അവർ ഒരുമിക്കില്ല; രണ്ടാമതൊരു വിവാഹത്തിന്റെ സമയത്തേ ആ തീരുമാനമെടുക്കൂ; വെളിപ്പെടുത്തൽ

നടൻ ധനുഷും ഐശ്വര്യ രജിനികാന്തും വേർപിരിഞ്ഞത് തമിഴകത്ത് വലിയ ചർച്ചയായതാണ്. രണ്ട് പേരുടെയും കുടുംബങ്ങളെയും ആരാധകരെയും നിരാശപ്പെടുത്തിയ വാർത്തയായിരുന്നു ഇത്. 17 വർഷം നീണ്ട വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്. കുടുംബങ്ങൾ ആലോചിച്ചുറപ്പിച്ച വിവാ​ഹമായിരുന്നു ഇത്. സിനിമയോടുള്ള താൽപര്യമാണ് രണ്ട് പേരെയും അടുപ്പിച്ചത്. 21ാം വയസിലാണ് ധനുഷ് വിവാഹിതനാകുന്നത്. അന്ന് ഐശ്വര്യയുടെ പ്രായം 23 ഉം. 2005 ലായിരുന്നു വിവാഹം. യാത്ര, ലിംഗ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് ജനിച്ചു.

ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്. ധനുഷിന്റെ കരിയറിന് വലിയ പിന്തുണ ഐശ്വര്യ രജനികാന്ത് നൽകിയിരുന്നു. രജിനികാന്തിന്റെ മരുമകൻ എന്ന പേര് ചെറുതായെങ്കിലും ധനുഷിനെ കരിയറിൽ തുണച്ചി‌ട്ടുണ്ട്. സുചിലീക്ക്സ് ഉൾപ്പെടെയുള്ള വിവാദങ്ങൾ ധനുഷിന് നേരെ വന്നപ്പോഴും നടനൊപ്പം ഐശ്വര്യ നിന്നു.

Dhanush, Aishwarya Rajinikanth

എന്നാൽ പിന്നീട് എന്ത് പ്രശ്നമാണ് താര ദമ്പതികൾക്കിടയിൽ ഉണ്ടായതെന്ന് വ്യക്തമല്ല. ധനുഷ് കരിയറിന് മാത്രം ശ്രദ്ധ കൊടുത്തതാണ് കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാവാൻ കാരണമെന്ന് ഒരു ഘട്ടത്തിൽ അഭ്യൂഹങ്ങൾ പരന്നു. എന്നാൽ താരങ്ങൾ ഇതേക്കുറിച്ചൊന്നും പ്രതികരിച്ചില്ല. പ്രശ്നങ്ങൾ പറഞ്ഞ് തീർത്ത് രണ്ട് പേരും വീണ്ടും ഒരുമിക്കാൻ ശ്രമിക്കുന്നെന്ന് അടുത്തിടെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരങ്ങളുടെ അടുത്ത വൃത്തങ്ങൾ.

വീണ്ടും ഒരുമിക്കാൻ ധനുഷോ ഐശ്വര്യയോ ശ്രമിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഐശ്വര്യയുമായുള്ള അഭിപ്രായ വ്യത്യാസം പരിഹ​രിക്കാൻ ധനുഷ് ശ്രമിക്കുന്നില്ല. അവർ വേർപിരിഞ്ഞ് രണ്ട് ദിശകളിലേക്ക് നീങ്ങി. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ അവർ അം​ഗീകരിക്കുന്നു. ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെന്ന് മനസിലാക്കുകയും ചെയ്യുന്നതായി ധനുഷിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

Dhanush, Aishwarya Rajinikanth

വിവാഹമോചനത്തിന് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടില്ല. വേർപിരിഞ്ഞാണ് കഴിയുന്നത്. രണ്ട് പേരിൽ ഒരാൾക്ക് വീണ്ടുമൊരു വിവാഹം ചെയ്യണമെന്ന് തോന്നുമ്പോഴേ ഡിവോഴ്സിന് ഫയൽ ചെയ്യൂ. അതിപ്പോഴത്തെ കാര്യമല്ല. ഒരുമിച്ചല്ല ജീവിക്കുന്നതെങ്കിലും പരസ്പരം അവർ ബഹുമാനിക്കുന്നു. കുട്ടികളെ കോ പാരന്റിം​ഗിനുള്ള വഴികൾ തേടുന്നു. അച്ഛന്റെയോ അമ്മയുടെയോ അഭാവം മക്കൾക്ക് തോന്നാതിരിക്കാൻ വേണ്ടിയാണിതെന്നും വൃത്തങ്ങൾ പറയുന്നു.

ക്യാപ്റ്റൻ മില്ലർ എന്ന സിനിമയുടെ തിരക്കിലാണ് ധനുഷിപ്പോൾ. ഡിസംബറിൽ സിനിമ റിലീസ് ചെയ്യുമെന്നാണ് വിവരം. ഇതിന് ശേഷം തന്റെ അമ്പതാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് ന‌ടൻ കടക്കും. ഈ ചിത്രം സംവിധാനം ചെയ്യുന്നതും ധനുഷാണെന്ന് വിവരമുണ്ട്. മറുവശത്ത് ഐശ്വര്യ രജിനികാന്തും കരിയറിന്റെ തിരക്കുകളിലാണ്. ഐശ്വര്യ സംവിധാനം ചെയ്ത 'ലാൽ സലാം' എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്ന് കൊണ്ടിരിക്കുകയാണ്.

തിരക്കുകൾ കാരണം കരിയറിലേക്കാണ് രണ്ട് പേരും ശ്രദ്ധ നൽകുന്നത്. വ്യക്തി ജീവിതത്തിലേക്കല്ല. ഇപ്പോൾ അവരുടെ മനസിൽ സ്നേഹമില്ലെന്നും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഐശ്വര്യയെയും ധനുഷിനെയും ഒരുമിപ്പിക്കാൻ കുടുംബങ്ങൾ ശ്രമിക്കുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. രജിനികാന്ത് മുൻകൈയെടുത്ത് ചില സംയമന നീക്കങ്ങളും നടന്നു. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്നാണ് വിവരം.

More from Filmibeat

Read more about: dhanush Aishwarya Rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X