താരപുത്രി ഉറപ്പിച്ച് തന്നെ; കുറച്ചത് 10 കിലോ; മകളുടെ കാര്യത്തിൽ ഖുശ്ബുവെടുത്ത തീരുമാനം
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ഖുശ്ബു. ഹിന്ദി സിനിമാ രംഗത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തത് മൂലം തെന്നിന്ത്യൻ സിനിമകളിലേക്ക് ശ്രദ്ധ നൽകിയ ഖുശ്ബുവിനെ തേടി നിരവധി അവസരങ്ങളെത്തി. ഖുശ്ബുവിനെ വേണ്ടി ക്ഷേത്രം വരെ ആരാധകർ പണിതു. ഭക്ഷണ വിഭവങ്ങൾ പോലും ഖുശ്ബുവിന്റെ പേരിൽ അറിയപ്പെട്ട കാലമായിരുന്നു അത്. അന്നും ഇന്നും ഖുശ്ബു എന്ന പേരിന് തമിഴ്നാട്ടിൽ വലിയ പ്രസക്തിയുണ്ട്.
മുൻനിര നായിക സ്ഥാനത്ത് നിന്ന് പോയപ്പോഴും തന്റെ പേരിനും പ്രശസ്തിക്കും കോട്ടം വരാതിരിക്കാൻ ഖുശ്ബു ശ്രദ്ധിച്ചു. ഇന്ന് സിനിമാ കരിയറിനപ്പുറം രാഷ്ട്രീയത്തിലും ഖുശ്ബു ഇന്ന് സജീവ സാന്നിധ്യമാണ്. ബിജെപി പാർട്ടിക്ക് വേണ്ടിയാണ് നടി പ്രവർത്തിക്കുന്നത്. ചെന്നെെയിലേക്ക് കരിയർ പറിച്ച് നട്ട ഖുശ്ബു തന്റെ ജീവിതവും ഇവിടെയാണ് കെട്ടിപ്പടുത്തത്.

സംവിധായകനും നടനുമായ സുന്ദർ സിയെയാണ് ഖുശ്ബു വിവാഹം ചെയ്തത്. 2000 ത്തിലായിരുന്നു ഖുശ്ബുവിന്റെയും സുന്ദർ സിയുടെയും വിവാഹം. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു. ഖുശ്ബുവിന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് കടന്ന് വരാനാണ് മൂത്ത മകൾ അവന്തികയുടെ തീരുമാനം. ലണ്ടനിൽ നിന്നും ആക്ടിംഗ് കോഴ്സ് പഠിക്കുകയും ചെയ്തു.
ഇപ്പോഴിതാ അവന്തിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ആരാധക ശ്രദ്ധ നേടുന്നത്. വണ്ണം കുറച്ച് സുന്ദരിയായിരിക്കുകയാണ് അവന്തിക. കൃത്യമായ ഡയറ്റിംഗിലൂടെയും വ്യായാമത്തിലൂടെയുമാണ് അവന്തിക വണ്ണം കുറച്ചത്. പത്ത് കിലോ ഭാരം താരപുത്രി കുറച്ചു.
ജങ്ക് ഫുഡുകൾ ഒഴിവാക്കിയ അവന്തിക പച്ചക്കറികളും ഇലക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തി. ശീതള പാനീയങ്ങളും പാലും ഒഴിവാക്കി. രാവിലെയുള്ള നടത്തം, വൈകുന്നേരം യോഗ, ജിം വർക്ക് ഔട്ട്, ആഴ്ചയിൽ രണ്ട് തവണ സൈക്ലിംഗ് തുടങ്ങിയ ശീലങ്ങളാണ് അവന്തികയെ ശരീര ഭാരം കുറയ്ക്കാൻ സഹായിച്ചത്.
അതേസമയം മകളെ സിനിമാ താരമാക്കി മാറ്റാൻ തങ്ങൾ മുൻ കൈയെടുക്കില്ലെന്ന് ഖുശ്ബു വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം അധ്വാനത്തിൽ മകൾ കരിയറിൽ വളരട്ടെയെന്നാണ് താരത്തിന്റെ പക്ഷം. മക്കളുടെ പേരുകൾ ചേർത്താണ് തങ്ങളുടെ പ്രൊഡക്ഷൻ കമ്പനിക്ക് അവ്നി സിനിമാക്സ് എന്ന ഖുശ്ബുവും സുന്ദറും പേരിട്ടത്.

നടൻ പ്രഭുവുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് ഖുശ്ബു സുന്ദറിനെ വിവാഹം ചെയ്യുന്നത്. പ്രഭുവുമായി പ്രണയത്തിലായിരുന്ന ഖുശ്ബു 1993 ൽ നടനെ വിവാഹവും ചെയ്തു. എന്നാൽ നാല് മാസത്തിനുള്ളിൽ ഈ ബന്ധം ഇരുവരും ഉപേക്ഷിച്ചു. വീട്ടുകാരുടെ കടുത്ത എതിർപ്പ് ഈ ബന്ധത്തിനുണ്ടായിരുന്നു. ഇതോടെയാണ് വിവാഹബന്ധം പരാജയപ്പെട്ടത്. തന്റെ പിതാവിൽ നിന്നും ചെറുപ്പത്തിൽ ലൈംഗിക പീഡനം നേരിട്ടതിനെക്കുറിച്ച് അടുത്തിടെ ഖുശ്ബു തുറന്ന് പറയുകയുണ്ടായി.
ഭാര്യയെയും മക്കളെയും തല്ലുന്നതും മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തന്റെ ജൻമാവകാശമാണെന്ന് കരുതിയ ആളാണ് അച്ഛൻ. എട്ടാം വയസിലാണ് താൻ പീഡനം നേരിട്ട് തുടങ്ങിയത്. പക്ഷെ പതിനഞ്ചാം വയസിൽ മാത്രമാണ് ഇതിനെതിരെ ശബ്ദമുയർത്താൻ കഴിഞ്ഞത്.
എന്തൊക്കെ സംഭവിച്ചാലും ഭർത്താവ് ദൈവമാണെന്ന ചിന്താഗതി വെച്ചു പുലർത്തിയ ആളാണ് അമ്മ. എന്തെങ്കിലും പറഞ്ഞാൽ കുടുംബത്തിലെ മറ്റുള്ളവർ അധിക്ഷേപം കേൾക്കേണ്ടി വരുമെന്ന ചിന്തയും തന്റെ മൗനത്തിന് കാരണമായെന്ന് ഖുശ്ബു തുറന്ന് പറഞ്ഞു.


Click it and Unblock the Notifications











