അച്ഛൻ എത്തിയത് പോലും വിവാഹത്തിന് കുറച്ച് മുമ്പ്; ​ഗൗതമുമായി സംസാരമില്ല; ക്ഷണക്കത്ത് നൽകിയപ്പോൾ

തമിഴകത്ത് യുവനിരയിൽ ശ്രദ്ധേയനാണ് നടൻ ​ഗൗതം കാർത്തിക്. പഴയ കാല നടൻ കാർത്തിക്കിന്റെ മകനായ ​ഗൗതമിന് മികച്ച അരങ്ങേറ്റമാണ് സിനിമയിൽ‌ ലഭിച്ചത്. മണിരത്നം സംവിധാനം ചെയ്ത കടൽ ആയിരുന്നു ആദ്യ സിനിമ. എന്നാൽ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഉയർച്ച താഴ്ചകൾ ഒരുപോലെ വന്നാണ് ​​ഗൗതമിന്റെ കരിയർ മുന്നോട്ട് പോയത്. കഴിഞ്ഞ വർഷമാണ് ​ഗൗതമും മഞ്ജിമ മോ​​ഹനും വിവാഹിതരായത്. ചെന്നെെയിൽ ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടന്നത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ​ഗൗതമും മഞ്ജിമയും വിവാഹിതരായത്. ഗൗതമും മഞ്ജിമയും പ്രണയത്തിലാണെന്ന് നേരത്തെ പല തവണ ​ഗോസിപ്പുകൾ പരന്നിരുന്നു. എന്നാൽ താരങ്ങൾ ഇതിനോട് പ്രതികരിച്ചിരുന്നില്ല. വിവാഹത്തിന് കുറച്ച് നാൾ മുമ്പാണ് ബന്ധത്തെക്കുറിച്ച് ഇരുവരും ആരാധകരോട് തുറന്ന് പറയുന്നത്. ഇപ്പോഴിതാ ​ഗൗതം-മഞ്ജിമ വിവാഹത്തെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Karthik

അച്ഛൻ കാർത്തിക്കുമായി അസ്വാരസ്യങ്ങളുള്ള ​ഗൗതം വിവാഹ സമയത്ത് പോലും അച്ഛന് വലിയ പ്രാധാന്യം നൽകിയില്ലെന്ന് ഇദ്ദേഹം പറയുന്നു. ഗൗതം കാർത്തിക്കും മഞ്ജിമ മോഹനും മാത്രമാണ് വിവാഹക്കാര്യം അറിയിക്കാൻ പത്രസമ്മേളനത്തിന് വന്നത്. അച്ഛൻ വരാത്തതെന്തെന്ന ചോദ്യങ്ങൾ വന്നു. സിനിമയിലെയും രാഷ്ട്രീയത്തിലെയും എല്ലാവരെയും ക്ഷണിച്ച് മകന്റെ വിവാഹം ​ആഘോഷമായി നടത്താനാണ് കാർത്തിക് ആ​ഗ്രഹിച്ചത്. എന്നാൽ അച്ഛനും മകനും തമ്മിൽ വലിയ സംസാരമില്ല.

അച്ഛന് ക്ഷണിക്കാനായി 75 വിവാഹക്കത്തുകൾ മാത്രമാണ് ​ഗൗതം നൽകിയത്. ആർക്കെങ്കിലുമൊക്കെ കൊടുക്കെന്ന് പറഞ്ഞു. എന്നാൽ കാർത്തിക് ആരെയും ക്ഷണിച്ചില്ല. കല്യാണത്തിന് കുറച്ച് മുമ്പാണ് കാർത്തിക് വന്നത്. ഗൗതമിന്റെ അമ്മയുടെ സഹോദരിയെയാണ് കാർത്തിക് രണ്ടാമത് വിവാഹം ചെയ്തത്. ആ ബന്ധത്തിലും ഒരു മകനുമുണ്ടെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

Gautham Karthik

അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ ​ഗൗതം കാർത്തിക് തുറന്ന് പറഞ്ഞിരുന്നു. അച്ഛനും അമ്മയും തനിക്ക് ഒമ്പത് വയസുള്ളപ്പോൾ മുതൽ പരസ്പരം മിണ്ടുന്നില്ല. അവർ വേർപിരിഞ്ഞിട്ട് വർഷങ്ങളായി. ഞാനും സഹോദരനും അമ്മയ്ക്കൊപ്പമാണ് വളർന്നത്. അച്ഛൻ ചെന്നെെയിലായിരുന്നു. സിനിമാ തിരക്കുകൾ കാരണം വർഷത്തിൽ ഒന്നോ രണ്ടോ തവണ വിളിക്കും. എപ്പോഴെങ്കിലും വന്ന് കാണും. വളരെ കഷ്ടപ്പെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്.

അച്ചന്റെയും അമ്മയുടെയും വേർപിരിയൽ തന്നെ ഏറെ ബാധിച്ചെന്നും ​ഗൗതം കാർത്തിക് തുറന്നു. പരിപാടികൾക്ക് സ്റ്റേജിൽ കയറുമ്പോൾ എന്റെ കണ്ണുകൾ അദ്ദേഹത്തെ തിരയും. പിന്നെ അമ്മയെങ്കിലും വന്നല്ലോ എന്ന് ഓർത്ത് സമാധാനിക്കും. ജീവിതത്തിൽ വിഷമങ്ങൾ എല്ലാവർക്കുമുണ്ട്. എന്നാൽ അതെല്ലാം താൽക്കാലികം മാത്രമാണെന്നും ​ഗൗതം കാർത്തിക് പറഞ്ഞു.

രാ​ഗിണിയെയാണ് കാർത്തിക് ആദ്യം വിവാഹം ചെയ്തത്. 1988 ലായിരുന്നു വിവാഹം. ഈ ബന്ധത്തിൽ പിറന്ന മകനാണ് ​ഗൗതം കാർത്തിക്. പ്രണയിച്ച് വിവാഹിതരായവരാണ് കാർത്തിക്കും ​രാ​ഗിണിയും. നാല് വർഷത്തിന് ശേഷം രാ​ഗിണിയുടെ സഹോദരിയായ രതിയെയും കാർത്തിക് വിവാഹം ചെയ്തു. അന്ന് ഇക്കാര്യം സിനിമാ ലോകത്ത് വലിയ ചർച്ചയായി.

എന്നാൽ ആദ്യ ഭാര്യയുടെ സമ്മതത്തോടെയാണ് രണ്ടാം വിവാഹം നടന്നതെന്നാണ് അന്ന് കാർത്തിക് അവകാശപ്പെട്ടത്. വിവാഹവുമായി ബന്ധപ്പെട്ട വിവാദങ്ങൾ നടന്റെ കരിയറിനെയും ബാധിച്ചു. ഏറെക്കാലം കാർത്തികിനെ ലൈം ലൈറ്റിൽ കണ്ടതുമില്ല. രജിനികാന്ത്, കമൽ ഹാസൻ എന്നിവർക്ക് ഒപ്പത്തിനൊപ്പം താരമൂല്യമുള്ള നടനായിരുന്നു ഒരു കാലത്ത് കാർത്തിക്. എന്നാൽ പിന്നീട് ഈ സ്ഥാനം നടന് നഷ്ടപ്പെട്ടു.

More from Filmibeat

Read more about: gautham karthik
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X