനെ പറ്റി നടി
നടി ഗൗതമി എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായിരുന്നു. അക്കാലത്തെ സൂപ്പര്‍ സ്റ്റാറുകളുടെയെല്ലാം നായികയായി നടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ക്യൂട്ട് ലുക്കും ശാലീന സൗന്ദര്യവുമൊക്കെയാണ് ഗൗതമിയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്. നിലവില്‍ അമ്മ റോളുകളിലും ക്യാരക്ടര്‍ വേഷങ്ങളുമൊക്കെ ചെയ്യുകയാണ് നടി.
എണ്‍പതുകളുടെ അവസാനത്തിലാണ് ഗൗതമി തെലുങ്ക് സിനിമയിലേക്ക് എത്തുന്നത്. എന്നാല്‍ അവിടുത്തെ മെഗാസ്റ്റാറായ ചിരഞ്ജീവിയുടെ കൂടെയോ ബാലകൃഷ്ണയുടെ കൂടെയോ ഒന്നും അഭിനയിക്കാന്‍ നടിയ്ക്ക സാധിച്ചില്ല. എന്തുകൊണ്ടാണ് ഇത്രയും വലിയ താരങ്ങളെ മാറ്റി നിര്‍ത്തിയതെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഗൗതമിയുടെ കൈയ്യിലുണ്ട്. അതുപോലെ താരങ്ങളുടെ സംഗമത്തിൽ നിന്ന് വിട്ട് നിൽക്കാനുള്ള കാരണവും അഭിമുഖത്തിലൂടെ നടി പറയുകയാണ്.

തെലുങ്ക് സിനിമയില്‍ നായികയായി വന്നതിന് ശേഷം ഗൗതമി ഒന്നാമത് തന്നെയായിരുന്നു. അന്ന് യുവതാരങ്ങളായി തിളങ്ങിയ ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളായ വെങ്കിടേഷ്, നാഗാര്‍ജുന എന്നിവരുടെ ജോഡിയായി സ്‌ക്രീനില്‍ ആരവമുയര്‍ത്താന്‍ ഗൗതമിയ്ക്ക് സാധിച്ചു. ഇവര്‍ക്ക് പുറമേ ചെറുതും വലുതുമായ നിരവധി നായകന്മാര്‍ക്കൊപ്പവും അഭിനയിച്ചിരുന്നു. എന്നാല്‍ തെലുങ്ക് സ്റ്റാര്‍ ഹീറോകളായ മെഗാസ്റ്റാര്‍ ചിരഞ്ജീവിയോടൊപ്പവും നടനസിംഹം ബാലകൃഷ്ണയ്ക്കൊപ്പവും ഗൗതമി സിനിമ ചെയ്തിട്ടില്ല.

ഇവര്‍ക്കൊപ്പം സിനിമ ചെയ്യാത്തതിന്റെ യഥാര്‍ത്ഥ കാരണം അടുത്തിടെ ഒരു അഭിമുഖത്തില്‍ ഗൗതമി വെളിപ്പെടുത്തിയിരിക്കുകയാണ്. 'ചിരഞ്ജീവി ഗാരു, ബാലകൃഷ്ണ ഗാരു എന്നിവരുടെ ചിത്രങ്ങളില്‍ നിന്നും എനിക്കും അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷേ അവരുടെ കൂടെ അഭിനയിക്കാനായി എനിക്ക് ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നു.
അങ്ങനെ ഷൂട്ടിങ്ങിന് കൃത്യമായി എത്താന്‍ പറ്റാത്തത് കൊണ്ട് ആ രണ്ടു പേരുമായി എനിക്ക് സിനിമകളൊന്നും ചെയ്യാന്‍ കഴിയാതെ പോയത്. പലപ്പോഴും ഈ രണ്ട് നായകന്മാരുടെ ചിത്രങ്ങളില്‍ നിന്ന് അവസരം ലഭിച്ചപ്പോഴൊക്കെ ഞാന്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരുന്നുവെന്നാണ്', ഗൗതമി പറയുന്നത്.

അതേ സമയം എണ്‍പതുകളില്‍ അഭിനയിച്ചിരുന്ന തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും എല്ലാ വര്‍ഷവും കൂടിച്ചേരാറുണ്ട്. അക്കൂട്ടത്തില്‍ ഗൗതമിയെ കാണാത്തതന്താണെന്ന ചോദ്യത്തിനും നടി വിശദീകരണം നല്‍കി. 'താരങ്ങള്‍ സംഘടിപ്പിക്കുന്ന ആ പരിപാടിയിലേക്ക് അവര്‍ എന്നെയും ക്ഷണിക്കാറുണ്ട്.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരെല്ലാം എന്നെക്കാള്‍ സീനിയര്‍മാരാണ്. അതുകൊണ്ട് അവരോട് എനിക്ക് വലിയ ബഹുമാനമുണ്ട്. എനിക്ക് അങ്ങനെയുള്ളവരുമായി ആസ്വദിക്കാന്‍ കഴിയില്ലെന്ന് തോന്നിയത് കൊണ്ടാണ് ഞാന്‍ പോകാതിരിക്കുന്നതെന്നാണ്', ഗൗതമി പറയുന്നത്.

മാത്രമല്ല തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മാതാപിതാക്കള്‍ നല്‍കിയ പിന്തുണയെ കുറിച്ചും നടി സംസാരിച്ചിരുന്നു. ' തന്നെ എല്ലാ കാലത്തും പ്രോത്സാഹിപ്പിച്ചിരുന്നത് മാതാപിതാക്കളാണ്. എന്നാല്‍ അവരോട് പറയാതെ താനൊരു കാര്യ ചെയ്തിരുന്നു. അത് സിനിമാ നിര്‍മ്മാണത്തിലേക്ക് ചുവടുവെച്ചതാണെന്നാണ് ഗൗതമി പറയുന്നത്.
മുന്‍പ് നടന്‍ കമല്‍ ഹാസനൊപ്പം ലിവിങ് ടുഗദറായി ജീവിച്ചിരുന്ന ഗൗതമി ഇപ്പോള്‍ സിംഗിള്‍ മദറായി കഴിയുകയാണ്. കമലുമായി ബന്ധം വേര്‍പ്പെടുത്തിയതോട് കൂടിയാണ് നടി മകളുടെ കൂടെ ജീവിക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്. നിലവില്‍ സിനിമയ്ക്ക് പുറമേ സീരിയലുകളിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.


Click it and Unblock the Notifications











